ഈ ഒരു ട്രിക്ക് അറിഞ്ഞാൽ എത്ര തിരക്കുള്ള റോട്ടിലും അനായാസം വണ്ടി ഓടിക്കാം

Spread the love

തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കാൻ നിങ്ങൾക്ക് പേടിയാണോ??നമുക്കെല്ലാവർക്കും ഡ്രൈവിംഗ് അറിയാം ആയിരിക്കാം. എന്നാൽ പലപ്പോഴും തിരക്കുള്ള ഒരു റോഡിലൂടെ വണ്ടി ഓടിച്ചു പോകുന്നത് പലർക്കും പേടിയുള്ള കാര്യമാണ്. ഇത് എങ്ങിനെ മാറ്റിയെടുക്കാം എന്നതാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

എങ്ങിനെയാണ് തിരക്കുള്ള റോഡിൽ വണ്ടി ഓടിക്കേണ്ടത്??

ആദ്യം നിങ്ങൾ എവിടെയാണ് ഇപ്പോൾ വണ്ടി പാർക്ക് ചെയ്തിരിക്കുന്നത് അവിടെനിന്നും വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇട്ടശേഷം indicator ഓൺ ചെയ്യുക. വണ്ടി ഡ്രൈവ് ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് സീറ്റ് ബെൽറ്റ് ഉറപ്പായും ധരിച്ചിരിക്കണം.

ശേഷം റൈറ്റ് സൈഡിൽ വണ്ടികൾ വല്ലതും വരുന്നുണ്ടോ എന്ന് നോക്കിയശേഷം സ്റ്റീയറിങ് മുഴുവനായും വലത്തോട്ട് തിരിക്കുക. റോഡിൽ കയറിയശേഷം സ്റ്റീയറിങ് ഇടത്തോട്ട് തിരിച്ച് വണ്ടി സ്റ്റേഡി ആക്കുക.

Also Read  മങ്ങിയ ഏതു ഹെഡ്‍ലൈറ്റും ഇതുപോലെ വളരെ ഈസിയായി ക്ലീൻ ചെയ്യാം

ശേഷം സെക്കൻഡ് ഗിയറിലോട്ട് ഇടുക. അതുപോലെ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ലെഫ്റ്റ് സൈഡിലോട്ട് ഒരുപാട് ചേർത്ത് പോവാതിരിക്കുക. ശേഷം തേർഡ് ഗിയറിലോട്ട് ഇടുക.ശേഷം കുറച്ചുകൂടി സ്പീഡ് കൂട്ടിയതിനു ശേഷം ഫോർത്ത് ഗിയറിൽ ഇടുക.

ടൗണിൽ എല്ലാം ഓടിക്കുമ്പോൾ മുൻപിൽ നിന്നും പുറകിൽ നിന്നും വണ്ടികൾ വരാൻ സാധ്യതയുണ്ട് അപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഒരു നിശ്ചിത സ്പീഡിൽ മാത്രം പോവുക എന്നതാണ്.അതുപോലെ വളവ് എല്ലാം വരുമ്പോൾ ഹോൺ അടിച്ചതിനുശേഷം റൈറ്റ് സൈഡ് നോക്കിമാത്രം തിരിക്കുക.

സ്പീഡ് കുറയ്ക്കുമ്പോൾ നിങ്ങൾ ഉറപ്പായും ഗിയർ മറ്റേണ്ടതാണ്. അതുപോലെ അമ്പിൽ എല്ലാം നിങ്ങൾ സ്പീഡ് കുറച്ചു വേണം ഓടിക്കാൻ.അതുപോലെ ആവശ്യമുള്ള സമയത്ത് മാത്രം സ്റ്റീറിങ് തിരിക്കുക.

Also Read  തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആക്കാം

കാണാൻ കഴിയാത്ത വളവുകളിൽ ഉറപ്പായും ഫോൺ അടിക്കാൻ ശ്രദ്ധിക്കുക. ഇനി ലെഫ്റ്റിലോട്ട് തിരിയേണ്ടി വരുമ്പോൾ ലെഫ്റ്റ് ഇൻഡിക്കേറ്റർ കൊടുക്കാൻ ശ്രദ്ധിക്കണം.. അതുപോലെ ആളുകളെല്ലാം റോഡിൽ കയറി വരുന്നുണ്ടെങ്കിൽ ഉറപ്പായും ഹോൺ എടുക്കാൻ ശ്രദ്ധിക്കണം.

ഇനി റൗണ്ടിലെ സിഗ്നലിൽ ഓ എത്തുമ്പോൾ നിങ്ങൾ ഉറപ്പായും സ്പീഡ് കുറച്ച് നോക്കിയ ശേഷം മാത്രം വണ്ടി എടുക്കുക. ഇനി രണ്ടു ട്രാക്ക് കാണുമ്പോൾ ആദ്യത്തെ ട്രാക്കിൽ നിന്നും രണ്ടാമത്തെ ട്രാക്കിൽ കയറാൻ ഇൻഡിക്കേറ്റർ ഇട്ടശേഷം സ്പീഡ് കുറച്ച് മാത്രം കയറുക.

സീബ്രാ ലൈനിൽ എത്തുമ്പോൾ നിങ്ങൾ ഉറപ്പായും വണ്ടി സ്ലോ ആക്കണം.കാരണം അത് ആൾക്കാർക്ക് പാസ് ചെയ്യാൻ ഉള്ളതാണ്. യൂ ടേൺ എടുക്കാൻ പോകുന്നതിന് കുറച്ചുമുമ്പ് തന്നെ റ്റ്ഇൻഡിക്കേറ്റർ ഇട്ട് കൊടുക്കണം.

Also Read  വെറും 1800 രൂപയ്ക്ക് കാർ വാഷ് മെഷീൻ എല്ലാ പവർ ടൂളുകളും വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ട്രാഫിക് റുളുകൾ എപ്പോഴും പാലിച്ച് നല്ലരീതിയിൽ വണ്ടിയോടിക്കാൻ ശ്രമിക്കുക. കൂടുതൽ ട്രാഫിക് ഉള്ള സ്ഥലങ്ങളിൽ വണ്ടി നിർത്തുമ്പോൾ വണ്ടികൾ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കാൻ ശ്രമിക്കുക. ട്രാഫിക് പോലീസിന്റെ സിഗ്നൽ ഉറപ്പായും പാലിക്കണം.

പാർക്കിങ് ഏരിയയിൽ പോകാൻ ഗിയർ ഡൗൺ ചെയ്ത് ശേഷം ലെഫ്റ്റ് ഇൻഡിക്കേറ്റർ കൊടുക്കുക. ലെഫ്റ്റ് കയറി സ്റ്റീയറിംഗ് സ്റ്റഡി ആക്കുക.അപ്പോൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അതേപോലെ പാലിച്ച് ഓടിക്കുക ആണെങ്കിൽ നിങ്ങൾക്കും എളുപ്പത്തിൽ എത്ര തിരക്കുള്ള റോഡിലൂടെയും വണ്ടി ഓടിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment