കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികളിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാകാലത്തും ഒരു കൃത്യമായ വരുമാനം നേടാൻ സാധിക്കുന്നതാണ്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം മാസം ഒരു കൃത്യമായ തുക ലഭിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇതിന് പരിഹാരമെന്നോണം കേന്ദ്രസർക്കാർ പോസ്റ്റ് ഓഫീസുകൾ വഴി പുറത്തിറക്കിയിട്ടുള്ള ഒരു പദ്ധതിയാണ് ‘മന്തിലി ഇൻകം സ്കീം ‘. അല്ലെങ്കിൽ MIS എന്ന് അറിയപ്പെടുന്ന പദ്ധതി. എന്തെല്ലാമാണ് ഈ ഒരു പദ്ധതിയുടെ പ്രത്യേകതകൾ എന്നും ആർക്കെല്ലാം പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുമെന്നും, കൃത്യമായി മനസ്സിലാക്കാം.
പോസ്റ്റ് ഓഫീസുകൾ വഴി നടപ്പിലാക്കുന്ന മന്ത്‌ലി ഇൻകം സേവർ പദ്ധതിയുടെ ആനുകൂല്യം നിരവധി പേർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപീകരിച്ചിട്ടുള്ളത്. ഒരാൾക്ക് മാത്രമായോ ഒന്നിൽ കൂടുതൽ പേർക്ക് ഒരുമിച്ച് ചേർന്നോ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പരമാവധി മൂന്ന് പേർക്കാണ് അംഗത്വം ലഭിക്കുക.
അതല്ല ഒരു വ്യക്തി തനിച്ചാണ് അംഗത്വം എടുക്കുന്നത് എങ്കിൽ പരമാവധി നിക്ഷേപം നടത്താൻ സാധിക്കുന്ന തുക 4.5 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടിൽ രണ്ടോ മൂന്നോ പേർ ഒരുമിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ഒമ്പത് ലക്ഷം രൂപ വരെ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്.അഞ്ചുവർഷമാണ് തുക മെച്യൂരിറ്റി കാലയളവ് ആയി പറയുന്നത്. അതിനുമുമ്പ് ക്ലോസ് ചെയ്യണം എങ്കിൽ അക്കൗണ്ട് തുടങ്ങി മൂന്നുവർഷത്തിനുശേഷം ചെയ്യാവുന്നതാണ്.
നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ആയി പറയുന്നത് 6.6% ആണ്. കേന്ദ്രസർക്കാറിന് കീഴിൽ ഉള്ള ഒരു പദ്ധതി ആയതുകൊണ്ട് തന്നെ കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നത് സാധാരണക്കാരെ ഇത്തരമൊരു പദ്ധതിയിലേക്ക് കൂടുതലായി ആകർഷിക്കുന്നുണ്ട്.മുൻ കാലങ്ങളിൽ 7.3% വരെ പലിശ നിരക്ക് ലഭ്യമായിരുന്നു. മിനിമം നിക്ഷേപമായി നൽകേണ്ടത് ആയിരം രൂപയാണ്. തുടർന്നുള്ള നിക്ഷേപങ്ങളിൽ 100,1000 എന്നിവയുടെ ഗുണിതങ്ങൾ ആയാണ് നിക്ഷേപം നടത്തേണ്ടത്.
ഒരു വ്യക്തി 4.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തുകയാണ് എങ്കിൽ മെച്യൂരിറ്റി പീരിയഡിന് ശേഷം എല്ലാമാസവും ഒരു നിശ്ചിത തുക നേടാവുന്നതാണ്. നിലവിൽ നിക്ഷേപിക്കുന്ന തുക ഇരട്ടിയായി ലഭിക്കണമെങ്കിൽ 10.9 വർഷമാണ് കാലാവധി ആയി ഉള്ളത്.
പോസ്റ്റോഫീസ് മന്ത്‌ലി ഇൻകം സ്കീമിൽ അംഗത്വം എടുത്താൽ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുന്നതിലൂടെ എല്ലാമാസവും 550 രൂപയാണ് പെൻഷൻ തുകയായി ലഭിക്കുക. 4.5 ലക്ഷം രൂപയാണ് നിക്ഷേപം നടത്തുന്നത് എങ്കിൽ എല്ലാ മാസവും ലഭിക്കുന്ന പെൻഷൻ തുക 2475 രൂപ വീതം ആയിരിക്കും. അതായത് ഒരു വർഷം 29000 രൂപയുടെ അടുത്ത് പെൻഷനായി നേടാൻ സാധിക്കും.
എം ഐ എസ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അതുവഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുകയും അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയും ചെയ്യുന്നതാണ്.