ദിനംപ്രതി പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ അതിനു പകരം എന്ത് ഉപയോഗിക്കും എന്ന് ചിന്തിക്കുകയാണ് നമ്മൾ മലയാളികൾ. ഈ രണ്ടു പ്രശ്നങ്ങൾക്കും ഒരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് വയനാട്, കേരള വെറ്റിനറി സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ ഡോക്ടർ ജോൺ എബ്രഹാം. ഇദ്ദേഹത്തിന്റെ ഈ ഒരു കണ്ടെത്തൽ വഴി കോഴി മാലിന്യത്തിൽ നിന്നും ബയോഡീസൽ ഉൽപാദിപ്പിക്കുകയാണ് അതും കുറഞ്ഞചിലവിൽ.
100 കിലോ കോഴി മാലിന്യത്തിൽ നിന്നും 10 ലിറ്റർ ഡീസൽ ഉൽപാദിപ്പിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. കോഴി മാലിന്യത്തിൽ നിന്നും ബയോഡീസൽ ആണ് ഇത്തരത്തിൽ ഇദ്ദേഹം നിർമ്മിച്ചെടുക്കുന്നത്. അതും വെറും 35 രൂപ 68 പൈസ മാത്രമാണ് ഒരു ലിറ്ററിന് ചിലവ് വരുന്നുള്ളു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. ഡോക്ടർ ജോൺ എബ്രഹാമിന്റെ ഈ ഒരു കണ്ടുപിടുത്തത്തിന് ഏഴുവർഷത്തിനുശേഷം പാറ്റന്റ് ലഭിച്ചു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. കോഴി കടകളിൽ നിന്നും വാങ്ങുന്ന മാലിന്യം പുഴുങ്ങി സംസ്കരിച്ച് എണ്ണ യാക്കി മാറ്റുകയാണ് ഇതുവഴി ചെയ്യുന്നത്. നിലവിൽ വെറ്റിനറി സർവ്വകലാശാലയിലെ പ്ലാന്റ് 50 ലിറ്റർ ബയോഡീസൽ ഉല്പാദിപ്പിക്കുന്നതിനായി ആറു മണിക്കൂർ സമയമാണ് എടുത്തത്.
കളക്ട് ചെയ്യുന്ന കോഴിവേസ്റ്റ് റെൻഡറിംഗ് പ്രക്രിയ വഴി ഉയർന്ന താപത്തിലും മർദ്ദത്തിലും ചൂടാക്കി ഓയിൽ പ്രസ്സ് ചെയ്തെടുക്കുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന എണ്ണ ബയോഡീസൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ശാസ്ത്രീയമായ രീതിയിൽ കൂടുതൽ അളവ് ഡീസൽ ഉല്പാദിപ്പിക്കുന്നത് വഴി ചിലവ് ഇനിയും കുറയ്ക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
2009 മുതൽ 2012 വരെ തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ ജോൺ എബ്രഹാം ചെയ്ത പി എച്ച് ഡി യുടെ അടിസ്ഥാനത്തിൽ ആണ് ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ആശയം പ്രാവർത്തികമാക്കുന്നതിന് വേണ്ടി ഒരു പൈലറ്റ് പ്ലാന്റ് ഒരുക്കുകയും ചെയ്തു. ഈ ഡീസലിന്റെ പ്രത്യേകതകളായി പറയുന്നത് സീറ്റണ്ട് നമ്പർ 72 ആണ്.എന്നാൽ സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഡീസലിന്റെ സീറ്റണ്ട് നമ്പർ 64 ആണ്. അതുകൊണ്ടുതന്നെ ഈ ഡീസൽ ഉപയോഗിക്കുന്നതുവഴി എൻജിൻ എഫിഷ്യൻസി കൂട്ടാനായി സാധിക്കും. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ മിക്ക വണ്ടികളും, ട്രെയിനുമെല്ലാം ബയോഡീസൽ ഉപയോഗപ്പെടുത്തി ആണ് ഓടുന്നത്.
സർവകലാശാലയിൽ ഉത്പാദിപ്പിക്കപ്പെട്ട ഈ ഡീസൽ ഉപയോഗിച്ചുകൊണ്ടാണ് അവിടുത്തെ ജീപ്പ് ഓടുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ചിലവ് കുറവാണ് എന്നു മാത്രമല്ല ഇന്ധനക്ഷമത യുടെ കാര്യത്തിലും ഒട്ടും പുറകിലല്ല ബയോഡീസൽ. ഇത്തരത്തിൽ വ്യാവസായികമായി കൂടുതൽ ബയോഡീസൽ ഉൽപാദിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ കുറഞ്ഞ വിലയ്ക്ക് ഡീസൽ ലഭിക്കുമെന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ് . കൂടുതൽ വിവരങ്ങൾ താഴെ വിഡിയോയിൽ കാണാം …