സ്വന്തമായി ഒരു വീടു വെച്ചു കഴിഞ്ഞാൽ അതിനെ ഏതെല്ലാം രീതിയിൽ ഭംഗിയാക്കാം എന്നാണ് നമ്മൾ എല്ലാവരും ആലോചിക്കുന്നത്. പ്രത്യേകിച്ച് ഹാളിലും റൂമുകളിലും ഉപയോഗിക്കുന്ന കർട്ടനുകളിൽ എല്ലാം കൂടുതൽ ഭംഗി നൽകിക്കൊണ്ട് വീടിന്റെ ഇന്റീരിയറിന്റെ ഭംഗി തന്നെ കൂട്ടാവുന്നതാണ്.
ഇവ കൂടാതെ വാളുകളിലും ഗാർഡൻ ഏരിയയിലും എല്ലാം ഭംഗി കൂട്ടാൻ നിരവധി സാധനങ്ങളാണ് ഇന്ന് മാർക്കറ്റിൽ ഉള്ളത്. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ വീടിന്റെ ഭംഗി കൂട്ടാൻ ഉപയോഗിക്കുന്ന കർട്ടനുകളും മറ്റും വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
ഹോൾസെയിൽ വിലയിൽ നല്ല ഭംഗിയുള്ള കർട്ടനുകൾ, വാൾപേപ്പറുകൾ എന്നിവയെല്ലാം ഈ ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ്. 130 രൂപ നിരക്കിൽ നല്ല ക്വാളിറ്റി യിലുള്ള കർട്ടനുകൾ ഇവിടെ ലഭിക്കുന്നതാണ്. 4000 രൂപ വരെയുള്ള കർട്ടനുകൾ ഇവിടെ ലഭ്യമാണ്.
സാറ്റിനിൽ എംബ്രോയ്ഡറി ചെയ്ത കർട്ടനുകൾ ഹോൾസെയിലായി 130 രൂപയ്ക്ക് ലഭിക്കുന്നതാണ്.2.5 മീറ്ററാണ് ഇവയുടെയെല്ലാം നീളം. ജീൻസ്,ലിനെൻ എന്നീ മെറ്റീരിയലുകളിൽ എല്ലാം കർട്ടൻസ് ഇവിടെ കാണാവുന്നതാണ്. പ്രീമിയം ക്വാളിറ്റിയിൽ ആണ് ഇവയെല്ലാംതന്നെ നിർമ്മിച്ചിട്ടുള്ളത്.
കർട്ടൻ ഇടുന്നതിന് ആവശ്യമായ വ്യത്യസ്ത രൂപത്തിലും കളറിലുള്ള റോഡുകളും ഇവിടെ നിന്നും വാങ്ങാവുന്നതാണ്. എല്ലാം സെറ്റിംഗ്സോടുകൂടി 65 രൂപയ്ക്ക് ലഭിക്കുന്നതാണ്. സ്റ്റീലിൽ നിർമ്മിച്ചതിനു 125 രൂപയാണ് വില. വുഡ് ഫിനിഷിംഗ് ലും, ആന്റിക്ക് മോഡലിലുമെല്ലാം ഇത്തരം റോഡുകൾ ലഭ്യമാണ്.
ഡോറുകളിൽ ഫിറ്റ് ചെയ്യാവുന്ന മോസ്കിറ്റോ നെറ്റുകൾ ഫ്രെയിം അടക്കം 140 രൂപക്ക് ചെയ്തു തരുന്നതാണ്. സ്ലൈഡ് ചെയ്യുന്ന രീതിയിലുള്ള ഫ്ലീറ്റ് ടൈപ്പും 350 രൂപയ്ക്ക് സ്വന്തമാക്കാ വുന്നതാണ്.
സ്ലൈഡ് ചെയ്യുന്ന രീതിയിലുള്ള കർട്ടനുകൾ 145 രൂപയാണ് വില. ഇവയെല്ലാം വ്യത്യസ്ത രൂപത്തിലും കളറിലും ഉള്ളവ ലഭ്യമാണ്. മരത്തിൽ നിർമ്മിച്ചവയുടെ തന്നെ 8 തരത്തിലുള്ള മോഡലുകൾ ഇവിടെ കാണാവുന്നതാണ്.
4*7 സൈസിലുള്ള ബീഡഡ് കർട്ടൻസ് 350 രൂപയിലാണ് വില തുടങ്ങുന്നത്. തുണി എടുത്ത് ഇഷ്ടാനുസരണം കർട്ടൻ തുന്നാൻ ആഗ്രഹമുള്ളവർക്ക് അനുയോജ്യമായ കർട്ടൻ മെറ്റീരിയൽ 130 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ക്വാളിറ്റി കൂടുന്നതിനനുസരിച്ച് 165 രൂപ എന്നീ നിരക്കുകളിൽ വില കൂടുന്നതാണ്. ഇവിടെ കാറ്റലോഗ് നോക്കി നിങ്ങൾക്ക് ഇഷ്ടാനുസരണം കർട്ടനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
എക്സ്പോർട്ട് കോട്ടണിൽ ഉള്ള കർട്ടനുകൾ പാക്കറ്റ് രൂപത്തിൽ ലഭിക്കുന്നതാണ്. ഓപ്പൺ ഡോറുകൾ ക്കും വിൻഡോകൾ ക്കും അനുയോജ്യമായ ഇവയെല്ലാം ഡിജിറ്റൽ പ്രിന്റ്റിൽ ആണ് വരുന്നത്. റിമോട്ടിൽ പ്രവർത്തിക്കുന്ന കർട്ടനുകളും ഹോൾസെയിൽ റേറ്റിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഇവയും വ്യത്യസ്ത കളറിലും രൂപത്തിലും എല്ലാം ലഭ്യമാണ്. ഇവയെല്ലാം കസ്റ്റമൈസ് ചെയ്ത് തരുന്നതുമാണ്.
സീലിംഗിൽ ഫിറ്റ് ചെയ്യാവുന്ന രീതിയിലുള്ള വാൾപേപ്പറുകൾ 54 സ്ക്വയർ ഫീറ്റ് 2500 രൂപയിൽ ആണ് വില തുടങ്ങുന്നത്. ഇവയെല്ലാം വ്യത്യസ്ത ഡിസൈനുകളിൽ ത്രീഡി പ്രിന്റ്റിൽ നിർമ്മിച്ചവയും ലഭിക്കുന്നതാണ്. വാൾപേപ്പറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പത്തായിരം മോഡലിൽ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
കട്ടിലിന്റെ ബാക്കിലും അതു പോലുള്ള സ്ഥലങ്ങളിലും വെക്കുന്ന ഹെഡ് ബോർഡുകൾ വ്യത്യസ്ത ഡിസൈനുകളിലും കളറിലും ലഭ്യമാണ്. സോഫക്കും, കുഷ്യനും അനുയോജ്യമായ മെറ്റീരിയലുകൾ ഇമ്പോർട്ടഡ് ക്വാളിറ്റിയിൽ വാങ്ങാവുന്നതാണ്.
ഇവയ്ക്കെല്ലാം പുറമേ വുഡൻ ഫ്ലോറിങ്, കാർപെറ്റ് കൾ എന്നിങ്ങനെ വീടിന്റെ ഇന്റീരിയർ ഭംഗി ആക്കുന്നതിന് ആവശ്യമായ എല്ലാവിധ മെറ്റീരിയൽസ് കളും ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ RS പുരത്തുള്ള MUMBAI CURTAINS എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.
Contact -6379743811