വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത്…
കാരണം ഭാവിയിൽ ഇതു നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്നതാണ്.
സാധാരണഗതിയിൽ നിങ്ങൾ ഒരു യൂസ്ഡ് കാർ ഏജൻസിയാണ് നിങ്ങളുടെ കാർ എക്സ്ചേഞ്ച് ചെയ്യുന്നതിന് സമീപിക്കുന്നത് എങ്കിൽ അവിടെ സംഭവിക്കുന്നത് നിങ്ങൾക്ക് വെറും 100 രൂപ മാത്രം വിലയുള്ള ഒരു മുദ്രപത്രത്തിൽ ആണ് അവർ എഴുതി തരുന്നത്.
ശേഷം 14 ദിവസത്തിനുള്ളിൽ നിങ്ങൾ ആർടിഒ യെ സമീപിച് നിങ്ങളുടെ പേര് മാറ്റേണ്ടതാണ്, എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. ഭാവിയിൽ ഇത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കാം.
Also Read >>>
അതുകൊണ്ട് ഇനി വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ നിങ്ങൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാവുന്നതാണ് വാഹനം കൊടുക്കുന്നയാൾ വാങ്ങുന്ന ആൾ 29,30 ഇവയെല്ലാം സൈൻ ചെയ്തു ആർടി ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
Also Read >>>
ശേഷം ഒരു 15 ദിവസത്തിന് അകത്ത് നിങ്ങൾക്ക് ഇത് മാറ്റാവുന്നതാണ് എന്നാൽ ഏജൻസികളെ അഭിമുഖീകരിക്കുമ്പോൾ അവർ പലപ്പോഴും ഇത് കൃത്യമായി ചെയ്യാറില്ല.ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ വരുത്തി വയ്ക്കും. കാരണം മിക്ക യൂസ്ഡ് കാർ ഏജൻസികൾക്കും കൃത്യമായ ലൈസൻസ് ഉണ്ടാവുകയില്ല.
നിങ്ങൾക്ക് ചെയ്യാവുന്നത് എന്താണ്???
നിങ്ങൾ നിങ്ങളുടെ കാർ ഒരു യൂസ്ഡ് കാർ ഏജൻസിയെ ആണ് ഏൽപ്പിക്കുന്നത് എങ്കിൽ ഒരിക്കലും നിങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,ഒറിജിനൽ ഇൻഷുറൻസ്, ഒറിജിനൽ പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവ അവർക്ക് നൽകാതിരിക്കുക.
ഏതെങ്കിലും ആൾക്ക് നിങ്ങളുടെ വണ്ടി ഇഷ്ട പെട്ടാൽ നിങ്ങൾ നേരിട്ട് മാത്രം അവരെ സമീപിച്ച് കാര്യങ്ങൾ നടത്തേണ്ടതാണ്. കാരണം ഭാവിയിൽ നിങ്ങളുടെ പേരിലാണ് വണ്ടി കിടക്കുന്നത് എങ്കിൽ ആര് ഉപയോഗിച്ച് വണ്ടി അപകടത്തിൽ പെട്ടാലും അതിൻറെ ബാധ്യത നിങ്ങളുടെ തലയിൽ ആയിരിക്കും.
Also Read >>>
അവർ മദ്യപിച്ച് ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ച് അപകടം സംഭവിച്ചാൽ നിങ്ങൾ ആയിരിക്കും നഷ്ട പരിഹാരം നൽകേണ്ടി വരിക, കാരണം ഇപ്പോഴും വണ്ടി നിങ്ങളുടെ പേരിൽ നിന്ന് ട്രാൻസ്ഫർ ചെയ്തിയിട്ടുണ്ടാവില്ല. അത് കൊണ്ട് നിങ്ങൾ വേണം പണം എടുത്തു കൊടുക്കാൻ.
അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ ശ്രദ്ധയോടുകൂടി മാത്രം കാറുകൾ എക്സ്ചേഞ്ച് ചെയ്യുവാൻ വേണ്ടി ഏജൻസികളെ സമീപിക്കുക!!!ഇല്ലെങ്കിൽ വലിയ നഷ്ടം നേരിടേണ്ടി വന്നേക്കാം!!! ഈ ഒരു ഇൻഫർമേഷൻ പൊതു സമുഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യൂ ..