സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് പണിയാൻ സർക്കാർ സാമ്പത്തിക സഹായം ഇപ്പോൾ അപേക്ഷിക്കാം

Spread the love

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ സാമ്പത്തിക പരിമിതികൾ മൂലവും സർക്കാരിന്റെ നിലവിലെ ലൈഫ് പദ്ധതി മുഖേനയും വീട് ലഭിക്കാത്തവർക്കായി സംസ്ഥാന സർക്കാർ പുതിയൊരു പദ്ധതിക്ക് കൂടി രൂപം നൽകിയിരിക്കുന്നു. ഗൃഹശ്രീ പദ്ധതിപ്രകാരം വാസയോഗ്യമല്ലാത്ത വീട് ഉള്ളവർക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഗൃഹശ്രീ ഭവന പദ്ധതി യുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

സ്വന്തമായി വീട് ഇല്ലാത്തതോ, അതല്ല എങ്കിൽ വാസയോഗ്യമായ വീട് ഇല്ലാത്തവർക്ക് ഈ പദ്ധതിയിൽ ഭാഗമാകാവുന്നതാണ്.കേരള സർക്കാറിന് കീഴിലുള്ള ഭവന നിർമ്മാണ ബോർഡി ലൂടെയാണ് വീട് നിർമ്മിച്ചു നൽകുന്നത്.വ്യത്യസ്ത സ്പോൺസർമാരുടെ സഹായത്തോടു കൂടിയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ രണ്ട് ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും സബ്സിഡിയായും ഒരു ലക്ഷം രൂപ സ്പോൺസർമാരിൽ നിന്നും ഭവന നിർമാണത്തിനായി ലഭിക്കുന്നതാണ്.

Also Read  ശരണ്യ പദ്ധതി | വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അൻപതിനായിരം രൂപ വരെ വായ്പ

100000 രൂപ അപേക്ഷകൻ തന്നെ കയ്യിൽ നിന്നും എടുക്കേണ്ടതാണ്. ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി പ്രകാരം നാലുലക്ഷം രൂപ നിരക്കിലാണ് ഭവന നിർമ്മാണം നടത്തേണ്ടത്.സ്വന്തമായി രണ്ടോ മൂന്നോ സെന്റ് ഭൂമി ഉള്ളവർക്കും കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്കും ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാത്തവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

15-01-2021 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. അപേക്ഷിക്കാൻ യോഗ്യരായിട്ടുള്ളവർക്ക് പഞ്ചായത്തുകളിൽ നിന്നോ മുനിസിപ്പാലിറ്റികളിൽ നിന്നോ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടില്ല എന്നതിനുള്ള രേഖയും മറ്റ് അനുബന്ധ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  ഈടില്ലാതെ ഒരു ലക്ഷം രൂപ സബ്സിഡിയോടെ സർക്കാർ വായ്‌പ്പാ | ഇപ്പോൾ തന്നെ അപേക്ഷിക്കാം

നേരത്തെ പറഞ്ഞതുപോലെ സ്പോൺസർമാരുടെ സഹായത്തോടുകൂടിയാണ് പദ്ധതി ആവിഷ്കരിക്കുന്നത് എന്നുള്ളതുകൊണ്ട് പദ്ധതിയിൽ സ്പോൺസർമാർ ആകാൻ താല്പര്യമുള്ളവർക്ക് ജനുവരി 15നകം ഭവന നിർമ്മാണ ബോർഡുമായി ബന്ധപ്പെടാവുന്നതാണ്.മുൻപ് ഇത്തരത്തിൽ അപേക്ഷ നൽകിയവർ ഒരിക്കൽകൂടി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഭവന നിർമ്മാണത്തിന് ഉപയോഗിക്കുന്ന നാലു ലക്ഷം രൂപ നാല് ഘട്ടങ്ങളായാണ് ലഭിക്കുക.നിർമ്മാണം തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ ഗഡുവായ അമ്പതിനായിരം രൂപ ലഭിക്കുന്നതാണ്.രണ്ടാമത്തെ സ്റ്റേജ് ആയ ഫൗണ്ടേഷൻ പണി തീരുമ്പോൾ 100000 രൂപ ലഭിക്കുന്നതാണ്.മൂന്നാമത്തെ സ്റ്റേജിലും ഒരു ലക്ഷം രൂപ തന്നെയാണ് ലഭിക്കുന്നത്.

Also Read  1200 രൂപയുടെ സൗജന്യ കിറ്റും 25 കിലോ വരെ അരിയും സംസ്ഥാനത്തെ വലിയ ആനുകൂല്യം

അവസാനഘട്ടത്തിൽ ബാക്കിവരുന്ന ഒന്നരലക്ഷം രൂപ ലഭിക്കുന്നതാണ്.ആദ്യത്തെ ഗഡു ലഭിച്ചതിനുശേഷം ഒരു വർഷത്തിനകത്ത് ഭവനനിർമ്മാണം പൂർത്തിയാക്കിയിരിക്കണം.ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് മുഖേനയോ കോൺടാക്ട് നമ്പർ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം പൂർത്തീകരിക്കാൻ തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്തുക.

വെബ്സൈറ്റ് ലിങ്ക് : http://www.kshb.kerala.gov.in/kshb/


Spread the love

Leave a Comment