കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീട് ലഭിച്ചാലോ.
ഓരോരുത്തർക്കും സ്വന്തം വീടുകളെ പറ്റി പല തരത്തിലായിരിക്കും സ്വപ്നങ്ങൾ ഉണ്ടായിരിക്കുക. ചിലർക്ക് കുറഞ്ഞ ചിലവിൽ ചെറിയ ഒരു വീട് എന്നതായിരിക്കും സ്വപ്നം. ഇത്തരക്കാർക്കായി കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ഒരു ചെറിയ ഒറ്റനില വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
എന്തെല്ലാമാണ് ഈ വീടിന്റെ പ്രത്യേകതകൾ?
കേരളത്തിനകത്ത് 500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 2 ബെഡ് റൂമുകളോടു കൂടിയ ഈ വീട് പൂർണ്ണമായും വെളിച്ചത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
വീടിനു പുറത്തായി ചെറിയ ഒരു സിറ്റൗട്ട് നിർമ്മിച്ചിട്ടുണ്ട്.അവിടെനിന്നും നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ ചെറിയ ഒരു വാഷ്ബേസിനും അതുപോലെ വോൾ ഷെൽഫ് എന്നിവ സെറ്റ് ചെയ്തിട്ടുണ്ട്.
അവിടെനിന്നും നേരെ ബെഡ്റൂമുകളിലേക്കാണ് പ്രവേശിക്കുന്നത്.രണ്ടു ബെഡ്റൂമുകൾക്കും നടുവിലായി ഒരു കോമൺ ബാത്റൂം സെറ്റ് ചെയ്തിട്ടുണ്ട്.നല്ല പോലെ പ്രകാശം കടക്കുന്ന രീതിയിൽ രണ്ട് ജനലുകൾ ആണ് ബെഡ്റൂമിൽ സെറ്റ് ചെയ്തിട്ടുള്ളത്.എന്നാൽ അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റി നൽകിയിട്ടില്ല.ചെറിയ വോൾ ഷെൽഫുകൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ ബെഡ്റൂം ആദ്യത്തെ ബെഡ്റൂമിന്റെ അതേ രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഇവിടെയും അറ്റാച്ച്ഡ് ബാത്റൂം നൽകിയിട്ടില്ല.ഇനി കിച്ചണിൽ കയറിയാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ പാത്രം കഴുകാനുള്ള സ്ഥലവും, അടുപ്പുകളും സാധനങ്ങൾ വയ്ക്കാനുള്ള ഷെൽഫുകളും അറേഞ്ച് ചെയ്തിട്ടുണ്ട്.ഇവിടെ നിന്നും പുറത്തോട്ട് ഓപ്പൺ ഏരിയയാണ് നൽകിയിട്ടുള്ളത്.
അപ്പോൾ വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു ചെറിയ വീട് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് ഉപകാരപ്പെടും. ഒറ്റ നിലയിൽ ഉള്ള ഈ വീടിന് 7 ലക്ഷം രൂപയാണ് വില. ഇത്തരത്തിൽ ഒരു വീട് ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാനുള്ള നമ്പർ താഴെ കൊടുക്കുന്നു.
91 9633227686