സ്നേഹ യാനം പദ്ധതി : അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ ലഭിക്കും

Spread the love

സ്നേഹ യാനം പദ്ധതി  :  കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രം നിരവധി വായ്പാ സഹായ പദ്ധതികളും നൽകി വരുന്നുണ്ട്. സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേനയും അല്ലാതെയും ആവിഷ്കരിക്കുന്ന പദ്ധതികളുടെ ആനുകൂല്യം നിരവധി സ്ത്രീകളാണ് ഉപയോഗപ്പെടുത്തുന്നത്.

ഇത്തരത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മറ്റു ഉപജീവനമാർഗങ്ങൾ ഒന്നും ഇല്ലാത്ത സംസ്ഥാനത്തെ അമ്മമാർക്കുവേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഫ്രീ ഇലക്ട്രിക് ഓട്ടോ സ്കീം. ആർക്കെല്ലാം ഈ ഒരു പദ്ധതിയിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുമെന്നും, എന്തെല്ലാമാണ് ഈയൊരു സ്കീമിന്റെ പ്രത്യേകതകൾ എന്നും കൃത്യമായി മനസിലാക്കാം.

Also Read  വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെ സി ബി സ്വന്തമാക്കാം

സംസ്ഥാന സർക്കാർ കേരളത്തിലെ അമ്മമാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ‘സ്നേഹയാനം ‘ എന്ന പദ്ധതിപ്രകാരം നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഓട്ടിസം,ബുദ്ധി മാന്ദ്യം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ആണ് സൗജന്യമായി ഇലക്ട്രിക് ഓട്ടോ ലഭിക്കുക.

ഈ ഒരു പദ്ധതിപ്രകാരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് അമ്മമാർക്ക് ആണ് ഇലക്ട്രിക് ഓട്ടോ സൗജന്യമായി ലഭിക്കുക. അപേക്ഷ നൽകുന്നവരുടെ മുൻഗണന അടിസ്ഥാനത്തിലാണ് രണ്ടു പേരെ തിരഞ്ഞെടുക്കുക.

Also Read  പ്രത്യാശ വിവാഹ ധനസഹായ പദ്ധതി , വിവാഹം കഴിക്കാൻ 50,000 രൂപ ധന സഹായം

ഇലക്ട്രിക് ഓട്ടോയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവരായിരിക്കണം. കൂടാതെ ഭർത്താവ് ഉപേക്ഷിച്ച വരോ, മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്തവരോ ആയിരിക്കണം. അപേക്ഷിക്കുന്ന ആൾക്ക് ത്രീ വീലർ ലൈസൻസ് ഉണ്ടായിരിക്കണം. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ചുവിൽക്കാനോ, പണയം വെക്കാനോ, കൈമാറ്റം ചെയ്യാനോ പാടുള്ളതല്ല.

മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി കണ്ടെത്ത പെടുകയാണ് എങ്കിൽ വാഹനം തിരിച്ച് എടുക്കുന്നത് ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ഓഗസ്റ്റ് 31നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Also Read  പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ | തുച്ഛമായ വിലയിൽ മരുന്നുകൾ ലഭിക്കും


Spread the love

Leave a Comment

You cannot copy content of this page