ഇനി മുതൽ വോട്ടർ ഐഡി കാർഡും ഡിജിറ്റൽ ആക്കി സൂക്ഷിക്കാം. ദേശീയ വോട്ടർ ദിനമായ ജനുവരി 25 ന് ഇലക്ഷൻ കമ്മീഷൻ ഇലക്ട്രോണിക് ഇലക്ട്രൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EEPIC) പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു.
മൊബൈൽ ഫോൺ ഉപയോഗിച്ചോ പേഴ്സണൽ കമ്പ്യൂട്ടർ ഉപയോഗിച്ചോ ഡൗൺലോഡ് ചെയ്തെടുക്കാവുന്ന രീതിയിലാണ് പുതിയ ഐഡി കാർഡുകൾ ഉണ്ടാവുക. ഇത്തരത്തിലുള്ള വോട്ടർ ഐഡി കാർഡിന്റെ ആദ്യപതിപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പുറത്തിറക്കി. എന്തെല്ലാമാണ് ഇത്തരത്തിലുള്ള EEPIC യുടെ പ്രത്യേകതകൾ എന്ന് നോക്കാം.
രണ്ട് ഘട്ടങ്ങളിലായി ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ജനുവരി 25 മുതൽ 31 വരെയാണ്. ഓരോരുത്തർക്കും അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ചു കൊണ്ടായിരിക്കും EEIPC കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.
ആദ്യഘട്ടത്തിന്റെ ഭാഗമായി വോട്ടർ ഐഡി കാർഡിന് അപേക്ഷിക്കുകയും, ഫോം 6 ഉപയോഗിച്ചുകൊണ്ട് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ചെയ്യുകയാണെങ്കിൽ വോട്ടർമാർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ചു കൊണ്ട് EEPIC ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിന് ഫോൺ നമ്പർ കൃത്യമായി നൽകേണ്ടതുണ്ട്.
രണ്ടാംഘട്ടത്തിൽ പൊതു വോട്ടർമാർക്ക് തുറന്നു നൽകുന്നതുവഴി മൊബൈൽ നമ്പറുകൾ നൽകിയ എല്ലാവർക്കും EEPIC ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
എഡിറ്റ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ ആണ് ഇത്തരം കാർഡുകൾ പുറത്തിറക്കുക. EEPIC ഡിജിറ്റൽ ലോക്കർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു സൂക്ഷിക്കാവുന്നതാണ്. കൂടാതെ ഇവ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ഡിജിറ്റൽ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ട വിധം താഴെ നൽകുന്നു.
ജനുവരി 25 രാവിലെ 11:14 മുതൽ താഴെ നൽകിയിട്ടുള്ള വെബ്സൈറ്റുകൾ മുഖേന EEPIC കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് അതുപയോഗിച്ചോ, അക്കൗണ്ട് ഇല്ലാത്തവർ ആണെങ്കിൽ മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം
അല്ലെങ്കിൽ |
എന്നീ സൈറ്റ്കൾ മുഖേന അക്കൗണ്ടിൽ കയറി ഓപ്പൺ ചെയ്തു EEPIC ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മറ്റ് കാർഡുകളുടെ അതേരീതിയിൽ വോട്ടർ ഐഡി കാർഡും ഡിജിറ്റൽ രൂപത്തിൽ നിങ്ങൾക്കിനി സൂക്ഷിക്കാവുന്നതാണ്.