കേരള സർക്കാർ ഷീ ടാക്സി പദ്ധതി – വാഹനം വാങ്ങാൻ ധന സഹായം

Spread the love

കേരള സർക്കാർ ഷീ ടാക്സി പദ്ധതി : കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് വനിതകൾക്കായി കുടുംബശ്രീ മുഖേനയും അല്ലാതെയും വ്യത്യസ്ത രീതിയിലുള്ള വായ്പാ പദ്ധതികളും സർക്കാരിൽ നിന്നും ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ കേരളത്തിലെ വനിതകൾക്ക് വാഹനം വാങ്ങുന്നതിനായി സർക്കാറിൽ നിന്നും ലഭിക്കുന്ന ഒരു വായ്പ സഹായ പദ്ധതിയെ പറ്റിയും, ആർക്കെല്ലാം അപേക്ഷ നൽകാൻ സാധിക്കുമെന്നും കൃത്യമായി മനസിലാക്കാം.

വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണ് ഷീ ടാക്സി. മറ്റു നിരവധി പദ്ധതികൾ നടപ്പിലാക്കുന്നത് പോലെ കുടുംബശ്രീ വഴി തന്നെയാണ് സ്ത്രീകൾക്ക് ഷീ ടാക്സി പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുക. ഡ്രൈവിംഗ് പരിശീലനം ലഭിച്ച സ്ത്രീകൾക്ക് ഷീ ടാക്സി, ഷീ ഓട്ടോ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. നിലവിൽ മറ്റു വാഹനങ്ങൾ ഇല്ലാത്ത സ്ത്രീകൾക്കാണ് പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ സാധിക്കുക. വളരെ നല്ല രീതിയിൽ വിജയകരമായി മുന്നോട്ട് പോകുന്ന ഷീ ടാക്സി പദ്ധതിവഴി ഇലക്ട്രിക് വാഹനങ്ങൾ ആണ് നൽകിവരുന്നത്.

Also Read  വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്ക് 1 ലക്ഷം രൂപ ലഭിക്കും | ഇപ്പോൾ അപേക്ഷിക്കാം

കൂടാതെ വളരെ ചെറിയ സംഖ്യ മാത്രമാണ് വായ്പയ്ക്ക് തിരിച്ചടവ് തുകയായി നൽകേണ്ടി വരുന്നത്. സ്വയം തൊഴിൽ ചെയ്യാൻ താല്പര്യമുള്ള വനിതകൾക്ക് ഈ മാസം 25ന് മുമ്പായി ഷീ ടാക്സി പദ്ധതിയിൽ ഭാഗമാകുന്ന തിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന വരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാഹനം വാങ്ങുന്നതിനുള്ള പണം സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വഴിയാണ്‌ ലഭിക്കുക.വായ്പ സഹായമായി ലഭിക്കുന്ന തുകയ്ക്ക് കുടുംബശ്രീ വഴി സബ്സിഡിയും ലഭിക്കുന്നതാണ്.

കേരള ഓട്ടോമൊബൈൽസ് വഴി നൽകപ്പെടുന്ന ഷീ ഓട്ടോ ഇത്തരത്തിൽ വനിതകൾക്ക് സ്വന്തമാക്കാവുന്നതാണ്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 25 ന് മുൻപായി താഴെ നൽകിയിട്ടുള്ള അഡ്രസ്സിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തപാൽ വഴിയോ ഓൺലൈൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി ജെൻഡർ പാർക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://genderpark.gov.in സന്ദർശിക്കാവുന്നതാണ്.

Also Read  പാൻ കാർഡും ആധാർ കാർഡും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അഡ്രസ് :

Chief executive officer,
The gender park,
A-17,BrahminsColonyRoad,
Kowdiar, Thiruvanathapuram
Kerala-695003,India


Spread the love

Leave a Comment

You cannot copy content of this page