40 വർഷം വരെ പഴക്കമുള്ള ഫ്ലോർ 24 മണിക്കൂർ കൊണ്ട് പുതു പുത്തനാക്കാം പുതിയ ടെക്നോളജി

Spread the love

നിങ്ങളുടെ പഴയ വീടിനെ ഒരു പുത്തൻ ഫ്ലോറിങ് നൽകി പുതുപുത്തൻ ആക്കി എടുത്താലോ!!! അതും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ. നിങ്ങളുടെ വീട് എത്ര പഴയതോ ആയിക്കോട്ടെ.

നിങ്ങൾ ഉപയോഗിച്ചിരിക്കുന്നത് മാർബിൾ, ഗ്രാനൈറ്റ്, റെഡ് ഓക്സിഡ് ആയിക്കോട്ടെ,ഏതു തന്നെയായാലും അതിനുമുകളിൽ നിങ്ങൾക്ക് പുതിയ ടൈൽസ് അതും ഏത് ബ്രാൻഡിന്റെ വേണമെങ്കിലും പതിപ്പിച്ച് സുന്ദരമാക്കി എടുക്കാം. വെറും 24 മണിക്കൂറിനുള്ളിൽ ഇത് ചെയ്തെടുക്കാം എന്നതാണ് ഇതിൻറെ സവിശേഷത.

ഇത്തരത്തിൽ നിങ്ങൾക്ക് ഫ്ലോറിങ് ചെയ്തു നൽകുന്നത് MAPEI എന്ന പേരിലുള്ള വേൾഡ് ബ്രാൻഡ് ആണ് അവരുടെ ഗം ഉപയോഗിച്ചാണ് ടൈലുകൾ പതിപ്പിക്കുന്നത്.

Also Read  ഇത്രയും വിലക്കുറവിൽ ടൈൽസ് മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം

ചെയ്യേണ്ട രീതി എപ്രകാരമാണ്??

ഇതിനായി MAPEI തന്നെ അവർ ട്രെയിൻ ചെയ്തെടുത്ത ആളുകളെ വീട്ടിലോട്ട് അയക്കുന്നതാണ്. ആദ്യം അവർ ഫ്ലോർ നല്ലപോലെ പൊടി കളഞ് ആസിഡ് ഉപയോഗിച്ച് ക്ലീൻ ചെയ്ത ശേഷം അതിനുമുകളിൽ വീണ്ടും വെള്ളം കൊണ്ട് ക്ലീൻ ചെയ്യുന്നു.

ആദ്യമായി gum നല്ലപോലെ മിക്സ് ചെയ്യുന്നു. ഓരോ മൂന്നു മിനുട്ടും ഇടവേള നൽകിയ ശേഷം മാത്രമാണ് മിക്സിങ് ചെയ്യേണ്ടത്. കൃത്യമായി എയർ സർക്കുലേഷൻ പോകുന്ന വിധം ആയിരിക്കണം ഗം സെറ്റ് ചെയ്യേണ്ടത്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

ഇതുപോലെ ടൈലിലും കുറച്ചു ഗം അപ്ലൈ ചെയ്യണം. ഇത്തരത്തിൽ ടൈൽ ഇടുമ്പോൾ ടൈലിന് ക്രാക്ക് സംഭവിക്കാതിരിക്കാൻ ഒരു അര ഇഞ്ച് ഗ്യാപ് എങ്കിലും ഇടാൻ ശ്രദ്ധിക്കുക. ഇനി ടൈൽ വെക്കുന്നതിനിടയിൽ സ്പേസർ വയ്ക്കാൻ ശ്രദ്ധിക്കണം.

ഇത് ടൈലുകൾ ക്ക് കുറച്ചുകൂടി ബലം നൽകുന്നതിന് കാരണമാകും. മിക്സറിൽ ഒരിക്കലും സിമൻറ് ആഡ് ചെയ്യാതിരിക്കുക.ഇതു രണ്ട് കളറിൽ ലഭ്യമാണ്. ഒന്ന് വൈറ്റ് കളർ,രണ്ടാമത്തേത് സിമൻറ് കളർ. 10mm ടൈൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന് അതിൻറെ പകുതി അളവ് gum ആണ് ആവശ്യമായിട്ടുള്ളത്.

Also Read  വീട് തേക്കാൻ സിമന്റിന്റെ കാലം കഴിഞ്ഞു ഇനി ജിപ്സം പ്ലാസ്റ്ററിങ്

അതായത് 5mm. റൂമിലോട്ട് കയറുന്ന ടൈൽസ് തമ്മിൽ ഹൈറ്റ് വ്യത്യാസമുണ്ടെങ്കിലും അത് അഡ്ജസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്.അതുപോലെ വാതിലിന്റെ സൈഡും ചെറുതായി കട്ട് ചെയ്ത് ശരിയാക്കി എടുക്കാം.അപ്പോൾ 24 മണിക്കൂറിൽ ഒരു പുത്തൻവീട് റെഡി,ഇനി നിങ്ങൾക്ക് വീട് കുത്തിപ്പൊളിച്ച് ടൈൽ മാറ്റേണ്ട ആവശ്യമില്ല ഇത്തരത്തിൽ നിങ്ങൾക്ക് വീടിൻറെ ഫ്ലോറിങ് മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.


Spread the love

Leave a Comment