കാർ പോളിഷ് ചെയ്യാൻ പഠിക്കാം | വീഡിയോ കാണാം

Spread the love

കാർ പോളിഷു കളുടെ പ്രാധാന്യം എന്താണ് എന്നും, അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നും പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായി കാർ പോളിഷ് ചെയ്തില്ല എങ്കിൽ സംഭവിക്കുന്ന പ്രശ്നങ്ങളും, അത് ഇല്ലാതാക്കുന്നതിനുള്ള പരിഹാരങ്ങളും, എങ്ങനെ കൃത്യമായി കാർ പോളിഷ് ചെയ്യാം എന്നെല്ലാമാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

എന്തെല്ലാമാണ് കാർ പോളിഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

പ്രധാനമായും മൂന്ന് പാളികളായി ആണ് കാറിന്റെ പുറത്ത് പെയിന്റ് ചെയ്യുന്നത്. ഇതിൽ ആദ്യത്തെ ലയർ പ്രൈമർ അടിച്ചും, രണ്ടാമത്തെ ലയർ കളർ,ഏറ്റവും മുകളിൽ അടിക്കുന്ന ലയർ ക്ലിയർ ആയും ആണ് കണക്കാക്കുന്നത്. ഇതിനു മുകളിലുള്ള ഭാഗങ്ങളാണ് സ്ക്രാച്ച് ആയി കാണപ്പെടുന്നത്. ചില സമയങ്ങളിൽ സ്ക്രാച്ച് ക്ലിയർ ഭാഗത്തേക്ക് ഇറങ്ങുന്നത് ആയുള്ള അവസ്ഥകൾ കാണാവുന്നതാണ്.ഇത്തരത്തിൽ 3 ലയറുകളും കൃത്യമായി പോലീഷ് ചെയ്തെടുത്താൽ കാറിനു മുകളിൽ ഉള്ള മിക്ക സ്ക്രാച്ച്സുകളും ഇല്ലാതാവുന്നതാണ്.കാറിനു മുകളിൽ വരുന്ന വാട്ടർ മാർക്കുകൾ, സ്ക്രാച്ച് സുകൾ എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ പോളിഷ് ചെയ്യുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്.

Also Read  കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ വാങ്ങാം

കാർ പോളിഷ് ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണ്?

കോമ്പൗണ്ട്സ്, പോളിഷ് ചെയ്യാൻ ഉപയോഗിക്കുന്ന പാഡുകൾ,ഇതിനായി ഉപയോഗിക്കുന്ന ഒരു പോളിഷർ മെഷീൻ ഇത്രയുമാണ് ആവശ്യമായിട്ടുള്ളത്. ഇതിനായി പ്രധാനമായും ഉപയോഗിക്കുന്ന സീലർ എന്ന സാധനം കൂടുതൽ പോലീഷ് ലഭിക്കുന്നതിനും ലോങ്ങ് ലാസ്റ്റിംഗ് ലഭിക്കുന്നതിനും സഹായകമാകുന്നു.

കോമ്പൗണ്ടുകളിൽ അടങ്ങിയിട്ടുള്ള അഗ്രസിവ് പാർട്ടിക്കിൾസ് ആണ് ഇതിന്റെ കട്ടിംഗ്, scratches എന്നിവ ഒഴിവാക്കുന്നതിനു സഹായിക്കുന്നത്.പോളിഷ് മെഷീന്റെ സഹായമില്ലാതെ തന്നെ കൈ ഉപയോഗിച്ചും പോളിഷ് ചെയ്യാവുന്നതാണ്. എന്നാൽ കൃത്യമായി എല്ലാ ഭാഗത്തും പോളിഷർ എത്തിക്കുന്നതിന് മെഷിൻ സഹായകരമാകുന്നു.

പോളിഷർ മെഷീനുകൾ തന്നെ പ്രധാനമായും രണ്ടു തരത്തിൽ ലഭിക്കുന്നുണ്ട്.ഡ്യൂൽ ആക്ഷൻ പോളിഷ്റുകൾ, ഡ്രില്ലർ പോലെ വർക്ക് ചെയ്യുന്ന റോട്ടറി പോളിഷറുകൾ എന്നിവയാണ് പ്രധാനമായും ഉള്ളത്.റോട്ടറി പോളിഷുകൾ ഉപയോഗിക്കുമ്പോൾ ഒരു ഭാഗത്തു തന്നെ ചൂടു നൽകുന്നതിനാൽ ഇത് ആ ഭാഗത്തെ പെയിന്റ് അടർന്നു പോകുന്നതിന് ചിലപ്പോൾ കാരണമായേക്കാം. എന്നാൽ dual പോളിഷർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇത്തരത്തിൽ ഒരു പ്രശ്നം ഒഴിവാക്കാവുന്നതാണ്.

