21 രൂപയ്ക്ക് 150 KM മൈലേജ് – 32000 രൂപ സർക്കാർ സഹായം സിറോ മൈറ്റൻസ് കോസ്റ്റ്

Spread the love

ദിനംപ്രതി ഇന്ധനത്തിന് വില വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള ബൈക്കുകൾ ഉപയോഗിക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. REVOLT RV 400 എന്ന സ്പോർട്സ് ബൈക്കിനെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Punai ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവോൾട്ട് എന്ന കമ്പനി പുറത്തിറക്കുന്ന RV400 സ്പോർട്സ് ബൈക്ക് സാധാരണ നിരത്തുകളിൽ കാണുന്ന സ്പോർട്സ് ബൈക്കിന്റെ അതെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. കാണുമ്പോൾ ഒരു നേക്കഡ് സ്പോർട്സ് ബൈക്ക് ആണ് എന്ന് തോന്നുമെങ്കിലും ഫ്രണ്ട് ഭാഗം ഡ്യൂക്ക് ബൈക്കിന്റെ രീതിയിലാണ് നിർമിച്ചിട്ടുള്ളത്.ഹെഡ് ലൈറ്റ് ഡേറ്റിംഗ് റണ്ണിങ് ലാമ്പ് രീതിയിലാണ് നൽകിയിട്ടുള്ളത്. കറുപ്പു നിറത്തിലുള്ള റെയർ വ്യൂ മിറർ, ആലോയ് വീൽസ് എന്നിവയെല്ലാം ബൈക്കിന്റെ മറ്റ് പ്രത്യേകതകളാണ്.

ക്രാഷ് ഗാർഡ്,സെന്റർ സ്റ്റാൻഡ് എന്നിവ ഇല്ല. നാലര മണിക്കൂർ ആണ് ഫുൾ ചാർജ് ആകുന്നതിനുള്ള സമയം. എന്നാൽ യാതൊരു വിധ മെയിന്റനൻസ് ചാർജും നൽകേണ്ടതില്ല. 21 രൂപയാണ് കറണ്ടിനായി ചിലവഴിക്കേണ്ടി വരിക.35-40 സ്പീഡിൽ പോവുകയാണെങ്കിൽ 150 കിലോമീറ്റർ തീർച്ചയായും ഓടിക്കാവുന്ന താണ്. തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നാണ് വണ്ടി വാങ്ങിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലുള്ള സ്പീഡോമീറ്റർ ആണ് നൽകിയിട്ടുള്ളത്. ഇതിനെ റിവോൾട് ആപ്പുമായി കണക്ട് ചെയ്തിരിക്കുന്നു.

Also Read  പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് 4000 രൂപ കിട്ടും | ബാലിക സമൃദ്ധി യോജന പദ്ധതി .

ഇവിടെ സ്പീഡ്, ബാറ്ററി, എത്ര കിലോമീറ്റർ സഞ്ചരിക്കാം, വ്യത്യസ്ത രീതിയിലുള്ള മോഡുകൾ എന്നിവയെല്ലാം തന്നെ നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് മായി കണക്ട് ചെയ്ത ജിപിഎസ് ട്രാക്കിംഗ് സംവിധാനവും മറ്റൊരു പ്രത്യേകതയാണ്. മറ്റ് ഇലക്ട്രിക് വാഹനങ്ങൾ പോലെ തന്നെ ഒട്ടും ശബ്ദം ഇല്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. വണ്ടിയുടെഎക്സ് ഹോസ്റ്റി ലിലേക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്.4 രീതിയിലാണ് സൗണ്ട് മാറ്റാൻ സാധിക്കുക. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് ചെയ്യാൻ സാധിക്കുക. വണ്ടി ലോക്ക് ചെയ്യാൻ ആയി സെൻസർ കീ ആണ് ഉപയോഗിക്കുന്നത്.

Also Read  ഡ്രൈവിംഗ് ലൈസെൻസ് പുതിയ തീരുമാനങ്ങൾ വന്നു

Unlock,സ്റ്റാർട്ട് എന്നിവ ഇങ്ങനെ ചെയ്യാവുന്നതാണ്. ഫ്രണ്ടിൽ ഡബിൾ കാലിബർ ഡിസ്ക് ബ്രേക്ക്, ബാക്കിൽ സിംഗിൾ കാലിബർ ഡിസ്ക് ബ്രേക്ക് എന്നിവ നൽകിയിട്ടുണ്ട്.ബ്രേക്കിൽ റീ ജനറേഷൻ സിസ്റ്റം നൽകിയിട്ടുണ്ട്. ബൈക്കിനെ കൂടുതൽ എഫിഷ്യന്റ് ആക്കുന്നു. വാഹനത്തിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതിനായി എക്കോ, സിറ്റി,ഫോർട്ട് എന്നിങ്ങനെ മൂന്ന് മോഡുകൾ ആണ് ഉള്ളത്.ഇക്കോ മോഡിൽ 45 കിലോമീറ്റർ വേഗതയും, സിറ്റി 65 കിലോമീറ്റർ വേഗത,സ്പോർട്സ് റോഡിൽ 85 കിലോമീറ്റർ വേഗത എന്നിങ്ങനെയാണ് ലഭിക്കുക.

85 കിലോമീറ്റർ ആണ് മാക്സിമം വേഗത. 1000 കിലോമീറ്ററിലാണ് ഫസ്റ്റ് സർവീസ്. ചെന്നൈയിലാണ് സർവീസ് ചെയ്യേണ്ടത്. ബാറ്ററിക്ക് എട്ടുവർഷം വാറണ്ടി, മോട്ടോറിനു അഞ്ചുവർഷ വാറണ്ടി എന്നിവ കമ്പനി പ്രൊവൈഡ് ചെയ്യുന്നു. ഇതിനിടയിൽ എന്ത് രീതിയിലുള്ള പ്രശ്നങ്ങളും കമ്പനി പരിഹരിക്കുന്നതാണ്. ഉപയോഗിക്കാത്ത സമയത്ത് ബാറ്ററി ഓഫ് ചെയ്തു വെക്കുന്നതിനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. 22 കിലോയാണ് ബാറ്ററിയുടെ വെയിറ്റ്.പെട്രോൾ ടാങ്കിന്റെ ഭാഗതാണ് ബാറ്ററി വെച്ചിട്ടുള്ളത്. ഇവിടെ നിന്നും ബാറ്ററി എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാവുന്നതാണ്.

Also Read  ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനങ്ങളുടെ ടയർ ലൈഫ് കൂട്ടാം

വീടുകളിൽ ഉപയോഗിക്കുന്ന 15 ആമ്പിയർ പ്ലഗിൽ ഇവ ചാർജ് ചെയ്യാവുന്നതാണ്. ഫാസ്റ്റ് ചാർജിങ് സംവിധാനം ഇല്ല എന്നത് ഒരു പോരായ്മയാണ്. എട്ടുവർഷം അല്ലെങ്കിൽ ഒന്നര ലക്ഷം കിലോമീറ്റർ ആണ് ബാറ്ററിയുടെ വാറണ്ടി. ഒരു ലക്ഷത്തി 62000 രൂപയാണ് ബൈക്കിന്റെ വില. 32000 രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്. യാതൊരു വിധ റോഡ് ടാക്സ് നൽകേണ്ടി വരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ചെങ്കോട്ട് കുളത്തുള്ള ശ്രീരാജ് ആണ് ഈ വണ്ടിയുടെ ഓണർ. ദിനംപ്രതി ഇന്ധനവില കൂടുന്ന ഈ സാഹചര്യത്തിൽ തീർച്ചയായും വാങ്ങാവുന്ന ഒരു വാഹനം തന്നെയാണ് revolt Rv 400. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment