ടിഷ്യു പേപ്പർ നിർമാണ ബിസ്സിനെസ്സ് | ആർക്കും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാം

Spread the love

സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന ബിസിനസിന് മാർക്കറ്റിൽ എത്രമാത്രം ഡിമാൻഡ് ഉണ്ട് എന്നും, പ്രൊഡ്യൂസ് ചെയ്യുന്ന ഉൽപ്പന്നങ്ങൾ എങ്ങിനെ മാർക്കറ്റിൽ എത്തിച്ച് ലാഭം നേടാം എന്നതുമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഡക്ട് ന് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ടായിരിക്കണം. നമ്മുടെ നാട്ടിലെ മാർക്കറ്റിൽ വളരെയധികം ഡിമാൻഡുള്ള ആരോഗ്യപരമായും പ്രാധാന്യമുള്ള ഒരു പ്രോഡക്റ്റ് ആണ് ടിഷ്യൂ പേപ്പർ. ഒരു ടിഷ്യൂപേപ്പർ സംരംഭം തുടങ്ങി നല്ല ഒരു ലാഭം അതിൽ നിന്നും എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒരു വസ്തുവാണ് ടിഷ്യുപേപ്പർ. നിലവിൽ പ്രധാനമായും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. ഇവയിൽ തന്നെ വീട്ടിലെ ആവശ്യങ്ങൾക്ക് കൂടുതലായും എല്ലാവരും ഉപയോഗിക്കുന്നത് ഹാർഡ് ടൈപ്പ് ടിഷ്യൂ പേപ്പറുകൾ ആണ്. ഇവയ്ക്ക് നല്ല ഡിമാൻഡ് മാർക്കറ്റിൽ ലഭിക്കുകയും കോസ്റ്റ് കുറവുമാണ് .

Also Read  ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് | പ്രതിമാസം നല്ലോരു വരുമാനം 50,000 രൂപ വരുമാനം ഉണ്ടാകാം

എന്നാൽ സോഫ്റ്റ് ടിഷ്യൂ പേപ്പറുകൾ കുറച്ചുകൂടി പണം ചിലവഴിക്കേണ്ടി വരും. ഇവ പ്രധാനമായും ബ്യൂട്ടിപാർലറുകൾ, മറ്റ് ഷോപ്പുകൾ, ഓഫീസുകൾ, ജ്വല്ലറികൾ എന്നിവടങ്ങളിലെല്ലാം ആണ് ഉപയോഗപ്പെടുത്തുന്നത്. ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കുന്നതിന് പ്രത്യേക കാലാവസ്ഥ കണക്കിൽ ഇല്ലാത്തതുകൊണ്ട് തന്നെ, ഏതുകാലത്തും ഇവയുടെ നിർമ്മാണം ലാഭകരമായ ഒന്ന് തന്നെയാണ്.

ടിഷ്യൂ പേപ്പറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മെഷീൻ ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റിൽ 5 ലക്ഷം രൂപ മുതൽ ലഭ്യമാണ്. ഇതിൽ നിങ്ങളുടെ ആവശ്യാനുസരണം വിലക്ക് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് ലേബർ കോസ്റ്റ് ആയി മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന ഒരാളുടെ ആവശ്യം മാത്രമാണ് വരുന്നത്. അതുകൊണ്ടുതന്നെ ഫുള്ളി ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിക്കുകയാണെങ്കിൽ ലേബർ കോസ്റ്റ് വളരെയധികം കുറയ്ക്കാം.

Also Read  കുറഞ്ഞ ചിലവിൽ ഷർട്ട്,പാന്റ്, ലേഡീസ് കുർത്തികൾ,ലെഗ്ങ്സ്, പലാസോ എന്നിവയെല്ലാം സ്വന്തം ബ്രാൻഡിൽ നിർമ്മിച്ചു നൽകുന്ന സ്ഥലം

എന്നാൽ സംരംഭം തുടങ്ങുന്നതിന് 500 സ്ക്വയർ ഫീറ്റ് ഉള്ള ഒരു റൂം അത്യാവശ്യമാണ്. ഇത് വീട്ടിൽ തന്നെ സജ്ജമക്കാവുന്നതുമാണ്. 5.5ലക്ഷം രൂപ മെഷീൻ, ഒന്നര ലക്ഷം രൂപ റൂമിനും, ഇലക്ട്രിക്കൽ കാര്യങ്ങൾക്കുമായി മാറ്റിവെച്ചാൽ ആകെ വരുന്ന മുതൽമുടക്ക് 7 ലക്ഷം രൂപ മാത്രമാണ്. ഇതിനാവശ്യമായ റോ മെറ്റീരിയൽ ടിഷ്യുപേപ്പർ ജംബോ റോൾസ് ആണ്. ഇത് റോള്കളായി ഹോൾസെയിലായി വാങ്ങാവുന്നതാണ്. ഇവ നിങ്ങളുടെ ഇഷ്ടാനുസരണം ഉള്ള വിലയിൽ ആവശ്യമുള്ള മെറ്റീരിയൽ വാങ്ങാവുന്നതാണ്.

അതിനുശേഷം നിർമ്മിച്ച ടിഷ്യൂ പേപ്പറുകൾ നമ്മുടേതായ ലോഗോ ഉള്ള ബോക്സുകളിൽ പുറത്തിറക്കുക യാണെങ്കിൽ കൂടുതൽ മാർക്കറ്റ് പിടിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ നല്ല രീതിയിൽ പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിച്ച് വിൽക്കപ്പെടുകയാണെങ്കിൽ മാസം 50,000 രൂപ വരെ ലാഭം നേടാവുന്നതാണ്. എന്നാൽ ബിസിനസ് ആരംഭിക്കുന്നതിനു മുൻപായി ഒരു നല്ല മാർക്കറ്റ് സ്റ്റഡി നടത്തുന്നത് വളരെ നല്ലതായിരിക്കും.

Also Read  റബ്ബർ ടൈൽ നിർമാണ ബിസ്സിനെസ്സ് - കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം

ചെറുതും വലുതുമായ സൂപ്പർമാർക്കറ്റുകൾ ഓൺലൈൻ ഷോപ്പുകൾ വഴിയെല്ലാം ഇവ നിങ്ങൾക്ക് മാർക്കറ്റ് ചെയ്യാവുന്നതാണ്. ബിസിനസ് ആരംഭിക്കുന്നതിനായി k സ്വിഫ്റ്റ്,MSME രജിസ്ട്രേഷൻ, പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ തലത്തിലുള്ള ലൈസൻസ്, ആദ്യത്തെ മൂന്ന് വർഷത്തേക്ക് ആവശ്യമായ വരുന്നില്ലെങ്കിലും എടുത്തു വയ്ക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ ഒരു ടിഷ്യു പേപ്പർ ബിസിനസ് മാർക്കറ്റിൽ നല്ല രീതിയിൽ കൊണ്ടുവന്നാൽ തീർച്ചയായും വളരെയധികം വിജയം നേടാവുന്ന ഒരു ബിസിനസ് തന്നെയാണ്.


Spread the love

Leave a Comment