വെറും 5 രൂപയ്ക്ക് 2 മിനിറ്റ് കൊണ്ട് ടയർ ഇത് പോലെയാക്കാം| വീഡിയോ കാണാം

Spread the love

നമ്മുടെ  കാറും ബൈക്കും എല്ലാം നിരന്തരമായി ഉപയോഗിക്കുമ്പോൾ ടയറിൽ ചളിയും  സ്ക്രാച്ചുകളും വരകളും മറ്റും വീണു പഴയ ടയർ പോലെ ആകാറുണ്ട്. എന്നാൽ നിങ്ങളുടെ വാഹനത്തിന്റെ ടയർ ഒരു സിമ്പിൾ ട്രിക്ക് ഉപയോഗിച്ച് എങ്ങിനെ ഷൈൻ ചെയ്യിപ്പിക്കാം എന്ന് നോക്കാം.

എന്തെല്ലാം ആണ് ടയർ ഷൈൻ ചെയ്യിപ്പിക്കാൻ ആയി ആവശ്യമായ സാധനങ്ങൾ?

വീട്ടിൽ ഉപയോഗശൂന്യമായ തേങ്ങയുടെ ചിരട്ട, തൊണ്ടിന്റെ ഒരു കഷ്ണം, കുറച്ചു സോപ്പുപൊടി, കാർ ഷാംപൂ ഇത്രയും ആണ് ഉപയോഗിക്കുന്നത്. ആദ്യമായി കാർ ഷാമ്പുവും സോപ്പുപൊടിയും ചിരട്ടയിൽ മിക്സ് ചെയ്യുക. ഇത് ഒരു ഐസ്ക്രീം സ്റ്റിക്കോ മറ്റോ ഉപയോഗിച്ച് മിക്സ് ചെയ്യാവുന്നതാണ്.

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനങ്ങളുടെ ടയർ ലൈഫ് കൂട്ടാം

അതിനുശേഷം വൃത്തിയാക്കേണ്ട ടയറിൽ വെള്ളമൊഴിച്ച ശേഷം ഉണ്ടാക്കിവെച്ച ലിക്വിഡ് ഒരു തൊണ്ട് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. തൊണ്ട് വെള്ളത്തിൽ മുക്കി എടുത്തതിനുശേഷം ആണ് ടയറിൽ ലിക്വിഡ് അപ്ലൈ ചെയ്ത് ഉരക്കേണ്ടത്. നല്ലപോലെ ഉരച്ചതിനു ശേഷം വെള്ളം ഉപയോഗിച്ച് ടയർ കഴു കാവുന്നതാണ്.

വൻ വിലക്കുറവിൽ യൂസ്ഡ് ടയറുകളും അലോയ് വീലുകളും ലഭിക്കുന്ന സ്ഥലം 

ടയർ ഉണങ്ങി കഴിയുമ്പോൾ എത്രമാത്രം വൃത്തിയായി ട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇനി നിങ്ങളുടെ വീട്ടിലെ വാഹനങ്ങളുടെ ടയർ നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാവുന്നതാണ്. അതും വളരെ കുറഞ്ഞ ചിലവിൽ.
കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Also Read  Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ - ഒരു കിലോമീറ്റർ ഓടാൻ വെറും 20 പൈസ മതി


Spread the love

Leave a Comment