റോഡിലെ ഈ വരകൾ എന്തിനാണാണെന്ന് എത്ര പേർക്ക് അറിയാം

Spread the love

യാത്രകളിലും മറ്റും നമ്മൾ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് റോഡിൽ വ്യത്യസ്ത കളറുകളിലും രൂപത്തിലും നൽകിയിട്ടുള്ള പാറ്റേണുകൾ. ഇവയിൽ ചിലതിനെ പറ്റിയൊക്കെ നമുക്ക് അറിവു ഉണ്ടായിരിക്കുമെങ്കിലും അവ കൃത്യമായി ഉപയോഗിക്കുന്നതിനുള്ള കാരണങ്ങൾ, പാലിക്കാത്ത പക്ഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെപ്പറ്റി ഒന്നും ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. റോഡിൽ നൽകിയിട്ടുള്ള വ്യത്യസ്ത നിറത്തിലുള്ള ലൈനുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

[expander_maker id=”2″ ]Read more hidden text

സാധാരണയായി റോഡിന്റെ നടുഭാഗത്ത് കാണുന്ന വെള്ളനിറത്തിൽ ഇടവിട്ടുള്ള വരകൾ ബ്രോക്കൺ ലൈൻസ് എന്ന് അറിയപ്പെടുന്നു. ഇവ തന്നെ രണ്ടു തരത്തിലാണ് ഉള്ളത്,നീളം കൂടുതലുള്ള വരകളും നീളം കുറവുള്ള വരകളും.തുടർച്ചയായി നൽകിയിട്ടുള്ള ലൈനുകൾ സോളിഡ് ലൈൻ എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ തന്നെ ഡബിൾ സോളിഡ് ലൈനുകളും കാണാറുണ്ട്.

ഇരട്ട ലൈനിൽ വരയോടൊപ്പം സോളിഡ്, ബ്രോക്കൺ എന്നിങ്ങനെ നൽകിയിട്ടുള്ളതും കാണാവുന്നതാണ്.ബ്രോക്കൺ സെൻട്രൽ ലൈനിൽ ഇടത്തോട്ട് ആരോ വരുന്നത്, ഏണി പോലെയുള്ള സെൻട്രൽ ലൈനുകൾ, ഡോട്ടഡ് ബ്രോക്കൺ ലൈനുകൾ, ഡബിൾ ഡോട്ടട് ലൈൻ, ജംഗ്ഷനുകളിൽ മാത്രം കാണുന്ന മഞ്ഞ കളറിൽ ബോക്സ് രൂപത്തിൽ ഉള്ളവ ഇത് എല്ലോ ബോക്സ് ജംഗ്ഷൻ എന്ന് അറിയപ്പെടുന്നു.

Also Read  ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റ് തിരുത്തൽ വരുത്താം

റോഡിന് നടു ഭാഗത്ത് വരുന്ന സെൻട്രൽ ബ്രോക്കൺ ലൈനുകൾ രണ്ടു വശത്തേക്കും ട്രാഫിക് ഉള്ള റോഡുകളിൽ ആണ് ഉപയോഗിക്കുന്നത്. ഇങ്ങിനെയാണ് നൽകിയിട്ടുള്ളത് എങ്കിൽ മുന്നിലുള്ള സ്ലോ ആയി പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിന് കുഴപ്പമില്ല. എന്നാൽ എതിർവശത്തു നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തണം.

നാലുവരിപാത അല്ലെങ്കിൽ ആറുവരിപ്പാതകളിൽ ലൈൻ ലൈൻസുകൾ ആയും ഇവ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഇവിടെ ടേൺ ഇൻഡിക്കേറ്റർ കൊടുത്ത് മാത്രമാണ് പോവാൻ പാടുകയുള്ളൂ. ലൈനിന്റെ വലിപ്പം കൂടിയും കുറഞ്ഞും കാണുന്നതിനെ ഹസാഡ് ലൈൻ എന്നാണ് പറയുന്നത്. വളവു പോലെ ശ്രദ്ധ കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിലാണ് ഇവ നൽകുക.

Also Read  കറന്റ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്

ഇടവിടാതെ കാണുന്ന ഒറ്റ നീണ്ട ലൈനുകൾ ആണ് സിംഗിൾ സോളിഡ് ലൈനുകൾ. ഹസാഡ് ലൈനിന്റെ മറ്റൊരു വിഭാഗമായി ഇതിനെ കണക്കാക്കാം. കൂടുതൽ അപകടകരമായ സ്ഥലങ്ങൾ കാണിക്കുന്നതിനാണ് ഡബിൾ സോളിഡ് ലൈനുകൾ ഉപയോഗിക്കുന്നത്. 2 വേ ഹൈവേകളിൽ ആണ് ഇവ കൂടുതലായി കാണുന്നത്. ഡോട്ടഡ് പ്ലസ് സോളിഡ് ലൈനുകൾ ആണ് എങ്കിൽ അവ മറികടന്ന് മറുവശത്തേക്ക് കയറാൻ പാടില്ല എന്നതാണ് അർത്ഥം.

ബ്രോക്കൺ ലൈനുകൾ കഴിയുന്ന ഭാഗത്താണ് ലെഫ്റ്റ് ആരോ ബ്രോക്കൺ ലൈനുകൾ നൽകുന്നത്. വളവു പോലെ ഏറ്റവും വലിയ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളെ കാണിക്കുന്നതിനാണ് മഞ്ഞനിറത്തിൽ കോണി പോലെയുള്ള വരകൾ ഉപയോഗിക്കുന്നത്.സ്ട്രിപ്ഡ് മീഡിയൻ ആണ് നൽകിയിട്ടുള്ളത് എങ്കിൽ ഹൈവേയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

Also Read  വൻ വിലക്കുറവിൽ ഫർണിച്ചറുകൾ ലഭിക്കുന്ന സ്ഥലം

സീബ്രാ ക്രോസിംഗ് ആണ് zig zag ലൈനുകൾ. ഇവ പുതിയതായി ഉൾപെടുത്തിയവയാണ്. തിരക്കുള്ള ജംഗ്ഷനുകളിൽ ആണ് മഞ്ഞ നിറത്തിൽ ഉള്ള സ്ട്രിപ്പ് ലൈനുകൾ നൽകിയിട്ടുണ്ടാവുക. അതായത് ഇവിടെ വാഹനം പാർക്ക് ചെയ്താൽ തിരക്ക് ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം വരകളിൽ വണ്ടി പാർക്ക് ചെയ്യുന്നതിനോ ഓടിക്കുന്നതിനോ പാടുള്ളതല്ല.

മഞ്ഞ നിറത്തിൽ നെറ്റ് രൂപത്തിൽ റോഡിന് നടുക്ക് നൽകിയിട്ടുള്ള വരകൾ ഒരു പ്രധാന റോഡ് മറ്റൊരു പ്രധാന റോഡിൽ നിന്നും വന്നുചേരുന്നതും എന്നാൽ തിരക്ക് കൂടിയതും,സ്ഥലം കുറവുള്ള റോഡുകളെ ആണ് സൂചിപ്പിക്കുന്നത്. അതായത് ഇത്തരം മാർക്കിംഗ് ഉള്ള സ്ഥലങ്ങളിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവയെല്ലാമാണ് റോഡുകളിൽ നൽകിയിട്ടുള്ള പ്രധാന വരകളും അവകൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളും.

[/expander_maker]


Spread the love

Leave a Comment