ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടോ ബാങ്ക് വായ്പകൾ ലഭിക്കാത്തതു കൊണ്ടോ ഇനി ബാങ്ക് വായ്പകൾ ലഭിച്ചാൽ തന്നെ ഉയർന്ന പലിശ നൽകേണ്ടി വരും എന്ന കാരണം കൊണ്ട് വീടെന്ന സ്വപ്നം പലപ്പോഴും യാഥാർത്ഥ്യം ആകാറില്ല. എന്നാൽ ഇനി ഏതൊരു സാധാരണക്കാരനും പകുതി പണം കൊണ്ട് ഒരു വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സഹായം നൽകുകയാണ് മൻസിൽ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനം സ്നേഹപൂർവ്വം ഭവന പദ്ധതിയിലൂടെ.
എന്തെല്ലാമാണ് മൻസിൽ കൺസ്ട്രക്ഷൻസ് സ്നേഹപൂർവ്വം ഭവന പദ്ധതിയുടെ പ്രത്യേകതകൾ?
സർക്കാർ പദ്ധതികളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിന്റെ അതേ രീതിയിൽ പകുതി പണം കൊണ്ട് വീടുനിർമാണം നടത്താമെന്നതാണ് സ്നേഹപൂർവ്വം ഭവന പദ്ധതിയുടെ പ്രധാന പ്രത്യേകത.30 വർഷത്തിലേറെ പ്രവർത്തന പരിചയം ഉണ്ട് എന്നുള്ളതിനാൽ തന്നെ തീർച്ചയായും വിശ്വാസപൂർവ്വം ഒരു വീടു പണിയുന്നതിന് നിങ്ങൾക്ക് ഇവരെ സമീപിക്കാവുന്നതാണ്.
ഭവന നിർമ്മാണം നടത്തുന്നതിനു വേണ്ടി സാമ്പത്തികമായും നിർമാണത്തിലും എല്ലാവിധ സഹായങ്ങളും ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതാണ്.വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങി ആഡംബര, അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഏതു രീതിയിലുള്ള വീട് വേണമെങ്കിലും ഇവർ നിങ്ങളുടെ ഇഷ്ടാനുസരണം നിർമ്മിച്ചു തരുന്നതാണ്.പകുതി പണം ഉപയോഗിച്ചു കൊണ്ട് തന്നെ വീടിന്റെ മുഴുവൻ പണിയും പൂർത്തിയാക്കി കൊണ്ട് ബാക്കി വരുന്ന തുക മാസ ഗഡുക്കളായി പലിശ നൽകാതെ തന്നെ നിങ്ങൾക്ക് തിരിച്ചടക്കാൻ ആവുന്നതാണ്.
വിദഗ്ധരായ ജീവനക്കാരുടെ നേതൃ ത്വത്തിൽ നല്ല തന്നെ ക്വാളിറ്റിയിൽ നിങ്ങളുടെ ഇഷ്ടാനുസരണം വീടുകൾ നിർമ്മിച്ചു നൽകും എന്നത് സാധാരണക്കാർക്കിടയിൽ കൂടുതൽ പ്രിയമേറുന്നു.വീട് നിർമ്മാണത്തിന് ആവശ്യമായ പ്ലാൻ,3ഡി എലിവാഷൻ,ഡിസൈൻ എന്നിവ പ്രത്യേക വിഭാഗങ്ങളിലായാണ് ചെയ്യുന്നത്.എടത്തനാട്ടുകര, പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലാണ് ഇവർക്ക് പ്രധാനമായും ബ്രാഞ്ചുകൾ ഉള്ളത്. വീടുകൾ മാത്രമല്ല മറ്റ് എല്ലാ വിധ ബിൽഡിങ് നിർമ്മാണവും മൻസിൽ കൺസ്ട്രക്ഷൻസ് വളരെ ഉത്തരവാദിത്വത്തോട് കൂടി തന്നെ പകുതി പണം നൽകിക്കൊണ്ട് ചെയ്തു തരുന്നതാണ്.
ബാക്കി തുക കെട്ടിട നിർമാണത്തിനു ശേഷം പലിശരഹിത വായ്പയിൽ അടച്ചു തീർക്കാവുന്നതാണ്. അതുകൊണ്ടു തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിന് ഇണങ്ങുന്ന രീതിയിൽ വീട് നിർമ്മാണം നടത്താവുന്നതാണ് .ട്രഡീഷണൽ, കോൺടെംപറേറി, യൂറോപ്യൻ സ്റ്റൈൽ എന്നിങ്ങനെ നിങ്ങളുടെ വീട് എന്ന സ്വപ്നം എന്തുമാകട്ടെ. മൻസിൽ കൺസ്ട്രക്ഷൻസ് നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കുന്ന താണ്.
മൻസിൽ കൺസ്ട്രക്ഷൻസ് സ്നേഹപൂർവ്വം ഭവനപദ്ധതി പ്രകാരം വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.വിശദമായ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ് .
Contact-04924266580/7875920014