ഒരു വീട് നിർമ്മിക്കുമ്പോൾ അതിനാവശ്യമായ വയറിങ്ങിനായി നമ്മളെല്ലാവരും ഇലക്ട്രീഷ്യൻമാരെയാണ് ആശ്രയിക്കുന്നത്. എന്നാൽ നമ്മളിൽ പലർക്കും സ്വന്തമായി ഹോം വയറിങ് നടത്താൻ ആഗ്രഹമുണ്ടാകും.
ഇതുവഴി ഒരു വലിയ തുക ലാഭിക്കുന്നതിനും സാധിക്കുന്നതാണ്. എങ്ങിനെയാണ് ഒരു വീടിന് ആവശ്യമായ മുഴുവൻ വയറിങ്ങും ചെയ്യുക എന്നതാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.വിശദമായ വിവരങ്ങൾ താഴെ വിഡിയിൽ വിവരിക്കുന്നുണ്ട്
ആദ്യമായി നിങ്ങളുടെ വീടിന്റെ ഏതെല്ലാം ഭാഗത്താണോ വയറിങ് നടത്തുന്നത് അതിന്റെ കൃത്യമായ ഒരു പ്ലാൻ വരയ്ക്കുക. അതിനുശേഷം ബ്ലാക്ക് റെഡ്, ഗ്രീൻ എന്നീ മൂന്ന് കളറുകളിൽ ആയി മാർക്കറുകൾ എടുക്കുക.
ഇതിൽ റെഡ് കളർ ഫേസ് ആയും, ബ്ലാക്ക് കളർ ന്യൂട്രൽ, ഏർത്ത് ആയി ഗ്രീൻ കളർ എന്നിവയാണ് ഉപയോഗിക്കുന്നത്. ടെസ്റ്റർ ഉപയോഗിക്കുമ്പോൾ കത്തുന്ന ഭാഗമാണ് ഫേസ്. മീറ്ററിൽ നിന്നും ഐസൊലേറ്ററിലേക്ക് ഫേസ് കണക്ട് ചെയ്യുക.
മീറ്ററിൽ നിന്ന് ഐസൊലേറ്ററിലേക്ക് രണ്ടാമത്തെ പോയിന്റ് ആയി ന്യൂട്രൽ കണക്ട് ചെയ്യുക. ന്യൂട്രേലിന്റെ അടിഭാഗത്തു നിന്നും തൊട്ടടുത്ത ELCB യിലേക്ക് N എന്ന ഭാഗവുമായി കണക്ട് ചെയ്യുക. ഇതേ രീതിയിൽ L എന്ന ഭാഗത്തേക്കും കണക്ട് ചെയ്യുക.
ഇത് ഫേസ് ആയാണ് കണക്ട് ചെയ്യുന്നത്.ELCB യുടെ മുഗൾ ഭാഗത്തുനിന്നും ഓരോ റൂമിലേക്കും പോകേണ്ട MCB യിലേക്ക് പാരലൽ ആയി കണക്ഷൻ നൽകുക.MCB യുടെ അടിഭാഗത്ത് നിന്നുമാണ് എല്ലാ റൂമിലേക്കുള്ള കണക്ഷൻ നൽകേണ്ടത്.
ആദ്യത്തെ എം സിബിയുടെ അടിഭാഗത്തു നിന്നും ഒരു ഫേസ്‍ താഴോട്ട് വലിച്ചു ആദ്യത്തെ റൂമിലേക്ക് കൊടുക്കുക. ഇതേ രീതിയിൽ രണ്ട് മൂന്ന് നാല് എന്നീ എം സി ബി കളിൽ നിന്നും റൂമുകളിലേക്ക് കണക്ഷൻ കൊടുക്കുക.
ഇപ്പോൾ എല്ലാ റൂമുകളിലേക്കും ഫേസ് വയർ ലഭിച്ചുകഴിഞ്ഞു. ഓരോ റൂമിന്റെയും ആവശ്യാനുസരണം ആണ് എംസിബി കൾ നൽകേണ്ടത്. ഒരു ഫാനും ലൈറ്റും മാത്രമാണ് ഓടിക്കേണ്ടത് ഉള്ളൂ എങ്കിൽ 6 ആമ്പിയർ എംസിബി ഉപയോഗിച്ചാൽ മതിയാകും.
MCB യുടെ ന്യൂട്രലിലേക്ക് കണക്ഷൻ നൽകുന്നു. ഇതേ രീതിയിൽ ന്യൂട്രലിൽ നിന്ന് എല്ലാ റൂമുകളിലേക്കും ഓരോ കണക്ഷൻ നൽകുന്നു. ഇത്തരത്തിൽ ഡിബി ബോക്സിൽ നിന്ന് തന്നെ വലിക്കണം എന്നില്ല. പകരം ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് എന്ന രീതിയിലും കണക്ഷൻ നൽകാവുന്നതാണ്.
ഇപ്പോൾ എല്ലാ റൂമുകളിലും ഫേസും ന്യൂട്രലും എത്തിക്കഴിഞ്ഞു. ഡിബി ബോക്സിൽ നിന്നും ഗ്രൗണ്ടിലേക്ക് എർത്ത് നൽകുന്നു. ഗ്രൗണ്ട് കണക്ട് ചെയ്തിരിക്കുന്ന ബാറിൽ നിന്നും എർത് എല്ലാ റൂമുകളിലും എത്തിക്കുക.
ഇത് ഡിബി ബോക്സ് വഴിയോ അല്ലെങ്കിൽ ലൂപ് വഴിയോ ചെയ്യാവുന്നതാണ്.ഈ രീതിയിൽ എല്ലാ റൂമുകളിലും എർത്തും എത്തിച്ചുകഴിഞ്ഞു. റൂമിലേക്ക് കണക്ട് ചെയ്തിട്ടുള്ള ഫേസ് വയറുകളെ സ്വിച്ച് ബോർഡിലേക്ക് എത്തിക്കുകയാണ് വേണ്ടത്.
DB ബോക്സിൽ നിന്നും വരുന്ന ഫേസ് വയറുകളെ എല്ലാ സ്വിച്ചുകളുടെയും അടിഭാഗത്തായി വരുന്ന രീതിയിൽ കോമൺ ആയി നൽകുക. ആദ്യത്തെ സ്വിച്ച് ബൾബിൽ ആണ് നൽകുന്നത് എങ്കിൽ അങ്ങോട്ട് ഫേസ് വയർ കണക്ട് ചെയ്യുക.
രണ്ടാമത്തെ സ്വിച്ച് ഫാനിലേക്ക് ആണ് നൽകുന്നത് എങ്കിൽ റെഗുലേറ്ററുമായി കണക്ട് ചെയ്ത ഒരു വയർ സ്വിച്ച്ലേക്ക് നൽകുക. രണ്ടാമത്തെ വയർ നേരെ ഫാനിലോട്ട് നൽകുക. മൂന്നാമത്തെ വയർ സോക്കറ്റിലെ L എന്ന് കാണുന്ന ഭാഗവുമായി കണക്ട് ചെയ്യുക.
ബോക്സിൽ നിന്നും വരുന്ന ന്യൂട്രൽ സോക്കറ്റിൽ കാണുന്ന N എന്ന ഭാഗവുമായി കണക്ട് ചെയ്യുക. ഇപ്പോൾ സോക്കറ്റിൽ ന്യൂട്രൽ,ഫേസ് എന്നിവ കണക്ട് ആയി. ജംഗ്ഷൻ ബോക്സിൽ നിന്ന് നേരിട്ട് ന്യൂട്രൽ ബൾബമായും ഫാനുമായി എല്ലാം നല്കാവുന്നതാണ്.
എർത്ത് വയർ സോക്കറ്റിന്റെ E എന്ന് കാണുന്ന ഭാഗവുമായി കണക്ട് ചെയ്യുക. ഇത്രയും ചെയ്യുന്നതോടെ ഒരു റൂമിലെ കമ്പ്ലീറ്റ് വയറിങ് ചെയ്തു കഴിഞ്ഞു. ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക് എത്ര റൂമുകളിൽ ആവശ്യമാണോ അവിടെയെല്ലാം വയറിങ് ചെയ്യാവുന്നതാണ്. എന്നാൽ ഓരോ റൂമിലും ആവശ്യമായ ആമ്പിയർ എത്രയാണോ അതിന്റെ അളവിൽ മാത്രമാണ് വ്യത്യാസം വരുന്നുള്ളൂ.
റൂമിൽ മെറ്റൽ ബോക്സ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ എർത്തിനു വേണ്ടി അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ വയറുകൾ ഓരോ റൂമിലേക്ക് സെപ്പറേറ്റ് ആയിരിക്കണമെന്നില്ല എന്നാൽ നല്ല രീതിയിലാണ് വയറിങ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഈ രീതി ഫോളോ ചെയ്യുന്നതാണ് നല്ലത്.
ഇനി ബെഡ്റൂകളിൽ ത്രീ പിൻ സ്വിച്ച് ആണ് വയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രണ്ട് ലഗ്ഗുകൾ ഉള്ള ത്രീ വേ സ്വിച്ച് കണക്ട് ചെയ്യാവുന്നതാണ്. ശേഷം രണ്ട് സ്വിച്ചുകളുടെയും മുകളിലെയും താഴത്തെയും ലഗ്ഗുകൾ തമ്മിൽ കണക്ട് ചെയ്യുക. അടിയിൽ നിന്ന് എടുക്കുന്ന വയർ ബെഡിനോട് ചേർന്നുള്ള സ്വിച്ച് ലേക്ക് കണക്ട് ചെയ്യുക.
മൂന്നു സ്വിച്ചിനും നടുവിലായി ഫേസ് വയർ നൽകുക. രണ്ടാമത്തെ സ്വിച്ചിന്റെ സെൻട്രൽ നിന്ന് ബൾബിലോട്ടൊ ഫാനിലോട്ടോ നൽകാവുന്നതാണ്. വയറി ങ്ങിനെ പറ്റി അത്യാവശ്യം അറിയുന്നവർക്ക് തീർച്ചയായും ഈ രീതിയിൽ സ്വന്തമായി തന്നെ വീടിന്റെ എല്ലാ വയറിങ്ങും ചെയ്യാവുന്നതാണ്. കൂടുതൽ ഡയഗ്രം വഴി മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.