ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് എങ്ങനെ ആരംഭിക്കാം | എന്താണ് അഫിലിയേറ്റ് മാർക്കറ്റ്

Spread the love

ഓൺലൈൻ ഷോപ്പിങ്ങിന് ദിനംപ്രതി പ്രിയമേറി വരുന്ന സാഹചര്യത്തിൽ ഓൺലൈൻ ഇക്കോമേഴ്‌സ് സൈറ്റ് ആയ   ആമസോൺ ഉപയോഗിച്ച് ഷോപ്പിംഗ് മാത്രമല്ല ഇനി മാസം കൈ നിറയെ കാശും ഉണ്ടാക്കാം. ആമസോൺ ഉപയോഗിച്ചുകൊണ്ടുള്ള അഫിലിയേറ്റ് മാർക്കറ്റിങ്ങി ലൂടെ എങ്ങിനെ ഏതൊരു സാധാരണക്കാരനും പണമുണ്ടാക്കാം എന്നതാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം എന്നതും ആമസോൺ അഫിലിയേറ്റ് മാർക്കറ്റിംഗിന്റെ പ്രത്യേകതയാണ്.

എന്താണ് ആമസോൺ അഫിലിയേറ്റ് പ്രോഗ്രാം?

ആമസോണിൽ അഫിലിയേറ്റ് പ്രോഗ്രാമിന് ആയി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഓരോ പ്രൊഡക്ടിനും സെപ്പറേറ്റ് ലിങ്ക് ലഭിക്കുന്നതാണ്. ലിങ്കുകൾ നിങ്ങളുടെ പരിചയമുള്ള കമ്മ്യൂനിറ്റികൾ വഴി ഷെയർ ചെയ്യുകയും ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആരാണോ സാധനങ്ങൾ വാങ്ങുന്നത് ആ പ്രോഡക്റ്റിന്റെ ഒരു നിശ്ചിത തുക നിങ്ങൾക്ക് കമ്മീഷൻ ആയി ലഭിക്കുകയും ചെയ്യുന്നു.

നിങ്ങൾ ഷെയർ ചെയ്യുന്ന പ്രൊഡക്ട്ന്റെ മർച്ചന്റ് ആരാണോ അവരിൽ നിന്നാണ് കമ്മീഷൻ തുക ലഭിക്കുക.നിങ്ങൾ എത്ര പേരിലേക്ക് ഷെയർ ചെയ്യുന്നുവോ അത്രയും കമ്മീഷൻ ലഭിക്കുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നു.നിങ്ങൾ ഒരു യൂട്യൂബ് വ്ലോഗർ ആണെങ്കിൽ തീർച്ചയായും ഇത്തരം അഫിലിയേറ്റഡ് മാർക്കറ്റിംഗ് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേകമായ സ്കിൽ, ടെക്നിക്കൽ നോളജ് എന്നിവയൊന്നും തന്നെ ആവശ്യം ആയും വരുന്നില്ല. ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും മാത്രം ഉപയോഗിച്ചു കൊണ്ട് എവിടെ ഇരുന്നു വേണമെങ്കിലും അഫിലിയേറ്റ് മാർക്കറ്റിംഗ് ചെയ്യാവുന്നതാണ്.

പ്രോഡക്റ്റ് പർച്ചേസ് ചെയ്യുന്ന കസ്റ്റമർ നിങ്ങളുടെ ലിങ്ക് ക്ലിക്ക് ചെയ്തു  ആ പ്രോഡക്റ്റ് പർച്ചേസ് ചെയ്യുകയാണെങ്കിൽ പ്രോഡക്റ്റ്ന്റെ കമ്മീഷൻ തുക ലഭിക്കുന്നതാണ്. ഇതിന് ആവശ്യമായ മറ്റ് എല്ലാ കാര്യങ്ങളും ആമസോൺ തന്നെ ചെയ്തു തരുന്നതാണ്. അതുകൊണ്ടുതന്നെ കസ്റ്റമർ എവിടെയൊക്കെ പോയാലും ആ പ്രൊഡക്ടുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കൂടെ കൂടെ അവർക്ക് ലഭിച്ചു കൊണ്ടേയിരിക്കും. ഇത് പ്രോഡക്റ്റ് പർച്ചേസ് ചെയ്യുന്നതിനുള്ള സാധ്യത കൂട്ടുന്നതാണ്.അതു കൂടാതെ നിങ്ങളുടെ ലിങ്ക് ക്ലിക്ക് ചെയ്ത് വാങ്ങുന്ന പ്രൊഡക്ട്നോടൊപ്പം അവർ മറ്റെന്തെങ്കിലും കൂടി കാർട്ടിൽ ആഡ് ചെയ്ത് വാങ്ങുകയാണെങ്കിൽ ആ സാധനങ്ങളുടെയും കമ്മീഷൻ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

അടുത്ത കാര്യം നിങ്ങൾ ഒരു ആമസോൺ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം ഇത്തരത്തിൽ പ്രൊഡക്ടുകളുടെ ലിങ്ക് ലഭിച്ച് അത് YouTube മുഖാന്തിരമോ മറ്റോ ഷെയർ ചെയ്യണമെങ്കിൽ ആ പ്രൊഡക്ടുമായി ബന്ധപ്പെട്ട വീഡിയോയുടെ കീഴിൽ മാത്രമാണ് ലിങ്ക് ഷെയർ ചെയ്യാൻ സാധിക്കുകയുള്ളൂ .

