ഇത് ഉപയോഗിച്ച് നിങ്ങൾക്ക് എവിടെയും ഒരു കിണർ കുഴിക്കാൻ കഴിയും : ഭൂമിയിൽ വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കാൻ ഒരു മെഷീൻ

Spread the love

നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അനുഭവിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരമെന്നോണം ബോർവെൽ കുഴിച്ചാലും പലപ്പോഴും വെള്ളം കിട്ടാത്ത ഒരു അവസ്ഥ വരാറുണ്ട്. എന്നാൽ സ്ഥാനം നോക്കി കിണർ കുഴിച്ചാലും പലസ്ഥലത്തും ഇതുതന്നെയാണ് അവസ്ഥ. എന്ന് മാത്രമല്ല കുഴൽക്കിണർ കുഴിക്കുന്നതിനായി വളരെ വലിയ ഒരു തുക നമ്മൾ ചിലവഴിക്കുകയും ചെയ്യാറുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും വെള്ളം ലഭിക്കാത്ത ഒരു അവസ്ഥ വന്നാൽ അത് തീർച്ചയായും വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. എന്നാൽ ആധുനിക ടെക്നോളജി ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മെഷിൻ ഉപയോഗിച്ച് വെള്ളം ഉള്ള സ്ഥലം എങ്ങനെ കണ്ടുപിടിക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.

സാധാരണ കിണറുകൾക്കും കുഴൽ കിണറുകൾക്കും കുഴി എടുക്കുന്നതിനു മുൻപായി വെള്ളമുള്ള സ്ഥാനം കണ്ടെത്തുന്നതിനായി ഈ ഒരു ഉപകരണം ഉപയോഗിക്കാവുന്നതാണ്. വെള്ളമുള്ള സ്ഥലം എത്തി കഴിഞ്ഞാൽ ഉപകരണം റോറ്റേറ്റ് ചെയ്തുകൊണ്ടിരിക്കും. പ്രധാനമായും മൂന്നു സിസ്റ്റമാണ് ഇതിൽ ഉള്ളത്. നാച്ചുറൽ വാട്ടർ, ഗ്രൗണ്ട് വാട്ടർ എന്നിവ കണ്ടെത്തുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. 1200 മീറ്റർ വരെ ഇതിൽ ഡിറ്റക്ട് ചെയ്യുന്നതാണ്. അമേരിക്കൻ ടെക്നോളജി അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

Also Read  വിവാഹ സെര്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ എങ്ങനെ അപേക്ഷിക്കാം

98 ശതമാനം വരെ വിജയം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് അത്രമാത്രം വെള്ളം ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ 180 അടി തിരഞ്ഞെടുത്താൽ അത്രയും ഡെപ്ത്തിൽ ഇത് സെർച്ച് ചെയ്ത് വെള്ളം ഉണ്ടോ എന്ന് കണ്ടെത്തും. ബീപ് അടിച്ചുകൊണ്ട് മെഷീൻ കറങ്ങും. വെള്ളമില്ലാത്ത സ്ഥലം എത്തിക്കഴിഞ്ഞാൽ മെഷീൻ കറങ്ങുന്നത് സ്റ്റോപ്പ് ആകും. നല്ലപോലെ വെള്ളമുള്ള ഏരിയയിൽ മഷീൻ നല്ല രീതിയിൽ കറങ്ങുന്നതാണ്. നോർമൽ കിണറിനു വേണ്ടിയാണ് നോക്കുന്നത് എങ്കിൽ എത്ര അടി വേണം എന്ന് സെറ്റ് ചെയ്ത് ഇതേ രീതിയിൽ പരിശോധിക്കാവുന്നതാണ്. വെള്ളമില്ലാത്ത ഭാഗങ്ങളിൽ റൊട്ടേഷൻ കുറവായിരിക്കും.

Also Read  പകുതിയിൽ കുറഞ്ഞ വിലയിൽ യൂസ്ഡ് ലാപ്ടോപ്പ് സ്വന്തമാക്കാം

ഇത്തരത്തിൽ വെള്ളം ലഭിക്കുന്നതിനായി ബോർവെൽ എത്ര അടിച്ചു നോക്കിയിട്ടും ലഭിക്കാത്തവർക്ക് തീർച്ചയായും ഈ ഒരു ഉപകരണം ഉപയോഗിച്ച് വെള്ളമുള്ള സ്ഥലം കണ്ടെത്തി കിണർ കുഴിക്കുക യാണെങ്കിൽ തീർച്ചയായും വെള്ളം ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഒരു വാട്ടർ ഡിറ്റക്ടർ മെഷീൻ ഉപയോഗിച്ച് വെള്ളമുള്ള സ്ഥലം കണ്ടെത്തുന്നതിനായി താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. കേരളത്തിൽ എവിടെ വേണമെങ്കിലും ഇവർ വന്ന്‌ ഈ മെഷീൻ ഉപയോഗിച്ച് വെള്ളമുള്ള സ്ഥലം കണ്ടെത്തി തരുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Also Read  എന്താണ് സ്‌ക്വയർ ഫീറ്റ് എങ്ങനെ വേഗത്തിൽ കണ്ടുപിടിക്കാം

 


Spread the love

Leave a Comment