ലോൺ എടുത്ത് വീട് വെക്കുന്നതിനേക്കാൾ നല്ലത് ഇത് പോലെയുള്ള കൊച്ചുവീടുകൾ ആണ് | വീഡിയോ കാണാം

Spread the love

സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലോണുകളെയും മറ്റും ആശ്രയിച്ചു കൊണ്ടായിരിക്കും എല്ലാവരും വീട് വയ്ക്കുന്നത്. എന്നാൽ ചിലപ്പോൾ ഇത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുന്നതിന് കാരണമായേക്കാം.

വളരെ കുറഞ്ഞ ചിലവിൽ ബാങ്ക് ലോൺ ഒന്നും എടുക്കാതെ തന്നെ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം വള്ളിക്കുന്നിൽ ഉള്ള സുജാത ടീച്ചർ. എന്തെല്ലാമാണ് ഈ വീടിന്റെ പ്രത്യേകതകൾ എന്നും എങ്ങനെയാണ് ചുരുങ്ങിയ ചിലവിൽ ഈ വീട് നിർമ്മിച്ചത് എന്നും നോക്കാം.വിഡി താഴെ കാണാം

703 ചതുരശ്ര അടിയിൽ പണികഴിപ്പിച്ച ഈ വീടിന് രണ്ട് ബെഡ്റൂമുകൾ, സിറ്റൗട്ട്, ഹാൾ, കിച്ചൻ, വർക്ക് ഏരിയ, ഒരു കോമൺ ബാത്ത് റൂം, ബെഡ് റൂമിനോട് ചേർന്ന് ഒരു അറ്റാച്ച്ഡ് ബാത്റൂം എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്. പ്രായമായവർക്കും അംഗപരിമിതർക്കും കയറാവുന്ന രീതിയിലാണ് വീട്ടിലോട്ടു പ്രവേശിക്കുന്ന ഭാഗം ചെയ്തിട്ടുള്ളത്.

Also Read  വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമിച്ച ഒരു മോഡേൺ ഹൗസ്

വീടിന്റെ വാതിൽ നിർമ്മിച്ചിരിക്കുന്നത് തേക്ക് ഉപയോഗിച്ച് കൊണ്ടാണ്.രണ്ടു ഭാഗത്തേക്കും തുറക്കാവുന്ന രീതിയിൽ ആണ് വാതിൽ. ഡോറിന് ഇരുവശങ്ങളിലുമായി രണ്ട് ഫ്രഞ്ച് വിൻഡോകളും നൽകിയിട്ടുണ്ട്. മുൻവശത്ത് നിന്ന് നേരെ പ്രവേശിക്കുന്നത് ഒരു ചെറിയ ലിവിങ് ഏരിയയിലേക്കാണ്.ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ ഒരു ഹാഫ് ഭിത്തി കൊണ്ട് വേർതിരിച്ചിട്ടുണ്ട്. വുഡൻ ഫിനിഷിങ് ലാണ് സീലിങ് ചെയ്തിട്ടുള്ളത്.

ഗസ്റ്റ് റൂമിന്റെ വലതുവശത്തായി തന്നെ ടിവി സെറ്റ് ചെയ്യാനുള്ള സ്ഥലവും നൽകിയിട്ടുണ്ട്. ഇതിന് അടുത്തുതന്നെ ഒരു ചെറിയ പ്രയർ ഏരിയയും നൽകിയിട്ടുണ്ട്.ഡൈനിംഗ് ഏരിയയിൽ നല്ല വെളിച്ചം ലഭിക്കുന്നതിനായി 3 പാളികളുള്ള ഒരു വിൻഡോയും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ തന്നെ ഒരു ചെറിയ വാഷ് ഏരിയയും നൽകിയിട്ടുണ്ട്.

Also Read  വീട് നിർമാണം പെർമിറ്റ് ലഭിക്കാൻ പഞ്ചായത്തിൽ നൽകേണ്ട രേഖകൾ എന്തല്ലാം

ഡൈനിങ് ഏരിയ യുടെ വലതുഭാഗത്തായി ഒരു ക്രോക്കറി ഷെൽഫ് നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നു തന്നെയാണ് 2 ബെഡ്റൂമുകളിലേക്കും പ്രവേശിക്കുന്നത്.10*10 സൈസിൽ നിർമ്മിച്ചിട്ടുള്ള ബെഡ്റൂമിൽ തുണികളും മറ്റും അടുക്കി വയ്ക്കുന്നതിനായി വാർഡോബ് നൽകിയിട്ടുണ്ട്.

10*12 സൈസിൽ നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റിയോട് കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. വെളിച്ചവും കാറ്റും നല്ലപോലെ ലഭിക്കുന്നതിനായി രണ്ട് ജനാലകൾ ആണ് ഇവിടെ റൂമിൽ നൽകിയിട്ടുള്ളത്. ബാത്റൂമിന് മുകളിലായി ചെറിയ ഒരു സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്.

കിച്ചണിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്ന രീതിയിൽ തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്. എന്നുമാത്രമല്ല അത്യാവശ്യം നല്ല വലിപ്പവും നൽകിയിട്ടുണ്ട്. ഗ്ലാസ് ഷട്ടറുകൾ ഉപയോഗിച്ചാണ് അലമാരകൾ നിർമ്മിച്ചിട്ടുള്ളത്. കിച്ചണിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാത്രങ്ങളും മറ്റും കഴുകുന്നതിനായി വർക്ക് ഏരിയയും നൽകിയിട്ടുണ്ട്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

വർക്ക്‌ ഏരിയയോട് ചേർന്ന് തന്നെയാണ് കോമൺ ബാത്റൂം നൽകിയിട്ടുള്ളത്.11 ലക്ഷം രൂപ മാത്രം ചിലവഴിച്ചു കൊണ്ടാണ് വീടിന്റെ മുഴുവൻ പണികളും തീർത്തത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തിൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മലപ്പുറത്തുള്ള building designers എന്ന സ്ഥാപനത്തിലെ ഡിസൈനറായ KV മുരളീധരൻ എന്ന വ്യക്തിയുമായി ബന്ധപ്പെടാവുന്നതാണ്. വീട് കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.


Spread the love

Leave a Comment