സ്വർണം വീട്ടിൽ വെച്ചാൽ പണിക്കിട്ടും കേന്ദ്ര സർക്കാർ പുതിയ ഉത്തരവ്

Spread the love

മലയാളികൾ പലപ്പോഴും വീട്ടിൽ ഒരുപാട് സ്വർണം വയ്ക്കുന്നവരാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമപ്രകാരം ഇത്തരത്തിൽ ഒരുപാട് സ്വർണം വീട്ടിൽ വയ്ക്കാൻ സാധിക്കുകയില്ല. പുതിയ നിയമ പ്രകാരം സ്വർണ്ണം വീട്ടിൽ വെച്ച് കഴിഞ്ഞാൽ അതിന് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്തെല്ലാമാണ് സ്വർണം കൈവശം വെക്കുന്നതിന് ഇപ്രകാരമുള്ള മുന്നറിയിപ്പുകൾ എന്ന് നോക്കാം

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണ ഇടപാടുകൾ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ പുറത്തിറക്കിയിരിക്കുന്ന പുതിയ പദ്ധതിയാണ് പ്രിവൻഷൻ ഓഫ് മണി ലൗണ്ടറി ആക്ട് (PMLA). ഈയൊരു നിയമപ്രകാരം അനധികൃതമായി നടത്തുന്ന എല്ലാവിധ സ്വർണ നിലപാടുകളിലും എൻഫോസ്‌മെന്റ് ഇടപെടും എന്നതാണ് നിയമം. സ്വർണവുമായി ബന്ധപ്പെട്ട പുതിയ നിയമം ധനകാര്യ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു.

Also Read  ജനുവരി ഒന്ന് മുതൽ ഈ ബാങ്കുകളിൽ ATM ൽ നിന്നും പണം പിൻവലിക്കുന്നതിന് ചാർജ് കൂടും

ഇതുകൂടാതെ സ്വർണ്ണം പർച്ചേസ് ചെയ്തു കഴിഞ്ഞാൽ ഉപഭോക്താക്കളുടെ ഐഡന്റിറ്റിക്കായി PAN കാർഡ്, ആധാർ കാർഡ് എന്നിവയും ജ്വല്ലറികൾ KYC വെരിഫിക്കേഷനും നടത്തേണ്ടതാണ്.ഇത്തരം രേഖകളെല്ലാം പരിശോധിക്കുന്നത് എൻഫോഴ്സ്മെന്റ് കീഴിലാണ്. ഒരു സെമി ജുഡീഷ്യറി മേഖലയാണ് എൻഫോഴ്സ്മെന്റ്. അതുകൊണ്ടുതന്നെ അനധികൃതമായ സ്വർണമിടപാടുകളുടെ കേസുകളെല്ലാം വരുന്നത് എൻഫോഴ്സ്മെന്റിന്റെ കീഴിലാണ്.

ധനകാര്യ ഇന്റലിജൻസ് യൂണിറ്റ് അവർക്ക് സംശയം തോന്നുന്ന എല്ലാവിധ രേഖകളും എൻഫോഴ്സ് മെന്റ്നു കൈമാറുകയും അതുവഴി തുടർ അന്വേഷണം നടക്കുകയും ചെയ്യുന്നതാണ്.ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന സ്വർണത്തിന് കൃത്യമായ രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്.

Also Read  വീട്ടിൽ ഗ്യാസ് ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും ശ്രദ്ധിക്കണം അപകടം ഒഴിവാക്കാം

കൂടാതെ ഉപഭോക്താവ് ഒന്നിൽ കൂടുതൽ തവണ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും കേസന്വേഷണം വരുന്നതായിരിക്കും. അതുകൊണ്ട് മലയാളികളുടെ സ്ഥിരം ശീലമായ ഒരുപാട് സ്വർണ്ണം വാങ്ങലും അത് വീട്ടിൽ സൂക്ഷിക്കുന്നത് പോലുള്ള ഇടപാടുകൾക്കും കൃത്യമായ രേഖകൾ കൈവശം വയ്ക്കുന്നതിന് ശ്രദ്ധിക്കുക.

അല്ലാത്തപക്ഷം അത് കള്ളപ്പണ ഇടപാടുകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.കേരളത്തിൽ സഹകരണ ബാങ്കുകൾ വഴിയും സ്വർണം വഴിയും ആണ് പ്രധാന കള്ളപ്പണ ഇടപാടുകൾ നടക്കുന്നത് എന്നതുകൊണ്ട്, സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന് കീഴിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കള്ളപ്പണ ഇടപാടുകൾ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ പുതിയ എൻഫോഴ്സ്മെന്റ് നിയമം വന്നിട്ടുള്ളത്. സ്വർണ്ണം വാങ്ങുന്നവർ മാത്രമല്ല ജ്വല്ലറികാരും ഇതിൽ പ്രതികളാകും എന്നതാണ് പ്രത്യേകത. അതുകൊണ്ട് ഓരോ സ്വർണ്ണ ഇടപാടും കൃത്യമായ രേഖ യോടു കൂടി മാത്രം നടത്തുക.ഈ ഒരു ഇൻഫർമേഷൻ പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക …


Spread the love

Leave a Comment

You cannot copy content of this page