ജോലി ഇല്ലാത്തവർക്കും ഉള്ളവർക്കും മാസം 5000 രൂപ പെൻഷൻ

Spread the love

ഇനി സർക്കാർ ജോലി ഇല്ലാത്തതിന്റെ പേരിൽ പെൻഷൻ നിരസിക്കപ്പെടി ല്ല. ഇന്ത്യയിലെ താഴ്ന്ന മേഖലയിൽ ജോലി ചെയ്യുന്ന അസഘടിതരായ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് അതൽ പെൻഷൻ യോജന. ഈ ഒരു പദ്ധതിയുടെ ഭാഗമാകുന്നതോടെ കൂടി കുറഞ്ഞ തുക അടച്ചുകൊണ്ട് 60 വയസ്സിൽ ഏതൊരു സാധാരണക്കാരനും പെൻഷൻ നേടാവുന്നതാണ്.അടൽ പെൻഷൻ യോജനയുടെ ഭാഗമാകുന്നത് എങ്ങിനെ എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

എന്താണ് അതൽ പെൻഷൻ യോജന?

കൈത്തൊഴിലുകൾ പോലെയുള്ള ചെറിയ മാസവരുമാനം കൊണ്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് 60 വയസ്സിൽ പെൻഷൻ നേടിക്കൊടുക്കുക എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഉയർന്ന ശമ്പളമുള്ള ആർക്കും തന്നെ ഇതിന്റെ ഭാഗമാകുന്നത് കൊണ്ട് വലിയ പ്രയോജനങ്ങൾ ലഭിക്കണമെന്നില്ല.

Also Read  വീട് ഇല്ലാത്തവർക് 6 ലക്ഷം രൂപ | വീട് പണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ സഹായം

ഇനി ജോലി ഒന്നും ഇല്ല എങ്കിൽ കൂടി ചെറിയൊരു തുക എല്ലാ മാസവും അടയ്ക്കാൻ സാധിച്ചാൽ ഏതൊരാൾക്കും ഈ പദ്ധതിയുടെ ഭാഗമാവാൻ സാധിക്കും.നിങ്ങൾ അടയ്ക്കുന്ന തുക 60 വയസ്സ് ആകുന്നതോടെ കൂടി എല്ലാ മാസവും 1000 രൂപ മുതൽ 5000 രൂപ വരെ നിങ്ങൾക്ക് പെൻഷൻ രൂപത്തിൽ ലഭിക്കുന്നതാണ്.നിങ്ങൾ എല്ലാ മാസവും അടയ്ക്കുന്ന തുകയെ ആശ്രയിച്ചായിരിക്കും പെൻഷൻ തുക ലഭിക്കുന്നത്.

ആർക്കെല്ലാമാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക?

ഇന്ത്യൻ സിറ്റിസൺ ആയ 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്. എന്നാൽ തീർച്ചയായും ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്.20 വർഷമെങ്കിലും തുക അടയ്ക്കുക എന്നതാണ് മാനദണ്ഡം. അതുകൊണ്ടുതന്നെ 40 വയസ്സിനു മുകളിലുള്ള ഒരാൾക്കും പദ്ധതിയുടെ ഭാഗമാകുന്നതിന് സാധിക്കുകയില്ല.

Also Read  അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരണം എപ്പോൾ | അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക

നിങ്ങളുടഇഷ്ടാനുസരണം മാസം അടയ്ക്കേണ്ട തുക തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ 5000 രൂപയാണ് തുകയായി കണക്കാക്കുന്നത് എങ്കിൽ, ഒരു മാസം ഏകദേശം അടയ്ക്കേണ്ട തുക 210 രൂപ മാത്രമായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന പദ്ധതിയെ ആശ്രയിച്ചാണ് തുക കണക്കാക്കുന്നത്.അതുപോലെ നിങ്ങളുടെ പ്രായവും ഈ തുകയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

എങ്ങനെയാണ് അടൽ പെൻഷൻ യോജനയുടെ ഭാഗം ആവുന്നതിനു സാധിക്കുക?

നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഉള്ള ഏത് നാഷണലൈസ്ഡ് ബാങ്കുകൾ വഴിയും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്. ബാങ്ക് അക്കൗണ്ടിലുള്ള തുകയുടെ നിശ്ചിത എമൗണ്ട് ആണ് എല്ലാ മാസവും പദ്ധതിയിലേക്ക് പോകുന്നത്. ഇത് കൃത്യമായി തന്നെ അടച്ചിരിക്കണം. ഇനി തുക അടയ്ക്കുന്ന ആൾക്ക് മരണം സംഭവിക്കുകയാണെങ്കിൽ, അയാളുടെ ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിന് ആനുകൂല്യം ലഭിക്കുന്നതാണ്. ഇനി ഈ രണ്ടുപേരും മരണപ്പെടുകയാണെങ്കിൽ നോമിനിയായി നൽകിയിട്ടുള്ളത് ആരാണോ അവർക്ക് ഒരു നിശ്ചിത തുക ലഭിക്കുന്നതാണ്.

Also Read  60 വയസ് കഴിഞ്ഞ പല്ല് കൊഴിഞ്ഞവർക്ക് പുതിയ പല്ല് വക്കാൻ 10,000 രൂപ ലഭിക്കും...., അവസാന തീയതി സെപ്റ്റംബർ 12

താഴെ തട്ടിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ആൾക്കാർക്ക് ഈ ഒരു പദ്ധതി ഉറപ്പായും ഗുണം ചെയ്യും. അതുകൊണ്ട് കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.


Spread the love

3 thoughts on “ജോലി ഇല്ലാത്തവർക്കും ഉള്ളവർക്കും മാസം 5000 രൂപ പെൻഷൻ”

  1. Hai sir I’m Devaraj before work in Sharjah now iin I India Kerala I have no more job here is pelez help me with my family tan
    ks

    Reply

Leave a Comment