എടിഎം നിന്നും പണം പിൻവലിക്കാൻ ഇനി പുതിയ രീതി : കൈ കൊണ്ട് ഇനി എടിഎം മെഷീൻ തൊടേണ്ടതില്ല

Spread the love

നമ്മളെല്ലാവരും ഒരു ഡിജിറ്റൽ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ബാങ്കിംഗ് ഉൾപ്പെടെയുള്ള മിക്ക ട്രാൻസാക്ഷനുകളും നടത്തുന്നതും ഓൺലൈൻ വഴി തന്നെയാണ്. നിരവധി ഓൺലൈൻ പെയ്മെന്റ് ആപ്പുകൾ ആണ് ഇന്ന് ഡിജിറ്റൽ പണമിടപാടുകൾക്കായി നിലവിലുള്ളത്. കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരും കൂടുതലായി ഇത്തരത്തിലുള്ള കോൺടാക്ട്ലെസ്സ് പെയ്മെന്റ് മെത്തേഡുകളും ഉപയോഗിച്ചുതുടങ്ങി. കോൺടാക്ട് ലെസ്സ് മെത്തേഡ് തുടർന്നുകൊണ്ട് ഇപ്പോൾ ബാങ്കുകളും എടിഎം ഇടപാടുകൾക്ക്, ഈ ഒരു രീതി കൊണ്ടു വരികയാണ്.

സാധാരണയായി കോൺടാക്ട് ലെസ് മെത്തേഡുകൾ കൊണ്ടുവന്നാലും അവ പൂർണമായും പ്രാവർത്തികമാക്കാൻ സാധിക്കാറില്ല. എന്നാൽ പൂർണ്ണമായും സ്പർശന രഹിത എടിഎം ഇടപാടുകൾ നടത്തുന്നതിന് ആവശ്യമായ ഒരു സൗകര്യമാണ് ബാങ്കുകൾ എടിഎം കൗണ്ടറുകളിൽ ഇതുവഴി ഒരുക്കുന്നത്. എന്നാൽ നിങ്ങൾ പിൻവലിക്കുന്ന പണം കൈകൊണ്ട് തന്നെ എടുക്കേണ്ടിവരും.

Also Read  പൂർണ്ണമായും ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ | ടാങ്കിൽ വെള്ളം നിറഞ്ഞാൽ ഓട്ടോമാറ്റിക് ഓഫ് ആവും വെള്ളം തീർന്നാൽ മോട്ടോർ ഓൺ ആവും വെറും 800 രൂപയ്ക്ക്

സമ്പൂർണ്ണ സ്പർശ രഹിത ഇടപാടുകൾ നടത്തുന്നതിനായി ബാങ്കുകൾ മാസ്റ്റർ കാർഡ് ആണ് ഇത്തരത്തിൽ കൊണ്ടുവരുന്നത്.AGS ട്രാൻസാക്റ്റ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ടാണ് മാസ്റ്റർ കാർഡ് എന്ന പുതിയ ആശയം പുറത്തിറക്കുന്നത്. കാർഡ് ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടായിരിക്കണം. പണം പിൻവലിക്കുന്നതിനായി എടിഎം സ്ക്രീനിൽ ക്യു ആർ കോഡ് പ്രത്യക്ഷപ്പെടുമ്പോൾ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുകയാണ് വേണ്ടത്. അതിനുശേഷം നിങ്ങളുടെ ഫോണിൽ ഉള്ള ബാങ്ക് ആപ്പിൽ എടി എം പിൻ അടിച്ചു കൊടുത്ത് പിൻവലിക്കേണ്ട തുക കൂടി എന്റർ ചെയ്ത് നൽകുക. അതിനുശേഷം നിങ്ങൾ പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക എടിഎം വഴി ലഭിക്കുന്നതാണ്.

Also Read  ഏറ്റവും വിലകുറവിൽ ഇനി എല്ലാ വീട്ടിലും / സ്ഥാപനത്തിലും CCTV സെറ്റ് ചെയ്യാം

നിലവിലെ രീതി അനുസരിച്ച് എടിഎം മെഷീനിൽ തന്നെയാണ് നിങ്ങൾ പിൻ, എടുക്കേണ്ട തുക എന്നിവ നൽകുന്നത്. എന്നാൽ പുതിയ രീതിയിൽ നിങ്ങളുടെ ഫോണിലെ ആപ്പ് വഴിയാണ് ഇത് ചെയ്യേണ്ടത്.

നിലവിൽ മാസ്റ്റർ കാർഡ് സേവനം നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ബാങ്കുകൾക്കും ഇത്തരം ഒരു സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് നടപ്പിലാക്കുന്നതിനുവേണ്ടി ബാങ്കുകൾ AGS ട്രാനസക്ട് ടെക്നോളജി മുഖേനെ ബന്ധപ്പെടേണ്ടതാണ്.

ഇത്തരം ഒരു ടെക്നോളജി നിലവിൽ വരുന്നതോടെ, എടിഎം തട്ടിപ്പുകൾക്കും ഒരു പരിധിവരെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുവർഷം മുൻപ് ഇത്തരമൊരു ടെക്നോളജിയെ പറ്റി ചിന്തിച്ച് തുടങ്ങിയതിനുള്ള കാരണം തന്നെ എടിഎം തട്ടിപ്പുകൾ കുറയ്ക്കുക എന്നതാണെന്ന് AGS ചീഫ് ടെക്നോളജി ഓഫീസർ മഹേഷ്‌ പട്ടേൽ പറഞ്ഞു.

Also Read  പാൻ കാർഡ് വേണോ ? അക്ഷയ സെന്ററിൽ പോകാതെ 5 മിനിറ്റ് കൊണ്ട് ഓൺലൈൻ ആയി എടുക്കാം

നിലവിൽ നിങ്ങളുടെ ബാങ്കിന്റെ മാസ്റ്റർ കാർഡ് ഉപയോഗിച്ചു കൊണ്ട് മാത്രമാണ് ഇത്തരം ട്രാൻസാക്ഷനുകൾ നടത്താൻ സാധിക്കുകയുള്ളൂ. അതിന്റെ അടുത്തഘട്ടം എന്നോണം മാസ്റ്റർകാർഡ് നൽകിക്കൊണ്ടിരിക്കുന്ന ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് വേണമെങ്കിലും ഈ രീതിയിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment