10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന 800 aqr ft ഇരുനില വീട്

Spread the love

കുറഞ്ഞ ബഡ്ജറ്റിൽ ചുരുങ്ങിയ സ്ഥലത്ത് സ്വന്തമായി ഒരു ചെറിയ വീട് എന്ന സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പലപ്പോഴും ഒരു വീട് വയ്ക്കുന്നതിനുള്ള സ്ഥലമോ വീട് വയ്ക്കുന്നതിനുള്ള സാമ്പത്തികസ്ഥിതിയോ ആയിരിക്കും മിക്കവരെയും പിന്നോട്ട് വലിക്കുന്നത്. എന്നാൽ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സഹായിക്കുന്ന രീതിയിലുള്ള ഒരു വീടിന്റെ പ്ലാൻ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

എന്തെല്ലാമാണ് ഈ വീടിന്റെ പ്രത്യേകതകൾ?

വെറും 3 സെന്റ് ഭൂമിയിൽ 800 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിലനിൽക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത.11.2 മീറ്റർ നീളവും 6.5 മീറ്റർ വീതിയുമുള്ള നല്ല ഒതുക്കത്തിൽ ആണ് വീടിന്റെ പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.എക്സ്റ്റീരിയറും ഇന്റീരിയറും ഒന്നിനൊന്ന് മികച്ച രീതിയിൽ ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ വീടിന് നൽകിയിട്ടുള്ള പെയിന്റ് തൊട്ട് വീടിന്റെ ഭംഗി ആരംഭിക്കുന്നു.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ കർട്ടനുകൾ മീറ്ററിന് വെറും 35 രൂപ നിരക്കിൽ ലഭിക്കുന്ന സ്ഥലം
വെറും 5 ലക്ഷം രൂപയ്ക്ക് നിര്മിക്കാവുന്ന കിടിലൻ വീട്

വൈറ്റ്,ലൈറ്റ് ഗ്രെ എന്നീ കളറുകൾ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.പുറത്ത് അത്യാവശ്യം നല്ല രീതിയിൽ തന്നെ സിറ്റ്ഔട്ട് ഡിസൈൻ ചെയ്തിരിക്കുന്നു.290മീറ്റർ നീളം,130 മീറ്റർ വീതി എന്നീ അളവുകളിൽ ഓപ്പൺ ആയാണ് സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത്. 160 സെന്റീമീറ്ററിൽ ഒരു ജനൽ,ഇതുകൂടാതെ പുറത്തേക്ക് കാണുന്ന രീതിയിൽ മറ്റുരണ്ടു ജനലുകൾ ഒന്ന് താഴെയും ഒന്നു മുകളിലുമായി സജ്ജീകരിച്ചിരിക്കുന്നു.

ലിവിങ് റൂമിനോട് ചേർന്ന് ആണ് താഴെയുള്ള രണ്ടാമത്തെ ജനലുകളിൽ ഒന്ന് സജ്ജീകരിച്ചിട്ടുള്ളത്. 2 അടി വീതിയിൽ ഒരു ഷോ വാൾ വീടിന് ഹൈലൈറ്റ് ചെയ്യുന്നു.ഈ ഷോ വാൾ ജനലുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.സിറ്റൗട്ടിൽ നിന്നും മെയിൻ ഡോർ വഴി ലിവിങ് ഏരിയയിൽ എത്താവുന്നതാണ്.240*230 സൈസിൽ ഒരു സോഫ ഇടാവുന്ന രീതിയിൽ ആണ് ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.ലിവിങ് ഏരിയയിൽ നിന്നുതന്നെയാണ് സ്റ്റെയർകേസ് ആരംഭിക്കുന്നത്.

Also Read  വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം ഇങ്ങനെ ഒരു വീട്

320*290 സൈസിൽ ലിവിങ് ഏരിയയുടെ ഒരു ഭാഗം തന്നെ ഡൈനിങ് ഹാളിനായും മാറ്റിവെച്ചിരിക്കുന്നു.നല്ല വെളിച്ചം ലഭിക്കുന്ന രീതിയിൽ ഡൈനിങ് ഹാളി നോട് ചേർന്ന് ഒരു ജനാലയും നിർമ്മിച്ചിട്ടുണ്ട്. ഡൈനിങ് ഹാളിൽ നിന്നു തന്നെ ബെഡ്റൂമിലേക്ക് പ്രവേശിക്കാവുന്നതാണ്.9*10 സൈസിലാണ് ബെഡ്റൂം നിർമ്മിച്ചിട്ടുള്ളത്.ഇവിടെ വാർഡ്രോബ് ചെയ്യുന്നതിന് പ്രത്യേകമായി സ്ഥലം നൽകിയിട്ടുണ്ട്.രണ്ടു ബെഡ് റൂമുകൾക്ക് ഷെയർ ചെയ്യാവുന്ന രീതിയിലാണ് കോമൺ ബാത്റൂം നൽകിയിട്ടുള്ളത്.

വെറും 7 ലക്ഷം രൂപയ്ക്ക് നിർമിച്ച കിടിലൻ വീട്

180*120 സൈസിലാണ് ബാത്റൂം നൽകിയിട്ടുള്ളത്.330*330 സൈസിലാണ് രണ്ടാമത്തെ ബെഡ്റൂം നിർമ്മിച്ചിട്ടുള്ളത്.വെളിച്ചം ലഭിക്കുന്നതിന് ഒരു ജനാലയും വാർഡോബിനായി പ്രത്യേക സ്ഥലവും നൽകിയിട്ടുണ്ട്.180*120 സൈസിൽ ഒരു അറ്റാച്ച്ഡ് ബാത്റൂം ഇവിടെ നൽകിയിട്ടുണ്ട്.ഇനി കിച്ചണിലോട്ട് പ്രവേശിക്കുക യാണെങ്കിൽ 270*360 സൈസിലാണ് കിച്ചൻ രൂപകല്പന ചെയ്തിട്ടുള്ളത്.കിച്ചനോട്‌ ചേർന്ന് തന്നെ ഒരു വർക്ക് ഏരിയയും, വായുവും വെളിച്ചവും ലഭിക്കുന്നതിന് മൂന്നു അഴികളുള്ള ജനലും നൽകിയിട്ടുണ്ട്. ജനലിന്റെ താഴെ ഭാഗത്തായി സിങ്ക് സെറ്റ് ചെയ്തിട്ടുണ്ട്.

Also Read  വീട് പെയിന്റ് ചെയ്യാൻ എത്ര ലിറ്റർ പെയിന്റ് വേണം എന്ന് എങ്ങനെ മുൻകൂട്ടി കണക്കുകൂട്ടാം

ഇതു കൂടാതെ സാധനങ്ങൾ വാക്കുന്നതിനു പ്രത്യേക സ്ഥലവും നൽകിയിട്ടുണ്ട്.270*120 സൈസിൽ പണിതിട്ടുള്ള വർക്ക് ഏരിയയിൽ വിറക് അടുപ്പും നൽകിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

മൂന്നു സെന്റ് സ്ഥലത്ത് വളരെ ഭംഗിയായി പണിതിട്ടുള്ള ഈ വീടിന്റെ വില 10 ലക്ഷം രൂപ മാത്രമാണ്.കുറഞ്ഞ ബഡ്ജറ്റിൽ ഒരു നല്ല വീട് ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈ വീട് ഇഷ്ടപ്പെടുന്നതാണ്.വീടിന്റെ പ്ലാൻ കണ്ടു മനസ്സിലാക്കുന്നതിന് വീഡിയോ കാണാവുന്നതാണ്. വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

 


Spread the love

Leave a Comment