ഓരോ 2 മാസത്തിലും വന്നുകൊണ്ടിരിക്കുന്ന കറണ്ട് ബില്ലിന്റെ തുക കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ലഭിക്കുന്ന തുക കൃത്യമാണോ എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല.
അതുപോലെ എങ്ങിനെയാണ് കറണ്ട് ബില്ലിന്റെ തുക കാൽക്കുലേറ്റ് ചെയ്യുന്നത് എന്നും,എത്ര വൈദ്യുതി ഒരുമാസം നമ്മൾ ഉപയോഗിക്കുന്നുണ്ടെന്നും ഒരു യൂണിറ്റ് വൈദ്യുതി എങ്ങിനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് എന്നും അറിയുന്നുണ്ടാവില്ല. എന്നാൽ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇലക്ട്രിസിറ്റി ബിൽ എങ്ങിനെ കാൽക്കുലേറ്റ് ചെയ്ത് കണ്ടെത്താം എന്നാണ് നമ്മൾ നോക്കുന്നത്.
ഓരോ മാസത്തെയും വൈദ്യുത ഉപഭോഗം കണ്ടെത്തുന്നത് ആ മാസം ഉപയോഗിച്ച് വൈദ്യുത യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു യൂണിറ്റ് എന്ന് പറയുന്നത് 1kwh അല്ലെങ്കിൽ 1000 kwh നെയാണ്.
വളരെ എളുപ്പം മനസ്സിലാക്കുന്നതിനായി 1kwh മോട്ടോർ നിങ്ങൾ എല്ലാ ദിവസവും ഒരു യൂണിറ്റ് വെച്ച് ഉപയോഗിക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിൽ 30 യൂണിറ്റ് കറന്റ് മോട്ടോറിന് മാത്രമായി ചിലവഴിക്കുന്നുണ്ട്. ഒരു യൂണിറ്റിന് ഈടാക്കുന്ന ചാർജ് 4 രൂപയാണെങ്കിൽ മോട്ടോറിന് മാത്രമായി കണക്കാക്കുമ്പോൾ 30 ദിവസത്തേക്ക് വരുന്നത് 4*30:120രൂപയാണ്.
എന്നാൽ ഓരോ ഉപകരണങ്ങൾക്കും ഓരോ യൂണിറ്റ് കറന്റ്റ് ഉപയോഗിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചില ഉപകരണങ്ങൾ കുറേ ദിവസങ്ങൾ ഉപയോഗിക്കുമ്പോൾ മാത്രമാണ് അത് ഒരു യൂണിറ്റ് കറണ്ട് ഉപയോഗിക്കുന്നത്.
ഓരോ ഉപകരണത്തിനും ഉപയോഗിക്കുന്ന വാട്ടജ് * ഉപയോഗിക്കുന്ന സമയം എന്ന രീതിയിലാണ് എത്ര യൂണിറ്റ് കറന്റ് ഉപയോഗിച്ചു എന്ന് കണ്ടെത്തുന്നത്. ആദ്യമായി കെഎസ്ഇബിയുടെ വെബ്സൈറ്റിൽ നിന്നും എങ്ങിനെ ബില്ല് താരിഫ് ഡൗൺലോഡ് ചെയ്തെടുക്കാം എന്ന് നോക്കാം.
KSEB വെബ്സൈറ്റ് ആയ kseb.in ഓപ്പൺ ചെയ്ത ശേഷം Know your power tariff സെലക്ട് ചെയ്യുക. ഇപ്പോൾ കാണുന്ന ഒരു പിഡിഎഫ് ഫയൽ ക്ലിക്ക് ചെയ്യുക. ഫയൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ഓപ്പൺ ചെയ്താൽ താരിഫ് റേറ്റ് കാണാവുന്നതാണ്.275 പേജ് നമ്പറിലാണ് താരിഫ് വിവരങ്ങൾ നൽകിയിട്ടുള്ളത്. ഇവിടെ നിന്നും വ്യത്യസ്ത യൂണിറ്റുകൾക്ക് ഈടാക്കുന്ന താരിഫ് മനസ്സിലാക്കാവുന്നതാണ്.
1 unit=1 kwh=1000wh
ഈ രീതിയിൽ 10 വേൾട്ടിന്റെ ഒരു ബൾബ് 100 മണിക്കൂർ ഉപയോഗിക്കുമ്പോഴാണ് 1kwh വൈദ്യുതി ഉപയോഗിക്കുന്നത്. വാടെജ് കുറവുള്ള ബൾബ് ഉപയോഗിക്കുമ്പോൾ പവർ കൺസപ്‌ഷനും കുറയുന്നതാണ്.
നിങ്ങളുടെ ഒരു പഴയ ബിൽ ഉപയോഗിച്ച് വൈദ്യുത ഉപയോഗം എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. മുഗൾ ഭാഗത്തായി കറണ്ട് റീഡിങ്, പ്രീവിയസ് റീഡിങ് എന്നിവ കാണാവുന്നതാണ്. ഈ രണ്ടു തുകകളും തമ്മിൽ മൈനസ് ചെയ്യുമ്പോൾ കിട്ടുന്ന തുകയാണ് കൺസപ്ഷൻ. ഇപ്പോൾ കിട്ടുന്ന തുക രണ്ടുമാസത്തെതാണ്. കാരണം നമ്മുടെ ബില്ല് വരുന്നത് രണ്ടുമാസം കൂടുമ്പോഴാണ്.
ഇനി താരിഫ് റേറ്റ് നോക്കുകയാണെങ്കിൽ 0-50 =3.15 പൈസ ,51-100=3.70 പൈസ എന്നിങ്ങനെ 50 സ്ലാബുകൾ ആയാണ് താരിഫ് റേറ്റിനെ വേർതിരിച്ചിട്ടുള്ളത്. ഇത് ഒരു മാസത്തെ കണക്കാണ് നൽകുന്നത്. എന്നാൽ രണ്ടു മാസത്തെ ആണ് നമുക്ക് കാണേണ്ടത്. അതിനെ രണ്ട് സ്ലാബ് ആയോ ഒരു സ്ലാബ് ആയോ എടുത്ത് കാൽക്കുലേറ്റ് ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ നിങ്ങൾ ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റും താരിഫ് റേറ്റും തമ്മിൽ കൂട്ടി രണ്ടുമാസത്തെ വൈദ്യുത ബില്ലിന്റെ തുക കണ്ടെത്താവുന്നതാണ്. നിങ്ങൾ ഉപയോഗിച്ച് തുകയുടെ പുറമേ കുറച്ചു തുക ഫിക്സഡ് ചാർജ് ആയും നൽകേണ്ടി വരുന്നതാണ്. കറണ്ട് ബില്ല് കാൽക്കുലേറ്റ് ചെയ്യുന്നതിനുള്ള ഒരു ഉദാഹരണം താഴെ നൽകുന്നു.
നിങ്ങളുടെ രണ്ടുമാസത്തെ കൺസെപ്ക്ഷൻ 184 ആയി എടുക്കുകയാണെങ്കിൽ താരിഫ് കണക്കുപ്രകാരം ബിൽ എമൗണ്ട് ആയി വരുന്നത് bill=100*3.15+84*3.70=315+310.8=625.8 രൂപയാണ് വരിക. എന്നാൽ ഓരോ ബില്ലിലും 45 പൈസ അധികമായി എടുക്കുന്നത് കാണാറുണ്ട്. അങ്ങിനെ നോക്കുമ്പോൾ നിങ്ങൾ അടക്കേണ്ടി വരുന്ന തുക 626.25 രൂപയാണ്.
KSEB യുടെ താരിഫ് റേറ്റുകളിൽ വ്യത്യാസം വരാറില്ല. കാരണം റെഗുലേറ്ററി കമ്മീഷന് മാത്രമാണ് താരിഫ് ചേഞ്ച് വരുത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രമാണ് കെഎസ്ഇബി നൽകുന്നത് എന്നതാണ്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ബില്ല് എമൌണ്ടിലും കുറവ് വരുത്താവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.