ഇനി ഫേസ്ബുക്ക് മുഖേനയാണ് ലിങ്ക് നൽകുന്നത് എങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും ഒരു ബ്ലോഗ് അല്ല എങ്കിൽ വെബ്സൈറ്റ് മുഖേനെ മാത്രമാണ് ഇത്തരം അഫിലിയേറ്റ് ലിങ്കുകൾ കൊടുക്കുവാൻ സാധിക്കുകയുള്ളൂ.യൂട്യൂബ്, ബ്ലോഗ്, വെബ്സൈറ്റ് എന്നിങ്ങനെ ഏത് രീതിയിലാണ് നിങ്ങൾ മാർക്കറ്റിംഗ് ചെയ്യുന്നത് എങ്കിലും അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ആമസോൺ അഫിലിയേറ്റഡ് മാർക്കറ്റിംഗ് എങ്ങനെ ചെയ്യാം?

ഗൂഗിൾ ഓപ്പൺ ചെയ്ത ശേഷം ആമസോൺ അഫിലിയേറ്റ് എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.ഇവിടെ https://affiliate. Program.amazon.in എന്ന് ക്ലിക്ക് ചെയ്യുക.ഇപ്പോൾ കാണുന്ന പേജിൽ നിന്നും ആമസോൺ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. നിലവിൽ അക്കൗണ്ട് ഇല്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ join now for free എന്ന് ക്ലിക്ക് ചെയ്യുക.ജോയിൻ ചെയ്യുന്നതിന് മുൻപായി എല്ലാവിധ ഡീറ്റെയിൽസും വായിച്ച് മനസ്സിലാക്കാവുന്നതാണ്.

Also Read  വെറും 13 രൂപ തൊട്ട് വാച്ചുകൾ കുറഞ്ഞ വിലക്ക് വാങ്ങി ബിസ്സിനെസ്സ് ചെയ്യാം

ഓരോ പ്രൊഡക്ടുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന കമ്മീഷൻ വ്യത്യസ്തമാണ്. ചില പ്രൊഡക്ടുകൾക്ക് 12 ശതമാനം വരെ കമ്മീഷൻ ലഭിക്കുന്നതാണ്. മെയിൽ ഐഡി അതോടൊപ്പം ഒരു പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചുകൊണ്ടാണ് sign up ചെയ്യേണ്ടത്. ഇമെയിൽ ഐഡി വെരിഫൈ ചെയ്യുന്നതിന് മെയിൽ ഐഡിയിൽ ഒരു otp ലഭിക്കുന്നതാണ്.

അത് എന്റർ ചെയ്തു നൽകുക.create your amazon account ക്ലിക്ക് ചെയ്യുന്നതോടുകൂടി നിങ്ങൾക്കുള്ള അക്കൗണ്ട് ക്രിയേറ്റ് ആയി കഴിഞ്ഞു.ഇപ്പോൾ കാണുന്ന പേജിൽ ആരുടെ പേരിലാണോ പെയ്മെന്റ് നടക്കേണ്ടത് അവരെ പറ്റിയുള്ള എല്ലാവിധ ഡീറ്റെയിൽസും എന്റർ ചെയ്ത് നൽകേണ്ടതാണ്.ശേഷം next ബട്ടൺ ക്ലിക്ക് ചെയ്യുക.ഇപ്പോൾ കാണുന്ന ഇൻസ്ട്രക്ഷൻസ് എല്ലാം നല്ല പോലെ വായിച്ചു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ എല്ലാ വെബ്സൈറ്റുകളിലും അതുപോലെ സ്വന്തമായി ആപ്പ് ഉണ്ടെങ്കിൽ അതിലും അഫിലിയേറ്റ് ലിങ്ക് നൽകാവുന്നതാണ്.വെബ്സൈറ്റ് ഇല്ലാത്തവർക്ക് യൂട്യൂബ് ചാനലിന്റെ ലിങ്ക് ആണ് നൽകേണ്ടത്.

ഇവിടെ നിങ്ങളുടെ യൂട്യൂബ് ലിങ്ക് ആഡ് ചെയ്തു നൽകുകയാണ് വേണ്ടത്.അടുത്ത പേജിൽ ഒരു സ്റ്റോർ ഐഡി ക്രിയേറ്റ് ചെയ്തു നൽകേണ്ടതുണ്ട്.അതിനുശേഷം ഉപയോഗിക്കുന്ന വെബ്സൈറ്റ് ഡീറ്റെയിൽസ് നൽകേണ്ടതാണ്.ശേഷം നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ഏത് തരത്തിലുള്ള പ്രൊഡക്ടുകളുടെ പരസ്യം ആണോ വരേണ്ടത് എന്നതിനെ പറ്റിയുള്ള ഒരു ലിസ്റ്റും ടിക് ചെയ്തു നൽകാവുന്നതാണ്.

അതുകൂടാതെ വെബ്സൈറ്റിൽ നിന്നും എങ്ങനെ പരസ്യം നൽകി വരുമാനം നേടണം ഇന്ന് ഉൾപ്പെടെയുള്ള വിവരങ്ങളും നൽകേണ്ടതുണ്ട്.അതിനുശേഷം എന്ത് കണ്ടന്റിന്റെ അടിസ്ഥാനത്തിൽ ആണ് വെബ്സൈറ്റ് ഉള്ളത് എന്നും,അതിൽ നിന്നും ഏകദേശം എത്ര വരുമാനം ഒരുമാസം ലഭിക്കുന്നുണ്ടെന്നും ഉള്ള വിവരങ്ങൾ
നൽകണം.

നിങ്ങൾ എന്തുകൊണ്ട് ആമസോണിൽ ജോയിൻ ചെയ്തു എന്നും, എങ്ങിനെ ഇത്തരമൊരു മാർക്കറ്റിംങ്ങിനെ പറ്റി അറിഞ്ഞു എന്ന് ഉള്ള വിവരങ്ങളും എന്റർ ചെയ്യേണ്ടതാണ്.അതിനു ശേഷം താഴെ കാണുന്ന എഗ്രിമെന്റ് എല്ലാം വായിച്ചു നോക്കി captcha നൽകി agree കൊടുക്കുക. 2500 രൂപ ആകുമ്പോഴാണ് നിങ്ങൾക്ക് തുക പിൻവലിക്കാൻ സാധിക്കുക. ടാക്സ് പെയ്മെന്റ് വിവരങ്ങൾ പിന്നീട് നല്കിയാലും മതിയാകും.

Also Read  വെറും 2000 രൂപ മതി കടമുറി വേണ്ട , സ്റ്റാഫ് വേണ്ട , ലൈസെൻസ് വേണ്ട മാസം 30,000 രൂപ വരെ ലാഭം

ഇപ്പോൾ നിങ്ങളുടെ എല്ലാവിധ അക്കൗണ്ട് ഡീറ്റെയിൽസും കാണാവുന്നതാണ്.അടുത്തതായി ഒരു പ്രൊഡക്റ്റിന്റെ ലിങ്ക് എങ്ങിനെ ക്രിയേറ്റ് ചെയ്യാം എന്നു നോക്കാം.amazon.in കയറി മുകൾ വശത്തായി ഒരു സൈറ്റ് സ്ട്രൈറ്റ് കാണാവുന്നതാണ്.നിങ്ങളുടെ അഫിലിയേറ്റഡ് സൈറ്റ് ഓപ്പൺ ചെയ്ത് കഴിഞ്ഞ് ആമസോണിൽ നിന്നും നിങ്ങൾ ഏതെങ്കിലും ഒരു പ്രൊഡക്ട് ഇത്തരത്തിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ഓട്ടോമാറ്റിക് ആയി തന്നെ അതിന്റെ ലിങ്ക് അഫിലിയേറ്റ് അക്കൗണ്ടിൽ വരുന്നതാണ്.ടെക്സ്റ്റ് ലിങ്കിൽ ആണ് ക്ലിക്ക് ചെയ്യുന്നത് എങ്കിൽ അവിടെനിന്നും ഒരു ലിങ്ക് ലഭിക്കുന്നതാണ്.

ഇവിടെനിന്നും ഷോട്ട് ആയും മുഴുവനായും ലിങ്ക് ലഭിക്കുന്നതാണ്. ലിങ്ക് നിങ്ങൾക്ക് എവിടെയാണ് നൽകേണ്ടത് അവിടെ കൊണ്ടുപോയി പേസ്റ്റ് ചെയ്യാവുന്നതാണ്.ഈ ലിങ്ക് ആരെല്ലാം ക്ലിക്ക് ചെയ്തു ആ പ്രോഡക്റ്റ് വാങ്ങുന്നുവോ അതിനെയെല്ലാം കമ്മീഷൻ തുക നിങ്ങളുടെ അക്കൗണ്ടിൽ കയറുന്നതാണ്.

ഓരോ പ്രൊഡക്ട്ന്റെ പർച്ചേസ് ചെയ്ത വിവരങ്ങളും നിങ്ങളുടെ അക്കൗണ്ടിൽ കൃത്യമായി കാണാവുന്നതാണ്.നേരത്തെ പറഞ്ഞതുപോലെ ആ പ്രോഡക്ട് നോടൊപ്പം വാങ്ങിയ മറ്റു സാധനങ്ങളുടെ കമ്മീഷൻ തുകയും അക്കൗണ്ടിൽ കയറിയിട്ടുണ്ടാണ്ടായിരിക്കും.ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഏതൊരാൾക്കും യാതൊരു മുതൽമുടക്കും ഇല്ലാതെ ചെയ്യാവുന്നതാണ് ആമസോൺ അഫിലിയേറ്റ് മാർക്കറ്റിംഗ്.

ഒരു അധിക വരുമാനം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് amazon അഫിലിയേറ്റഡ് മാർക്കറ്റിംഗ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment