ഫോൺ പേ ഉപയോഗിക്കാൻ അറിയാത്തവർക്ക് എങ്ങനെ അക്കൗണ്ട് തുടങ്ങാം

Spread the love

ഈ ഡിജിറ്റൽ കാലഘട്ടത്തിൽ മിക്കവരും ഓൺലൈൻ ക്യാഷ് ട്രാൻസാക്ഷനുകൾക്കു ഉപയോഗിക്കുന്നത് ഫോൺ പേ, ഗൂഗിൾ പേ,paytm എന്നിങ്ങനെയുള്ള ആപ്പുകളെയാണ്. പണമിടപാടുകൾക്ക് ഒരേ രീതിയിൽ സഹായവും അതേ രീതിയിൽ തന്നെ പണം നഷ്ടം ഉണ്ടാക്കുന്നതിനുള്ള ചാൻസും ഉള്ളവയാണ് ഇത്തരം ആപ്പുകൾ.

എന്നാൽ ഏറ്റവും സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ PhonePeമറ്റ് ആപ്പുകളിൽ നിന്നും എന്നും ഒരുപടി മുന്നിൽ തന്നെയാണ് എന്നുപറയാം. എന്തെല്ലാമാണ് phone pe ഉപയോഗിച്ചുകൊണ്ടുള്ള പണമിടപാടുകൾ നടത്തുന്നത് കൊണ്ടുള്ള മെച്ചം എന്ന് നോക്കാം.

ഫോണിലെ കോൺടാക്റ്റുകൾ മാത്രം ഉപയോഗിച്ചുകൊണ്ടും, ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് കൊണ്ടും, യാത്രകളിലും മറ്റും ക്യുആർ കോഡ് സുരക്ഷിതമായി സ്കാൻ ചെയ്തു കൊണ്ടും ഉപയോഗിക്കാമെന്നതാണ് Phone pe കൊണ്ടുള്ള ഉപയോഗം.

ഒരുപാടുപേർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗൂഗിൾ പേയിൽ നിരവധി കംപ്ലൈന്റ് കളാണ് നിലവിൽ വന്നു കൊണ്ടിരിക്കുന്നത്. കൃത്യമായി പണം അയച്ച ആളിലേക്ക് എത്തുന്നില്ല എന്നതും. അതിലൂടെ പണം നഷ്ടമാകുന്നതും നമ്മൾ കേൾക്കുന്നതാണ്.

എന്നാൽ phone pe യിൽ ഇത്തരം കംപ്ലൈന്റ്കൾ കുറവാണ് എന്നു തന്നെ പറയാം. ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് ഉണ്ടാവുകയാണെങ്കിൽ അപ്പോൾ തന്നെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് അത് പരിഹരിക്കാവുന്നതാണ്. എന്നാൽ ഇപ്പോഴും പലർക്കും Phone pe ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. ചെയ്യേണ്ട രീതി താഴെ വിവരിക്കുന്നു .

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം മോട്ടോർ വാൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ആദ്യമായി പ്ലേസ്റ്റോർ ഓപ്പൺ ചെയ്ത് phone pe എന്ന് ടൈപ്പ് ചെയ്യുക . ശേഷം ഇൻസ്റ്റാൾ ചെയ്യുക.phone pe ഓപ്പൺ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പർ എന്റർ ചെയ്തു നൽകുക. നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്ത അതേ നമ്പർ തന്നെ നൽകാനായി ശ്രദ്ധിക്കുക.

താഴെ proceed ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ താഴെക്കാണുന്ന മെസ്സേജിൽ allow കൊടുക്കുക. ഇത് നിങ്ങളുടെ എസ്എംഎസ് ഫോൺ പേ വഴി നടത്തുന്നതിന് ആവശ്യമായിട്ടുള്ളതാണ്. ഇപ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ വരുന്ന ഓ ടി പി ടൈപ്പ്  ചെയ്തു നൽകുക.
നിങ്ങൾ ബാങ്കുമായി ലിങ്ക് ചെയ്ത അതേ സിം ഉപയോഗിച്ചുതന്നെ ഫോൺ പേ നമ്പറും ലിങ്ക് ചെയ്യുക.

തുടർന്ന് കാണുന്ന പെർമിഷനുകൾക്ക് allow കൊടുക്കുക. ഇപ്പോൾ നിങ്ങൾ ഹോംപേജിൽ എത്തുന്നതാണ്. ഇവിടെ നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണെങ്കിൽ അപ്പോൾതന്നെ ലിങ്ക് ചെയ്തു നൽകാവുന്നതാണ്. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി താഴെ കാണുന്ന my money സെലക്ട് ചെയ്യുക.

താഴെക്കാണുന്ന Bank accounts സെലക്ട് ചെയ്യുക.Add new bank account ക്ലിക് ചെയ്യുക. ബാങ്ക് തിരഞ്ഞെടുക്കുക. സിം നമ്പർ ഏതാണെന്ന് തിരഞ്ഞെടുക്കുക. ഇപ്പോൾ ബാങ്കിലേക്ക് ഒരു വാലിഡേഷൻ verify മെസ്സേജ് പോകുന്നതാണ്. അപ്പോൾ ആഡ് ചെയ്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കാണാവുന്നതാണ്.

Also Read  ഡ്രൈവിംഗ് ലൈസൻസും ആ ർ സി ബുക്കും ഇനി കയ്യിൽ കരുതേണ്ടതില്ല പോലീസ് ചെക്കിങ്ങിന് മൊബൈൽ കാണിച്ചാൽ മതി

ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യുമ്പോൾ തന്നെ തുടർന്നുള്ള ട്രാന്സാക്ഷന് ആവശ്യമായ ഒരു പാസ്സ്‌വേർഡ് നൽകേണ്ടതാണ്.UPI IP ഉപയോഗിക്കാത്തവർ ആണെങ്കിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുമ്പോൾ തന്നെ UPI PIN ക്രിയേറ്റ് ചെയ്താൽ തുടർന്ന് അത് പാസ്സ്‌വേർഡ് ആയി ഉപയോഗിക്കാവുന്നതാണ്.

ഒരു 6 അക്ക നമ്പർ ആണ് പാസ്സ്‌വേർഡ് ആയി ക്രിയേറ്റ് ചെയ്യേണ്ടത്. ശേഷം ഇതുപയോഗിച്ച് നിങ്ങൾക്ക് ബാലൻസ് ചെക്ക് ചെയ്യാവുന്നതാണ്.UPI ID ചേഞ്ച് ചെയ്ത് നൽകാവുന്നതാണ്. ഫോൺനമ്പർ,അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ഷെയർ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് QR CODE ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്താവുന്നതാണ്. അതിനായി UPI ID ഉപയോഗപ്പെടുത്താവുന്നതാണ്.

UPI ID ക്രിയേറ്റ് ചെയ്ത ശേഷം അത് ആക്ടിവേറ്റ് ചെയ്തു നൽകേണ്ടതാണ്. ഇതിനായി സിം ഏതു പോർട്ടിലാണ് എന്ന് തിരഞ്ഞെടുത്തു നൽകുക. ഇപ്പോൾ സക്സസ്ഫുള്ളി ആക്ടിവേറ്റഡ് എന്ന് കാണാവുന്നതാണ്.UPI ID ഉപയോഗിച്ച് നിങ്ങൾക്ക് ആരിൽ നിന്ന് വേണമെങ്കിലും പണം കൈപ്പറ്റാവുന്നതാണ്.

ഡീറ്റൈൽസ് എല്ലാം പേജിൽ കാണാവുന്നതാണ്. ഇവിടെ നിങ്ങൾക്ക് അഡ്രസ് പോലുള്ള വിവരങ്ങൾ നൽകാവുന്നതാണ്. നിങ്ങളുടെ QR code ഏത് app ഉപയോഗിച്ചും സുരക്ഷിതമായി മറ്റുള്ളവരുമായി ഷെയർ ചെയ്യാവുന്നതാണ്.QR CODE ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.

മറ്റ് സ്ഥാപനങ്ങളിൽ പോയി ക്യു ആർ കോഡ് ഉപയോഗിച്ച് പെയ്മെന്റ് നടത്തുന്നതിനായി അക്കൗണ്ടിന് മുകളിൽ കാണുന്ന QR CODE ഓപ്പൺ ചെയ്തു അവിടെ വച്ചിരിക്കുന്ന ക്യു ആർ കോഡിൽ കാണിച്ച് സ്കാൻ ചെയ്ത് പെയ്മെന്റ് നടത്താവുന്നതാണ്.

Also Read  ഏറ്റവും വിലകുറവിൽ ഇനി എല്ലാ വീട്ടിലും / സ്ഥാപനത്തിലും CCTV സെറ്റ് ചെയ്യാം

മൊബൈൽ നമ്പറിലേക്ക് പണം അയയ്ക്കുന്നതിനായി TO CONTACTS തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ നിങ്ങൾക്ക് പണം അയക്കേണ്ട വ്യക്തിയുടെ കോൺടാക്ട് തിരഞ്ഞെടുക്കുക.Amount കൊടുത്ത് send ചെയ്യുക. ഇതോടൊപ്പം ചെറിയ ഒരു നോട്ട് രൂപത്തിൽ നിങ്ങൾക്ക് അത് സംബന്ധിച്ച് വിവരവും നൽകാവുന്നതാണ്.

ബാങ്ക് അക്കൗണ്ടിലേക്ക് ആണ് പണം കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്കിൽ To account തിരഞ്ഞെടുക്കുക. പണം അയക്കേണ്ട ബാങ്ക് തിരഞ്ഞെടുക്കുക.account സംബന്ധമായ വിവരങ്ങൾ എന്റർ ചെയ്തു നൽകുക.amount എന്റർ ചെയ്തു നൽകുക. ഇതോടൊപ്പം തന്നെ നേരത്തെതുപോലെ ചെറിയ ഒരു വിവരണവും നൽകാവുന്നതാണ്.

സെക്യൂരിറ്റി PIN ആയി യു പി ഐ പിൻ നൽകേണ്ടി വരുന്നതാണ്. ഇതുകൂടാതെ ഇൻഷുറൻസ്,മൊബൈൽ ബിൽ, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം വേണ്ടി പെയ്മെന്റ് നടത്താവുന്നതാണ്.

മൊബൈൽ റീചാർജ് എല്ലാം UPI PIN ഉപയോഗിച്ച് തന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ആപ്പുകൾ ഏതെങ്കിലും അൺ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ബാങ്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..


Spread the love

1 thought on “ഫോൺ പേ ഉപയോഗിക്കാൻ അറിയാത്തവർക്ക് എങ്ങനെ അക്കൗണ്ട് തുടങ്ങാം”

Leave a Comment