Also Read  കാർ സൈലന്സർ പൈപ്പിൽ നിന്നും വെള്ളം തുള്ളികൾ പുറത്ത് വരുന്നത് എന്ത് കൊണ്ടാണെന്ന് എത്ര പേർക്ക് അറിയാം

പോളിഷിംഗ് പാഡ് പോളിഷിംഗ് മെഷീനിൽ കണക്ട് ചെയ്തു കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.മെഷിന്റെ അതേ അളവിലുള്ള പോളിഷിംഗ് പാഡുകൾ തന്നെ ഉപയോഗിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പോളിഷ് ഇടുന്നതിനു മുൻപായി കാറിന്റെ ഏതെല്ലാം ഭാഗത്താണ് സ്ക്രാച്ച് സുകൾ ഉള്ളത് എന്ന് കൃത്യമായി നോക്കി മനസ്സിലാക്കേണ്ടതാണ്.

ഇതിനായി ആദ്യം കാർ നല്ലപോലെ വാഷ് ചെയ്യേണ്ടതാണ്.ഇങ്ങനെ ചെയ്യുമ്പോൾ മുകളിൽ നിന്നും താഴോട്ട് എന്ന രീതിയിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക.അതിനുശേഷം കാറിന്റെ മുകളിൽ ആയി ഒരു clay lubricant അപ്ലൈ ചെയ്തു കൊടുക്കുക. ഇതുപോലെ ടാറിന്റെ പാടുകളുണ്ടെങ്കിൽ റിമൂവർ ഉപയോഗിച്ച് അതും ക്ലീൻ ചെയ്തു കൊടുക്കേണ്ടതാണ്.

നിങ്ങൾ ഏതൊരു വാഹനം പോളിഷ് ചെയ്യുന്നതിനു മുൻപ് ആയും ഒരു ചെറിയ ഭാഗത്ത് അപ്ലൈ ചെയ്തു നോക്കി കുഴപ്പങ്ങളൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ബാക്കിഭാഗം പോളിഷ് ചെയ്ത് കൊടുക്കുക.ഇതിനായി പോളിഷിംഗ് പാഡിൽ നാലോ അഞ്ചോ തുള്ളികളായി കോമ്പൗണ്ട് നല്ലപോലെ ഇളക്കി, അതിനുശേഷം അപ്ലൈ ചെയ്തു കൊടുക്കുക.

Also Read  ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം എടുത്ത ലോൺ എങ്ങനെ പെട്ടന്ന് തീർക്കാം

പോളിഷിംഗ് വയർ കാറിൽ തട്ടാത്ത വിധത്തിൽ സജ്ജീകരിക്കുക.അതിനു ശേഷം മെഷീൻ ഏറ്റവും കുറഞ്ഞ പവറിൽ സെറ്റ് ചെയ്തശേഷം കോമ്പൗണ്ടിനു മുകളിലൂടെ അപ്ലൈ ചെയ്യുക.ശേഷം മെഷീൻ പവർ കൂട്ടി അവസാനം വരുമ്പോൾ കുറയുന്ന രീതിയിൽ വേണം ചെയ്യുന്നത്.

ഇത്തരത്തിൽ ലെഫ്റ്റ് ടു റൈറ്റ്,ടോപ് ബോട്ടം എന്നിങ്ങനെ എല്ലാം ചെയ്തതിനു ശേഷം അതിനു മുകളിലായി ഒരു പ്രൊട്ടക്ഷൻ നൽകണം. ഇല്ലായെങ്കിൽ ഇത് വീണ്ടും പഴയ രീതിയിൽ ആകാൻ സാധ്യതയുണ്ട്.ഇതിനായി വാക്സ്, സെറാമിക് കോട്ടിങ് എന്നീ മെത്തേഡ് കളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.ഇനി നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ഇത്തരത്തിൽ കാർ പോളിഷ് ചെയ്തെടുക്കാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക .


Spread the love

Leave a Comment