നിങ്ങൾക്ക് പാസ്സ്‌പോർട്ട് ഉണ്ടോ . അല്ലെങ്കിൽ പുതിയതായി പാസ്പോർട്ട് എടുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയാണോ. എങ്കിൽ 2021 മുതൽ പാസ്പോർട്ട്കളിൽ വരാൻപോകുന്ന ഈ വലിയ മാറ്റത്തെക്കുറിച്ച് അറിയാതെ പോകരുത്.
എന്താണ് 2021 മുതൽ പാസ്പോർട്ടുകളിൾ വരുന്ന പ്രധാന മാറ്റം??
2021 മുതൽ പാസ്പോർട്ടുകൾ ഇലക്ട്രോണിക് കാർഡുകളുടെ രൂപത്തിലാണ് വരിക.e-Passport എന്നാണ് ഇത് അറിയപ്പെടുക അതായത് ചിപ്പ് ഘടിപ്പിച്ച രൂപത്തിലാണ് കാർഡുകൾ വരുന്നത്.
ഇത്തരത്തിൽ കാർഡുകൾ ചിപ്പു രൂപത്തിൽ വരുമ്പോൾ. ഓരോരുത്തർക്കും ഓരോ യൂണിക് ഐഡി ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ പാസ്പോർട്ടുകളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കള്ളത്തരങ്ങൾ ഒന്നും തന്നെ നടത്താൻ സാധിക്കുന്നതല്ല.
മറ്റൊരു ഗുണം എന്നു പറയുന്നത് സാധാരണ ഒരുപാട് നേരം ക്യൂ നിന്ന് എല്ലാവരും ബുദ്ധിമുട്ടുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള കാർഡുകൾ നിലവിൽ വന്നാൽ ക്യുവിൽ നിന്നും മുക്തി നേടാം.
പാസ്പോർ ട്ടിൽ ഉടമയുടെ പേര്, വിരലടയാളം, ഡേറ്റ് ഓഫ് ബർത്ത്,റെറ്റിന സ്കാൻ എന്നിവയെല്ലാം ഇത്തരം കാർഡ്കളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരിക്കും.പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വഴിയാണ് ഇതിന്റെ Authentication എല്ലാം നടത്തപ്പെടുന്നത്.
അതുപോലെ 64 kb വരെ ഡാറ്റ സൂക്ഷിക്കാവുന്ന രീതിയിലാണ് കാർഡുകൾ നിർമ്മിക്കുക.2021 മുതലാണ് രാജ്യത്തുള്ള എല്ലാ വിദേശകാര്യ മന്ത്രാലയങ്ങളുടെ കീഴിലും e പാസ്പോർട്ട് നിലവിൽ വരിക. കൂടുതൽ പേരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.