വീട് പണിക്ക് ആവശ്യമായ എല്ലാവിധ നാച്ചുറൽ സ്റ്റോണുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

Spread the love

നമ്മളെല്ലാവരും ഒരുപാട് ആഗ്രഹത്തോടു കൂടി യാണ് വീട് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ആ വീടിനെ ഏതെല്ലാം തരത്തിൽ കൂടുതൽ ഭംഗിയാക്കാം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ പേരും. ഇത്തരത്തിൽ നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച വാൾ ക്ലാഡിങ് ചെയ്തുകൊണ്ട് എങ്ങിനെ നമ്മുടെ വീടിനെ കൂടുതൽ മനോഹരമാക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്. ഇതിനായി വളരെ കുറഞ്ഞ വിലയിൽ നാച്ചുറൽ സ്റ്റോൺ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് പരിചയപ്പെടുന്നത്.

വീടിന് അകത്തുള്ള വാളുകൾ ക്കു മാത്രമല്ല വീടിന്റെ പുറംഭാഗവും നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തരീതിയിൽ അലങ്കരിക്കാൻ സാധിക്കുന്ന നാച്ചുറൽ സ്റ്റോണുകൾ ഏതെല്ലാമാണ്? ഏതെല്ലാം രീതിയിൽ ഇവയെല്ലാം വീടുകളിൽ ഉപയോഗപ്പെടുത്താം എന്നീ കാര്യങ്ങൾ നോക്കാം.

നാച്ചുറൽ സ്റ്റോണിന്റെ തന്നെ വകഭേദമായ ബാംഗ്ലൂർ സ്റ്റോണിൽ തൂണുകൾ പണിത് വീടിന്റെ പുറംഭാഗത്തെ കൂടുതൽ മനോഹരമാക്കാ വുന്നതാണ്. അതുപോലെ നാച്ചുറൽ സ്റ്റോൺ പേബിൾസ് എന്നിവ ഉപയോഗിച്ച് വീട്ടിലേക്ക് കയറുന്ന ഭാഗം കൂടുതൽ ഭംഗിയാക്കാം.

വീടിന്റെ അകത്ത് വാൾ ക്ലാഡിങ് നൽകുന്നതിനായി രാജസ്ഥാൻ നാച്ചുറൽ സ്റ്റോൺസിൽ വരുന്ന ഒരടി നീളമുള്ള സ്റ്റോണിന്റെ യഥാർത്ഥ പേര് സാഗർ ലായി എന്നാണ്. ഇത് പില്ലറായും, വാളിലും, ഇന്റീരിയർ,എക്സ്റ്റീരിയർ എന്നീ രീതികളിലും ഉപയോഗപ്പെടുത്താവുന്നതാണ്. എക്സ്റ്റീരിയർ ആയി ഇത്തരം സ്റ്റോണുകൾ ഉപയോഗിക്കുമ്പോൾ പോളിഷ് ചെയ്തു വേണം ഉപയോഗിക്കാൻ.

രാജസ്ഥാനിൽ നിന്ന് തന്നെ ഇറക്കുമതി ചെയ്യുന്ന മറ്റൊരു സ്റ്റോൺ ആയ സാൻഡ് സ്റ്റോൺ ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായി ഉപയോഗിക്കുന്നത് ഇന്റീരിയർ വർക്കുകൾക്ക് ആണ്. ഇത് പോളിഷ് ചെയ്തോ അല്ലാതെയും ഉപയോഗിക്കാവുന്നതാണ്. പോളിഷ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ പായലിൽ നിന്നും സംരക്ഷണം നൽകാവുന്നതാണ്. ഇത്തരം സ്റ്റോണുകൾ എല്ലാം വെള്ളമൊഴിച്ച് ക്ലീൻ ചെയ്യാവുന്നതാണ്.

Also Read  വെറും 2.5 ലക്ഷം രൂപയ്ക്ക് 10 ദിവസം കൊണ്ട് നിർമിച്ച വീട്

രാജസ്ഥാനിൽ നിന്ന് തന്നെ ഇറക്കുമതി ചെയ്യുന്ന മറ്റൊരു സ്റ്റോൺ ആണ് മിന്റ്. ആഷ് കളറിൽ വരുന്ന ഇത്തരം സ്റ്റോണുകൾ കൂടുതലായും ഇന്റീരിയർ പർപ്പസിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത്തരം സ്റ്റോണുകൾ ക്കെല്ലാം വില ആരംഭിക്കുന്നത് 200,240 രൂപ ഒരു സ്ക്വയർഫീറ്റിന് എന്ന കണക്കിലാണ്. എന്നാൽ 40 രൂപ നിരക്കിലുള്ള നാച്ചുറൽ സ്റ്റോണുകളും ഇവിടെ ലഭ്യമാണ്.

250 രൂപ നിരക്കിൽ ബിദാസർ പാൻ എന്ന പേരിലുള്ള ഏറ്റവും മോഡേണായ രീതിയിലുള്ള കല്ലുകളും ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഇന്റീരിയർ ആയും എക്സ്റ്റീരിയർ ആയും ഇത്തരം സ്റ്റോണുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

275 രൂപ നിരക്കിൽ CNC വർക്കുകൾ ചെയ്യാവുന്ന രീതിയിലുള്ള സ്റ്റോണുകൾ എല്ലാം കാണാൻ തന്നെ വളരെയധികം ഭംഗിയുള്ളതാണ്. ഇവ വീടിനകത്ത് ഉപയോഗിച്ചാൽ വീടിന്റെ മോടി കൂട്ടാം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കരിങ്കല്ലിന്റെ അതേ രൂപത്തിൽ ഉള്ള റെക്ക്ടാങ്കിൾ ഷേപ്പിലുള്ള മൺസൂൺ ബ്ലാക്ക് സ്റ്റോണിന് 260 രൂപയാണ് വില. ഇത് എക്സ്റ്റീരിയർ ആയും ഇന്റീരിയർ ആയും ഉപയോഗപ്പെടുത്താവുന്നതാണ്.
പോളിഷ് ചെയ്യാതെ ഉപയോഗിക്കാവുന്ന രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യത്യസ്ത കളറിലുള്ള സ്റ്റോണുകളും ഇവിടെ കാണാവുന്നതാണ്.

Also Read  വീട് പണിയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

പ്ലാറ്റിനം ഗ്രേ എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റോണ്കൾ, രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 1*1 സ്ക്വയർഫീറ്റിൽ വ്യത്യസ്ത കളറുകളിൽ വരുന്ന ജയ് സമ്മൽ മെറ്റീരിയലിൽ എന്നിവയുടെയെല്ലാം വ്യത്യസ്ത പീസുകൾ ഇവിടെയുണ്ട്.രണ്ട് ഇഞ്ച്, മൂന്നിഞ്ച് എന്നീ അളവുകളിൽ ഇവയെല്ലാം കട്ട് ചെയ്ത് എടുക്കാവുന്നതാണ്.

135 രൂപയ്ക്ക് zig zag മോഡലിൽ നല്ല നാച്ചുറൽ സ്റ്റോണുകൾ കൃത്യമായി രൂപകൽപ്പന ചെയ്ത രീതിയിൽ വാങ്ങാവുന്നതാണ്. ഇവ തന്നെ സിൽവർ ഓ ഷ്യൻ ബ്ലൂ എന്നീ കളറുകളിലും ലഭ്യമാണ്.

ഗ്രൂ ചെയ്ത് വരുന്ന മാർബിളിന്റെ തന്നെ വൈവിധ്യ ശേഖരവും ഇന്റീരിയർ ചെയ്യാവുന്നത് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഇവയെല്ലാം ആന്ധ്രയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

എക്സ്റ്റീരിയർ ചെയ്യുന്നതിന് ആവശ്യമായ വിലകുറഞ്ഞ ക്ലാഡിങ് സ്റ്റോണുകളും ഇവിടെ നിന്ന് വ്യത്യസ്ത രൂപത്തിലും കളറിലും പർച്ചേസ് ചെയ്യാവുന്നതാണ്. ബുചിങ്ങ് മോഡലിൽ വരുന്ന സ്റ്റോണുകൾ 2 ഇഞ്ച് തിക്ക്നെസ്സിൽ ആണ്. ഇവയെല്ലാം 1*2,1*4,1*6 എന്നീ സൈസ് കളിൽ ലഭ്യമാണ്. എല്ലാം തന്നെ സ്ക്വയർഫീറ്റിന് 40 രൂപ മാത്രമാണ് വില.

ഇവയ്ക്കു പുറമേ വീടിന് അകത്തും പുറത്തും അലങ്കാരത്തിനായി ഉപയോഗപ്പെടുത്താവുന്ന പേബ്ബ്ൾസ് എന്നിവയുടെയും വൈവിധ്യമായ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. നാച്ചുറൽ സ്റ്റോൺ സിൽ നിർമ്മിച്ചെടുത്ത ഫൗണ്ടൻ, രാജസ്ഥാനിൽ നിന്നും ഉള്ള സാൻഡ് സ്റ്റോണിലാണ് നിർമ്മിച്ചിട്ടുള്ളത്.
നാലഞ്ച് പീസുകൾ ആയി വരുന്ന ഇവയെല്ലാം ഇവർതന്നെ സെറ്റ് ചെയ്ത് നൽകുന്നതാണ്. 15000 രൂപയ്ക്ക് മുകളിലാണ് ഇന്റീരിയർ സെറ്റ് ചെയ്യാവുന്ന ഇത്തരം ഫൗണ്ടൻസിന്റെ വില. ഇത്തരത്തിൽ നിർമ്മിച്ചെടുത്ത ഒരു ബുദ്ധന്റെ പ്രതിമയ്ക്ക് 20,000 രൂപയാണ് വില.

Also Read  വീട് പെയിന്റ് ചെയ്യാൻ എത്ര ലിറ്റർ പെയിന്റ് വേണം എന്ന് എങ്ങനെ മുൻകൂട്ടി കണക്കുകൂട്ടാം

ഇന്റീരിയർ സെറ്റ് ചെയ്യാവുന്ന വാട്ടർ ഫൗണ്ടൻ സ്റ്റോണിന് സ്ക്വയർഫീറ്റിന് നൽകേണ്ടത് ഏകദേശം 200 രൂപയാണ്.

വീടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ ഉപയോഗിക്കാവുന്ന മ്യൂറൽ പെയിന്റിംഗ് വാൾപേപ്പറുകൾ കസ്റ്റമൈസ് ചെയ്തു ഇവിടെനിന്നും വാങ്ങാവുന്നതാണ്. 50 രൂപ മുതലാണ് ഇവയുടെ വില. ഇവയ്ക്കുപുറമേ ഇന്റീരിയറിൽ തൂക്കുന്ന രീതിയിലുള്ള പോട്ടുകൾ, പ്ലാന്റുകൾ എന്നിവ കസ്റ്റമൈസ് ചെയ്തോ അല്ലാതെയോ പർച്ചേസ് ചെയ്യാവുന്നതാണ്. 100 രൂപ മുതലാണ് ഇന്റീരിയർ പ്ലാന്റ്കളുടെ എല്ലാം വില.

വ്യത്യസ്ത രൂപത്തിലുള്ള നാച്ചുറൽ സ്റ്റോൺ പേവിങ് സും സ്റ്റോൺസ് ഉപയോഗിച്ച്. ചെയ്യാവുന്നതാണ്. ബാംഗ്ലൂർ സ്റ്റോൺ,കടപ്പ എന്നീ സ്റ്റോണുകളിൽ ആണ് ഇവയെല്ലാം വരുന്നത്.
തിക്ക്നെസ്സ് അതനുസരിച്ചാണ് ഇവയുടെ വിലയിൽ മാറ്റം വരുന്നത്.

ഇത്തരത്തിൽ വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവ കൂടുതൽ ഭംഗിയാക്കാൻ ആവശ്യമായ എല്ലാവിധ നാച്ചുറൽ സ്റ്റോണുകളും, അതുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങളും കുറഞ്ഞവിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയത്തുള്ള VISWAS STONE MAX എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact -9447868337


Spread the love

Leave a Comment