13 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക്ഇങ്ങനെ ഒരു വീട് സ്വന്തമാക്കാം

Spread the love

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയട്ടെ!! ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് സ്വന്തമായി കുറഞ്ഞ ചിലവിൽ ഒരു നല്ല വീട് എന്നത്. എന്നാൽ പലപ്പോഴും നമ്മുടെ ബഡ് ജറ്റിനൊതുങ്ങുന്ന ഒരു വീട് നിർമ്മിക്കുക എന്നുപറഞ്ഞാൽ അതിന് ഒരുപാട് കടമ്പകൾ മുന്നിൽ ഉണ്ടായിരിക്കും.

ചിലപ്പോൾ വീട് വെക്കാൻ ഉള്ള സ്ഥലം കയ്യിലുണ്ടെങ്കിൽ കൂടി മറ്റു പ്രതിസന്ധികൾ കാരണം നമുക്ക് ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കാറില്ല. എന്നാൽ 13 ലക്ഷം രൂപയും നാല് സെൻറ് ഭൂമിയു മുണ്ടെങ്കിൽ ഇനി നിങ്ങൾക്കും പണിയാം ഒരു സുന്ദര ഭവനം.

എന്തെല്ലാമാണ് ഇത്തരത്തിൽ ഒരു വീട് നിർമ്മിക്കാൻ ആവശ്യമായിട്ടുള്ളത്??

ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ ഒരു സാധാരണ വീട് എന്നതാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാമാണ്. നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന് ഉറപ്പുണ്ട് എങ്കിൽ നിങ്ങൾക്ക് കരിങ്കല്ലുകൊണ്ട് തന്നെ തറ കെട്ടാവുന്നതാണ്.

അതുപോലെ വീടിൻറെ ഓരോ ചെറിയ കാര്യങ്ങളിലും നമ്മൾ വളരെയേറെ ശ്രദ്ധിക്കണം. അതായത് വീടിന് തടികൾ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് വില കൂടിയ തടി കളായ തേക്ക്, മഹാഗണി എന്നിവയെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന രീതിയിൽ ഉള്ള നല്ല ക്വാളിറ്റി കൂടിയ മരങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

അതുപോലെ വീടിന് ഓരോ സ്വിച്ച് ബോർഡും പോയിൻറ് കളും തിരഞ്ഞെടുക്കുമ്പോൾ വരെ അത് അത്യാവശ്യമാണോ എന്ന് ഉറപ്പുവരുത്തുക. അതുപോലെ ടൈൽസ് പാകുമ്പോൾ ഒരുപാട് വിലകൂടിയ ടൈൽസുകൾ തിരഞ്ഞെടുക്കാതെ സ്ക്വയർഫീറ്റിന് 25 രൂപ വിലവരുന്ന നല്ല ടൈൽസ് സുകൾ ലഭ്യമാണ്.

Also Read  40 വർഷം വരെ പഴക്കമുള്ള ഫ്ലോർ 24 മണിക്കൂർ കൊണ്ട് പുതു പുത്തനാക്കാം പുതിയ ടെക്നോളജി

അത്തരത്തിൽ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. അടുത്തതായി നമ്മൾ പെയിൻറ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയുന്നത് അതായത് കുറഞ്ഞ ചിലവിൽ ഒരു താമസസൗകര്യം ഉള്ള വീടാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ പുട്ടി പോലുള്ള സാധനങ്ങൾ ഒന്നും ഉപയോഗിച്ച് പെയിൻറ് ചെയ്യാതെ വൈറ്റ് വാഷ് മാത്രം ചെയ്തു ഉപയോഗിക്കുക.

ഇത്തരത്തിൽ നിർമ്മിക്കുന്ന ഒരു വീടിൻറെ പ്ലാൻ എങ്ങനെയായിരിക്കും??

മൂന്ന് ബെഡ്റൂമും, മൂന്ന് ബാത്റൂമും ഉൾപ്പെടുന്ന ഈ 2 നില വീടിൻറെ പ്ലാൻ എങ്ങനെയാണെന്ന് നോക്കാം. ഈ വീട് നിർമ്മിക്കാനാവശ്യമായ സ്ഥലം എന്ന് പറയുന്നത് 9.86 നീളവും 8.68വീതിയും ആവശ്യമാണ്. ഇതിനുപുറമേ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ പ്രകാരമുള്ള അളവുകളും ഇതിൽ ഉൾപ്പെട്ടിരിക്കണം.

വീടിൻറെ താഴത്തെ നില എന്ന് പറയുന്നത് 686 സ്ക്വയർ ഫീറ്റ് ആണ്. വീടിൻറെ മുൻവശം കൂടുതൽ ഭംഗി ആക്കുന്നതിനു വേണ്ടി പുറം ഭാഗത്ത് ഒരു ലാൻഡ്സ്കേപ്പ് ഏരിയയും സെറ്റ് ചെയ്യാവുന്നതാണ്.

ഇടതുവശത്തുകൂടി ഹോളിലേക്ക് പ്രവേശിക്കാവുന്നതാണ് ഹോളിന്റെ വിസ്തീർണ്ണം എന്നുപറയുന്നത് 4.15m വീതിയും 3.00m നീളവും ചേർന്നതാണ്. ഹോളിൽ തന്നെ ടിവി ക്കുള്ള സെറ്റിംഗ്സ് അതുപോലെതന്നെ ഒരു കോർണർ ടൈപ്പ് രീതിയിൽ ഇരിക്കാനുള്ള സ്ഥലവും ഉൾപ്പെടുത്തിയതാണ്.

ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ പാർട്ടീഷൻ ഒന്നുമില്ല. ചെറിയ ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ ചെയ്തിട്ടുള്ളത്. ഇവിടെനിന്നും സ്റ്റെയർകേസിലോട്ട് പോകുന്നതിന് താഴെയായി ഒരു ചെറിയ വാഷ്ബേസിനും സെറ്റ് ചെയ്തിട്ടുണ്ട്.

Also Read  ലോൺ എടുക്കാതെ എങ്ങനെ ഒരു വീട് പണിയാം

ഇനി കിച്ചണിലേക്ക് പോയി കഴിഞ്ഞാൽ അവിടെ ഫ്രിഡ്ജ് സെറ്റ് ചെയ്യാനുള്ള പ്രത്യേക സ്ഥലവും നൽകിയിട്ടുണ്ട്. ബെഡ് റൂമിലോട്ടു പോയി കഴിഞ്ഞാൽ അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റി നൽകിയിട്ടുണ്ട് അതുപോലെതന്നെ ബെഡ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത് നല്ല വായുസഞ്ചാരം കിട്ടുന്ന രീതിയിലാണ്.

താഴെ നിലയിൽ പ്രധാനമായും മൂന്ന് ഡോറുകൾ ആണ് ഉപയോഗിക്കുന്നത്. ആദ്യത്തെത് ഏറ്റവും മുൻവശത്തുള്ള പ്രധാന വാതിൽ, പിന്നെ പുറത്തേക്കുള്ള ഒരു വാതിൽ, അതുപോലെ ബെഡ്റൂമിന് ഒരു വാതിൽ എന്ന കണക്കിലാണ് ചിലവ് കുറയ്ക്കുന്നതിന് വേണ്ടി സെറ്റ് ചെയ്തിട്ടുള്ളത്.

ബെഡ്റൂമുകളിൽ എല്ലാം വില കുറയ്ക്കുന്നതിന് വേണ്ടി റെഡിമെയ്ഡ് ഡോറുകൾ ഫിറ്റ് ചെയ്യാവുന്നതാണ് ഇതിന് ഏകദേശം മൂവായിരം രൂപയുടെ അടുത്താണ് വില വരിക. ഇനി ജനാല കളുടെ എണ്ണം നോക്കുകയാണെങ്കിൽ ഹോളിൽ രണ്ടെണ്ണമാണ് സെറ്റ് ചെയ്തിട്ടുള്ളത്.
അതുപോലെ ഡൈനിങ് ഏരിയയിലും കിച്ചന് ലും ഓരോ ജനാലകൾ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്.

3 മീറ്റർ വീതിയും 4 മീറ്റർ നീളവും ലഭിക്കുന്ന അത്യാവശ്യം നല്ല രീതിയിൽ തന്നെ ഒരു കാർപോർച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഇത് വളരെ ചിലവ് കുറയ്ക്കാൻ പറ്റുന്ന രീതിയിൽ ഓപ്പൺ കാർപോർച് ആയാണ് നിർമ്മിച്ചിട്ടുള്ളത്.

ഇനി രണ്ടാം നിലയിലോട്ട് പ്രവേശിച്ചാൽ 2 ബെഡ് റൂമുകൾ ആണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഈ രണ്ടു ബെഡ്റൂമിലും അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റി ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെതന്നെ ഒരു ചെറിയ ബാൽക്കണിയും ചെറിയ പാസേജും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.

മുകളിലത്തെ നിലയുടെ ആകെ വിസ്തീർണ്ണം 524 ചതുരശ്ര കിലോമീറ്ററാണ്. അപ്പോൾ രണ്ടു നിലയും കൂടി ചേർന്ന് ഏകദേശം 1200 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീർണ്ണം എന്നുപറയുന്നത്. താഴെ നിർമ്മിച്ചിട്ടുള്ള അതേ ബെഡ്റൂമിന്റെ അളവിൽ തന്നെയാണ് മുകളിലത്തെ ബെഡ് റൂമുകളും നിർമ്മിച്ചിട്ടുള്ളത്.

Also Read  വീട് ചോരുന്നുണ്ടോ? ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ചോർച്ച മാറ്റാം

മുകളിലത്തെ ആദ്യത്തെ ബെഡ് റൂമിനോട് ചേർന്ന് ചെറിയ ഒരു ഡ്രസ്സിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ലിവിങ് ഹോളിന്റെ മുകളിലായാണ് മുകളിലത്തെ രണ്ടാമത്തെ ബെഡ്റൂം വരുന്നത് ഇതിനോട് ചേർന്ന് വരുന്ന ബാത്റൂം കാർപോർച്ചിന് മുകൾഭാഗത്ത് ആയിട്ടാണ് വരിക.

ഇനി വീടിൻറെ പുറകു ഭാഗത്തോട് ചേർന്ന് അത്യാവശ്യം ഒരു ഓപ്പൺ സ്പേസ് വിട്ടിട്ടുണ്ട്. വീട് വാർക്കുന്ന സമയത്ത് ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഇത് നിങ്ങൾക്ക് വാഷിങ്മെഷീൻ എല്ലാം സെറ്റ് ചെയ്യാൻ ഉള്ള സ്ഥലമായി ഉപയോഗിക്കാവുന്നതാണ് അതുപോലെ തന്നെ വളരെ നല്ല രീതിയിൽ ഒരു ബാൽക്കണിയും സെറ്റ് ചെയ്തിട്ടുണ്ട്.

വീടിൻറെ എക്സ്റ്റീരിയറും വളരെ നല്ല രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. വീടിൻറെ ബാൽക്കണിയും അതുപോലെതന്നെ ഗ്ലാസ് ക്ലെഡിങ് ആണ് ഇതിൻറെ പ്രധാന സവിശേഷത.

മുകളിലത്തെ നിലയിൽ പ്രധാനമായും നാല് ഡോറുകൾ ഉം 5 ജനാലകളും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.വീടിന്റ പ്ലാനിൽ നിങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തി ചെലവ് വീണ്ടും കുറക്കാവുന്നതാണ്.

നിങ്ങൾക്ക് ഇത്തരത്തിൽ നാല് സെൻറ് സ്ഥലത്ത് 13 ലക്ഷം രൂപ ചിലവിൽ ഒരു സുന്ദര ഭവനം നിർമ്മിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഇതിൻറെ പ്ലാനിനെ കുറിച്ചും മറ്റ് വിവരങ്ങളും കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ ചേർത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment