പഴയ ബുക്ക് ടൈപ്പ് ഡ്രൈവിംഗ് ലൈസെൻസ് കാർഡ് ടൈപ്പ് ലൈസൻസ് ലേക്ക് മാറ്റാൻ ഇനി വളരെ എളുപ്പം | വീഡിയോ കണാം

Spread the love

മുൻപ് ലൈസൻസ് എടുത്ത പലർക്കും പേപ്പർ ബുക്ക് രൂപത്തിലാണ് ലൈസൻസ് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും പലരും അത് കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്. ഈയൊരു സാഹചര്യത്തിൽ ബുക്ക് രൂപത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സാരഥി സൈറ്റ് മുഖേന അത് റിന്യൂ ചെയ്തു കാർഡ് രൂപത്തിൽ ആക്കാവുന്നതാണ്. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്ന് മിക്ക ആൾക്കാരും ലൈസൻസ് സംബന്ധമായ കാര്യങ്ങൾ സൂക്ഷിക്കുന്നതിനായി ഡിജിലോക്കർ എം പരിവാഹൻ എന്നീ സൈറ്റുകൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഡിജിറ്റൽ രൂപത്തിൽ കൃത്യമായ വിവരങ്ങൾ സൂക്ഷിച്ച വർക്ക് ബുക്ക് രൂപത്തിലുള്ള ലൈസൻസ് ആണെങ്കിലും അത് വളരെ എളുപ്പം സാരഥി സൈറ്റ് മുഖേനെ കാർഡ് രൂപത്തിലാക്കി മാറ്റി എടുക്കാവുന്നതാണ്.

ഇനി ഏതെങ്കിലും തരത്തിലുള്ള അഡ്രസ് ചേഞ്ച് ആവശ്യമായിട്ടുള്ള ബുക്ക് രൂപത്തിലുള്ള ലൈസൻസ് വിവരങ്ങൾ ഓൺലൈനായി കാണുന്നില്ല എങ്കിൽ നിങ്ങൾ എവിടെ നിനന്നാണോ ലൈസൻസ് എടുത്തത് ആ ആർടിഒ ഓഫീസുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

ഡാറ്റാ എൻട്രി ഫോം വഴി നിങ്ങൾക്ക് വിവരങ്ങൾ ഫിൽ ചെയ്തു നൽകാവുന്നതാണ്. ബുക്ക് രൂപത്തിലുള്ള ലൈസൻസ് കാർഡ് രൂപത്തിലേക്ക് മാറ്റിയെടുക്കുന്നതിന് ഒരു നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്.

Also Read  Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ - ഒരു കിലോമീറ്റർ ഓടാൻ വെറും 20 പൈസ മതി

പോസ്റ്റൽ ചാർജ് ഉൾപ്പെടെ 805 രൂപയാണ് നിങ്ങൾ അടയ്ക്കേണ്ടി വരിക. സാരഥി സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തശേഷം ബുക്ക് രൂപത്തിൽ നിങ്ങൾക്ക് ലൈസൻസ് സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഡിജിറ്റൽ രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് എം പരിവാഹൻ, ഡിജിലോക്കർ എന്നീ സൈറ്റുകളിൽ ഉണ്ടായിരിക്കേണ്ടതാണ്.

റീപ്ലേസ് മെന്റ് ഓഫ് DL എന്ന മെത്തേഡ് ഉപയോഗിച്ചുകൊണ്ടാണ് പുസ്തകരൂപത്തിലുള്ള ലൈസൻസിനെ കാർഡ് രൂപത്തിലേക്ക് മാറ്റുന്നത്. ഇത്തരത്തിൽ ഏതെങ്കിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടത് ഇല്ല.

നൽകിയ വിവരങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ നിങ്ങളെ ഒരു എസ്എംഎസ് വഴി ബന്ധപ്പെടുന്നത് ആയിരിക്കും. അതുപോലെ നിങ്ങൾ ഏതെങ്കിലും രീതിയിലുള്ള അപ്ഡേഷൻ ചെയ്യുന്നുണ്ടെങ്കിൽ അതിന് ആവശ്യമായ രേഖകൾ കൃത്യമായി സബ്‌മിറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

അല്ലാത്തപക്ഷം അതിനായി ചിലവഴിച്ച തുക തിരിച്ച് ലഭിക്കുന്നതിന് ഒരുപാട് കാലതാമസം നേരിടേണ്ടി വരുന്നതാണ്. രേഖകൾ സ്കാൻ ചെയ്യുമ്പോഴും അപ്‌ലോഡ് ചെയ്യുമ്പോഴും കൃത്യമായി ചെയ്യാൻ അറിയുന്നവർ മാത്രം അത് സ്വന്തമായി ചെയ്യുക. അല്ലാത്തവർക്ക് ഈ സേവാ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ അപ്പ്‌ലോഡ് ചെയ്യാവുന്നതാണ്.

റീപ്ലേസ് മെന്റ് DL വഴി ബുക്ക് രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കാർഡ് രൂപത്തിലേക്ക് എങ്ങിനെ മാറ്റാം എന്ന് നോക്കാം.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം parivahan. gov.in ഓപ്പൺ ചെയ്യുക.Driving license ക്ലിക്ക് ചെയ്യുക.

Step 2: ഇപ്പോൾ കാണുന്ന പേജിൽ ഡ്രൈവിംഗ് റിലേറ്റഡ് എന്ന് കാണുന്നത് ക്ലിക്ക് ചെയ്യുക.

Step 3: ഇവിടെ സ്റ്റേറ്റ്,കേരള സെലക്ട് ചെയ്യുക. ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് കാണുന്ന ഭാഗത്തു ക്ലിക്ക് ചെയ്തു services on DL തിരഞ്ഞെടുക്കുക. ഇവിടെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സൈറ്റിൽ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും കാണാവുന്നതാണ്. കണ്ടിന്യൂ ബട്ടൻ ക്ലിക്ക് ചെയ്യുക.

Step 4: പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസ്, അത് പുതുക്കുന്നതിന് ആവശ്യമായ ഡാറ്റാ എൻട്രി ഫോം എന്നിവ ഓഫീസിൽ സബ്മിറ്റ് ചെയ്ത ശേഷം, നിങ്ങൾക്ക് ലഭിക്കുന്ന പുതിയ ലൈസൻസ് നമ്പർ അതേ ഫോർമാറ്റിൽ ഇപ്പോൾ കാണുന്ന പേജിൽ നൽകാവുന്നതാണ്. ഡേറ്റ് ഓഫ് ബർത്ത് നൽകിയശേഷം get details ക്ലിക്ക് ചെയ്താൽ നിങ്ങളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഡീറ്റെയിൽസ് ലഭിക്കുന്നതാണ്.

Step 5: താഴേക്ക് സ്ക്രോൾ ചെയ്ത് എല്ലാ വിവരങ്ങളും കൃത്യമാണ് എന്ന് ഉറപ്പു വരുത്തിയശേഷം yes നൽകുക .തുടർന്ന് ആവശ്യമുള്ള വിവരങ്ങൾ കൂടി എന്റർ ചെയ്ത് നൽകിയശേഷം continue ക്ലിക്ക് ചെയ്യാവുന്നതാണ്.

Also Read  komaki mx3 ഇലക്ട്രിക് ബൈക്ക് - ഇപ്പോൾ ഇവനാണ് തരാം

Step 6: തുടർന്ന് വരുന്ന പേജിൽ ഒമ്പതോളം സർവീസുകളുടെ ലിസ്റ്റ് കാണാവുന്നതാണ്. ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള സർവീസുകൾ തിരഞ്ഞെടുക്കാവുന്നതാണ്.proceed ക്ലിക്ക് ചെയ്യുക.

Step 7: തുടർന്ന് വരുന്ന പേജിൽ ക്യാപ്ച്ച അതുപോലെ ടൈപ്പ് ചെയ്തു കണ്ടിന്യൂ ചെയ്യുക. ഇപ്പോൾ ഒരു അക്കനൗലെഡ്ജ്മെന്റ് പേജ് ലഭിക്കുന്നതാണ്. ഇത് തുടർന്നുള്ള റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്. ഈ പേജ് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
Next അടിച്ച് അപ്ലിക്കേഷൻ സ്റ്റാറ്റസ് കാണാവുന്നതാണ്.

Step 8: ശേഷം ഒറിജിനൽ ലൈസൻസ്, ഫോട്ടോ, സിഗ്നേച്ചർ എന്നിവ അപ്‌ലോഡ് ചെയ്തു നൽകേണ്ടതാണ്. തുടർന്ന് ഫീസ് പെയ്മെന്റ് നടത്താവുന്നതാണ്. എല്ലാ ഫീസും ചേർത്ത് 805 രൂപയാണ് പെയ്മെന്റ് നടത്തേണ്ടത്. പെയ്മെന്റ് നടത്തിയശേഷം റസിപ്റ്റ് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇത് ആർടിഒ ഓഫീസിൽ നൽകേണ്ടതില്ല.

ഇത്തരത്തിൽ നിങ്ങളുടെ ബുക്ക് രൂപത്തിലുള്ള ലൈസൻസ് റീപ്ലേസ്‌മെന്റ് DL എന്ന പ്രോസസിലൂടെ വളരെയെളുപ്പത്തിൽ കാർഡ് രൂപത്തിൽ ആക്കാവുന്നതാണ്.കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment