സാധാരണ കാർക്ക് കുറഞ്ഞ ബഡ്ജറ്റിൽ പണിയാവുന്ന വീട്

Spread the love

ഒരു വീട് നിർമ്മിക്കുമ്പോൾ പലരും ആഗ്രഹിക്കുന്നത് കുറഞ്ഞ ബഡ്ജറ്റിൽ കുറഞ്ഞ സ്ഥലം ഉപയോഗിച്ചുകൊണ്ട് ഒരു നല്ല വീട് എന്നതായിരിക്കും. എന്നാൽ പലപ്പോഴും കൃത്യമായ പ്ലാനിങ് ഇല്ലാതെയാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ അത് പലപ്പോഴും വീട് നിർമ്മാണത്തിന് ചിലവ് കൂടുന്നതിനും നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീട് ലഭിക്കാത്തതിനും കാരണമാകും. കൃത്യമായി പ്ലാനിങ്ങിൽ വെറും 5 സെന്റിൽ മൂന്നു ബെഡ്റൂമുകൾ അടങ്ങിയ ഒരു വീട് എങ്ങിനെ നിർമിക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

5 സെന്റ് സ്ഥലത്ത് 1043 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമും, 3 ബാത്റൂമും അടങ്ങിയ ഒരു നല്ല വീടിന്റെ പ്ലാൻ ആണ് ഇവിടെ പറയുന്നത്.വീടിനു കൂടുതൽ ഭംഗി നൽകുന്ന രീതിയിൽ മുന്നോട്ടു നിൽക്കുന്ന രീതിയിലാണ് വീടിന്റെ സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത്.ടിവി സെറ്റ്, സോഫ എന്നിവ അറേഞ്ച് ചെയ്യാവുന്ന രീതിയിൽ അത്യാവശ്യം വലിപ്പത്തിൽ ഒരു ലിവിങ് റൂം സജ്ജീകരിച്ചിരിക്കുന്നു.

Also Read  വീട് നിർമാണം പെർമിറ്റ് ലഭിക്കാൻ പഞ്ചായത്തിൽ നൽകേണ്ട രേഖകൾ എന്തല്ലാം

ലിവിങ് റൂമിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഡൈനിങ് ടേബിൾ സെറ്റ് ചെയ്യാവുന്ന രീതിയിൽ ആണ് സ്ഥലം നൽകിയിട്ടുള്ളത്.ഇവിടെ തന്നെ ഒരു വാഷ്ബേസിനും സെറ്റ് ചെയ്തിട്ടുണ്ട്.ക്വീൻ സൈസ് ആയ ഒരു ബെഡ് ഇടാവുന്ന രീതിയിൽ ആണ് ബെഡ്റൂം അറേഞ്ച് ചെയ്തിട്ടുള്ളത്.അത്യാവശ്യം നല്ല വലിപ്പത്തിൽ അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റീയും നൽകിയിട്ടുണ്ട്. വീടിന്റെ ലെഫ്റ്റ് സൈഡ് നോട് ചേർന്ന മറ്റൊരു ബെഡ്റൂമും ബാത്റൂം അറ്റാച്ഡ് ആയി മിഡിൽ സൈസിൽ നിർമിച്ചിട്ടുണ്ട്.

ഒരേ സൈസിൽ നിർമ്മിച്ചിട്ടുള്ള മൂന്നാമത്തെ ബെഡ്റൂമിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. L ഷേപ്പിൽ അറേഞ്ച് ചെയ്യാവുന്ന രീതിയിലാണ് കിച്ചൻ നിർമ്മിച്ചിട്ടുള്ളത്. അത്യാവശ്യം സാധനങ്ങൾ വയ്ക്കുന്നതിനുള്ള കബോർഡുകളും ഇവിടെ സെറ്റ് ചെയ്യാവുന്നതാണ്.കിച്ചണോട് ചേർന്നു തന്നെ ഒരു വർക്ക് ഏരിയ നൽകിയിട്ടുണ്ട്. പുകയില്ലാത്ത അടുപ്പ് എല്ലാം ഇവിടെ സെറ്റ് ചെയ്യാവുന്നതാണ്.അതുപോലെ വാഷിംഗ് മെഷീൻ ഇടാനുള്ള സൗകര്യവും ഇവിടെ ചെയ്യാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ വീട് പണിക്കുള്ള വാതിൽ | കട്ടിള | ജനൽ | ഫർണിച്ചർ എല്ലാം

സിമന്റ് കട്ട ഉപയോഗിച്ചുകൊണ്ട് ഏറ്റവും ചുരുങ്ങിയ ചിലവിൽ ആണ് ഈ വീടിന്റെ മുഴുവൻ പണിയും പൂർത്തിയാക്കുന്നത് എങ്കിൽ ഏകദേശം 19 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കാവുന്നതാണ്. ഇതിനുപകരം ഇന്റർലോക്ക്,ഇഷ്ടിക എന്നിവയാണ് ഉപയോഗിക്കുന്നത് എങ്കിൽ മുകളിൽ പറഞ്ഞ തുകയിൽ വ്യത്യാസം വരുന്നതിനും സാധ്യതയുണ്ട്. 19 ലക്ഷത്തിൽ നിർമിക്കാവുന്ന ഈ വീടിന് ഏകദേശം 9 ലക്ഷം രൂപ വാർപ്പിനും ,തേച്ചു വരുമ്പോഴേക്കും 12 ലക്ഷം രൂപയും, ഇന്റീരിയർ ഉൾപ്പെടാതെ ഫിനിഷിംഗ് ചെയ്തു വരുമ്പോൾ 17 ലക്ഷം രൂപയും ആണ് ചിലവ് വരുന്നത്. മുഴുവൻ ഇന്റീരിയർ ചെയ്ത് വരുമ്പോഴാണ് 19 ലക്ഷം രൂപയാകുന്നത്.

Also Read  വെറും 7 ലക്ഷം രൂപയ്ക്ക് നിർമിച്ച കിടിലൻ വീട്

5 സെന്റ് സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ 3 ബെഡ്റൂം ഉള്ള ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ വീടിന്റെ പ്ലാൻ. വീടിന്റെ പ്ലാൻ കണ്ടു മനസ്സിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment