വീട് വയറിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

Spread the love

സ്വന്തമായി വീട് വെക്കുകയോ വാങ്ങുകയോ ചെയ്‌യുന്നവർ ഇലക്ട്രിക്കൽ വർക്കുകളുടെ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. കാരണം കൃത്യമായ വയറിങ് അതുപോലെ ഇലക്ട്രിക് സംബന്ധമായ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തില്ല എങ്കിൽ അത് ഭാവിയിൽ ജീവനു തന്നെ ഭീഷണി ആയേക്കാം. ഈ ഒരു കാര്യങ്ങളൊക്കെ കൊണ്ട് തന്നെ വീട് വയ്ക്കുന്നവർ അല്ലെങ്കിൽ പുതിയതായി ഒരു വീട് വാങ്ങുന്നവർ എല്ലാം ഇലക്ട്രിക് വർക്കുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

നിങ്ങൾ വാങ്ങുന്നത് ഒരു പണി കഴിഞ്ഞ് വീടാണെങ്കിൽ അവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഇലക്ട്രിക്കൽ കാര്യങ്ങൾ അറിയുന്നതിനായി DB ബോക്സ് ചെക്ക് ചെയ്യാവുന്നതാണ്.500 വാൾട്ടിനു മുകളിലുള്ള ഓരോ ഉപകരണങ്ങൾക്കും റൂം സർക്യൂട്ടിനും പ്രത്യേകം MCB കൾ ഉണ്ടായിരിക്കണം.

1000 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് ഒരു ചെറിയ DB മാത്രമാണ് ആവശ്യമായിട്ടുള്ളത്. അതായത് സിംഗിൾ ഫേസ് മാത്രമാണ് ഇവിടെ ആവശ്യമായി വരുന്നുള്ളൂ. ഒരു വീടിന്റെ മുഴുവൻ ഇലക്ട്രിക്കൽ പണികൾ ചെയ്യുന്നതിനായി എടുക്കുന്ന ചിലവിന്റെ 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിൽ കേബിളിന്റെ കോസ്റ്റ് വരുന്നതാണ്.

ഒരു ചെറിയ ഡിബി ഉപയോഗിക്കുന്ന വീടാണെങ്കിൽ ആദ്യം DB ബോക്സ് ഓപ്പൺ ചെയ്തു എല്ലാ സ്വിച്ചുകളും ഓൺ ചെയ്യുക. ശേഷം ഓഫ് ചെയ്യുമ്പോൾ ഓരോ റൂമുകൾ ആയി ഓഫ് ആകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത് ഡി ബി യിൽ നിന്നും ആ റൂമിലേക്ക് കൃത്യമായിട്ട് വയർ എത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനു സഹായിക്കും.

Also Read  വെറും 2.5 ലക്ഷം രൂപയ്ക്ക് 10 ദിവസം കൊണ്ട് നിർമിച്ച വീട്

ഒരു സ്വിച്ച് ഓഫ് ചെയ്യുമ്പോൾ രണ്ടു റൂമുകളിൽ പവർ പോകുന്നുണ്ടെങ്കിൽ അവിടെ ലൂപിംഗ് നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അങ്ങിനെ ചെയ്യാൻ പാടുള്ളതല്ല. ഡിബിയുടെ വലിപ്പം കുറയുന്നതിനനുസരിച്ച് കോസ്റ്റ് കട്ടിംഗ് കുറയുന്നതാണ്. ഇ എൽ സി ബി ട്രിപ്പ് ചെയ്തു നോക്കുമ്പോൾ അത് താഴേക്ക് പോകണം. ഈ കാര്യങ്ങളൊക്കെ ആണെങ്കിൽ ഏറെക്കുറെ നല്ല രീതിയിൽ ആണ് ഇലക്ട്രിഫിക്കേഷൻ നടത്തിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം.

3 ബെഡ് റൂമിന് മുകളിൽ ഉള്ള വീടാണെങ്കിൽ ത്രീഫേസ് ആണ് ഉപയോഗിക്കുന്നത്. മൂന്ന് റൂമുകളിലും ഏസി ഉള്ള വീടാണെങ്കിൽ 5000w മുകളിൽ ആയിരിക്കും അവിടെ വൈദ്യുതിയുടെ ഉപഭോഗം. 5000 വോൾട്ട് വരെ മാത്രമാണ് സിംഗിൾ ഫേസ് ഉപയോഗിക്കാൻ പറ്റുകയുള്ളൂ.

അല്ലാത്തപക്ഷം കെഎസ്ഇബിയിൽ നിന്ന് DB മാറ്റുന്നതിനുള്ള നിർദ്ദേശം ലഭിക്കുന്നതാണ്. ത്രീഫേസ് മാനുവൽ ഡി ബി ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ഫേസ് പോകുമ്പോൾ മറ്റൊരു ഫേസ് ലേക്ക് ചേഞ്ച് ചെയ്ത് ഇടാവുന്നതാണ്.

3 ബെഡ് റൂമുകളുള്ള ഒരു വീട്ടിലേക്ക് തീർച്ചയായും ഇത്തരത്തിലുള്ള ഒരു ത്രീ ഫേസ് DB യാണ്‌ നൽകേണ്ടത്. ഓട്ടോമാറ്റിക് ത്രീ ഫേസ് ഡിബി ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഓട്ടോമാറ്റിക് ആയി തന്നെ ഫേസ് ചേഞ്ച്‌ ആകുന്നതാണ്.

Also Read  10 ലക്ഷം രൂപയ്ക്ക് നിർമിച്ച മനോഹരമായ വീട്

സ്വന്തമായി വീടു പണിയുന്നവർക്ക് തീർച്ചയായും ഇത് തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ഉപകരണങ്ങൾക്കും പ്രത്യേകമായി സ്റ്റെബലൈസർ നൽകേണ്ടി വരുന്നില്ല എന്നതും ഇത്തരത്തിലുള്ള DB യുടെ പ്രത്യേകതയാണ്. ഏറ്റവും പുതിയ ടെക്നോളജി യിൽ ആണ് ഇത്തരംDB കൾ വരുന്നത്.

വയറിങ്ങിലോട്ട് വരികയാണെങ്കിൽ ഒരു ബ്രാന്റിൽ തന്നെ വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ള വയറുകൾ വരുന്നുണ്ട്.പെട്ടികളുടെ കളറുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ആണ് ഇവ തിരിച്ചറിയുന്നത്.

എല്ലാ വയറു കൾക്കും FR ഫീച്ചേഴ്സ് പൊതുവായി നൽകിയിട്ടുണ്ട്. ഹൗസിങ് വയറിങ്ങിന് ഇവയാണ് ഉപയോഗിക്കുന്നത്. വീടുകൾക്ക് ആവശ്യമായ വയറിന് HR കുറച്ച് കൂടി നിൽക്കുന്നതാണ് നല്ലത്. എല്ലാ വയറുകൾ ക്കും 70 ഡിഗ്രി വരെയാണ് ചൂട് താങ്ങാനുള്ള കഴിവ്.HR കൂടിയ വയറുകൾക്ക് കുറച്ചുകൂടി ടെമ്പറേച്ചർ താങ്ങുന്നതിനുള്ള കഴിവുണ്ടാകും.

സ്വിച്ചുകൾ തിരഞ്ഞെടുക്കുമ്പോൾ ഒരേ ബ്രാൻഡിൽ നിന്നുതന്നെ പുറത്തിറങ്ങുന്ന വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ള സ്വിച്ചുകൾ ഉണ്ടായിരിക്കും. എന്നാൽ ഇവ തമ്മിൽ എല്ലാം ചെറിയ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടാകും.

വിലയിലും വ്യത്യാസം ഉണ്ടാകുന്നതാണ്. അതുകൊണ്ട് കൃത്യമായി നോക്കി മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക. ഡി ബി യിൽ കണക്ട് ചെയ്യുന്ന ഐസൊലേറ്റ റുകൾ തമ്മിലും ഇതേ രീതിയിൽ പെട്ടിയിൽ ചെറിയ വ്യത്യാസങ്ങൾ കാണാവുന്നതാണ്.

Also Read  വീട്പണി ചിലവ് 40 % കുറയും ഇങ്ങനെ ചെയ്താൽ | വീഡിയോ കാണാം

എന്നാൽ ബോക്സുകൾ തമ്മിൽ 50 രൂപയുടെ വ്യത്യാസം വരുന്നതാണ്.MCB, ഒരേ ബ്രാൻഡിന്റെ തന്നെ ബൾബുകൾ ഇവ തമ്മിൽ എല്ലാം കണ്ട് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള ചെറിയ വ്യത്യാസങ്ങൾ വിലയിലും ക്വാളിറ്റിയിലും വരുന്നതാണ്.

എന്നാൽ ഇവ തമ്മിലുള്ള പെർഫോമൻസിൽ വ്യത്യാസം കാണാവുന്നതാണ്. ഇവയെല്ലാം തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം നല്ല സർവീസുള്ള ബ്രാൻഡുകൾ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.

മെറ്റീരിയൽ ഉൾപ്പെടെ ഫുൾ കോൺട്രാക്ട് നൽകുമ്പോൾ ‘ turn key’ എന്നാണ് ഇതിന് പരയുന്നത്.നമുക്ക് ബ്രാൻഡുകളുടെ ക്വാളിറ്റിയിൽ വരുന്ന വ്യത്യാസം മനസ്സിലാക്കി വില നോക്കി പർച്ചേസ് ചെയ്യുക.

വാട്ടർ മോട്ടോറുകൾ പർച്ചേസ് ചെയ്യുമ്പോൾ ഒരേ കമ്പനിയിൽ തന്നെ നിർമിച്ച ISI മാർക്ക് ഉള്ളതും ഇല്ലാത്തതുമായവ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് ഇത് നോക്കി മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.ISI മാർക്ക്‌ ഉള്ളവക്കാണ് പെർഫോമൻസ് കൂടുതലായി ഉണ്ടാവുക.

നല്ല ക്വാളിറ്റിയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വീട് ഇലക്ട്രിഫിക്കേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നവർ കൊട്ടേഷൻ വെക്കുമ്പോൾ അധികമായി ബാർ ഗെയിനിംഗ് നടത്താതിരിക്കുക. കാരണം ഇത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. ഇത്തരത്തിൽ ഇലക്ട്രിക്കൽ വർക്കിന് ആവശ്യമായ സാധനങ്ങളെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനമായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment