വൈദുതി കണക്ഷനി വേണ്ടി ഓൺലൈൻ എങ്ങനെ അപേക്ഷിക്കാം

Spread the love

കെഎസ്ഇബി ഇപ്പോൾ എല്ലാ സർവീസുകളും ചെയ്യുന്നത് ഓൺലൈൻ വഴിയാണ്.ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി KSEB കണക്ഷൻ Apply ചെയ്യാവുന്നതാണ്. ഇനി എലെക്ട്രിസിറ്റി ഓഫീസിൽ പോയി സമയം ചിലവഴിക്കേണ്ടതില്ല.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!! ആദ്യമായി നിങ്ങളുടെ ഫോണിൽ ബ്രൗസർ ഓപ്പൺ ചെയ്ത് അവിടെ www.kseb.in എന്ന് അടിച്ചു കൊടുക്കുക. ഇപ്പോൾ നിങ്ങൾ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എത്തുന്നതാണ് അവിടെ സർവീസ് എന്ന് കാണുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .

അവിടെ പോയി ന്യൂ കണക്ഷൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കാണുന്ന പേജിൽ ഡൊമസ്റ്റിക് എന്നും നോൺ ഡോമീസ്റ്റിക് രണ്ട് ഓപ്ഷൻ കാണാവുന്നതാണ്. ഇവിടെ നമ്മൾക്ക് സാധാരണയായി ഡൊമസ്റ്റിക് ആണ് ആവശ്യമായിട്ടുള്ളത് ഇവിടെ നിങ്ങൾക്ക് നാല് സ്റ്റെപ്പുകൾ കാണാം .

ഇതിൽ നിങ്ങൾക്ക് എന്തെല്ലാമാണ് ഓൺലൈനായി അപ്ലൈ ചെയ്യുന്നതിന് രേഖയായി വേണ്ടത് എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. അതായത് നിങ്ങൾക്ക് ആവശ്യമുള്ള ഡോക്യൂമെന്റസ് വോട്ടർ ഐഡി പ്രൂഫ്, അതുപോലെ ഓണർഷിപ്പ് ഇവയെല്ലാം സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിച്ചു വയ്ക്കുക.

ഗവൺമെൻറ് അംഗീകരിക്കുന്ന ഏത് കാർഡും നിങ്ങൾക്ക് നിങ്ങളുടെ ഐഡി പ്രൂഫ് ആയി അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങളുടെ കയ്യിൽ നിന്നും 50 രൂപയാണ് ചാർജ് ഈടാക്കുന്നത്.പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഇത് തീർത്തും സൗജന്യമായി ലഭിക്കുന്നതാണ്.

Also Read  ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഇനി നിങ്ങളുടെ വീടിന് പ്രത്യേകമായി പോസ്റ്റ് ഒന്നും ആവശ്യമില്ല എങ്കിൽ നിങ്ങൾക്ക് പാക്കേജ് ആയിട്ടുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇനി അടുത്ത സ്റ്റെപ്പിൽ നമുക്ക് ഇൻസ്പെക്ഷൻ വരുമ്പോൾ വീട്ടിൽ ആൾ ഉണ്ടാവുമോ ഇല്ലയോ എന്ന് തീരുമാനിച്ച് ഒരു ഡേറ്റ് പറയാവുന്നതാണ്.

അതുപോലെ ഇവിടെ നിങ്ങൾക്ക് സ്വന്തമായി മീറ്റർ വേണോ അതോ അല്ലെങ്കിൽ കെഎസ്ഇബി മീറ്റർ വേണമോ എന്നും തീരുമാനിക്കാവുന്നതാണ്.

ഫോം ഫിൽ ചെയ്യാൻ എന്തെല്ലാം ആവശ്യമാണ്???

  • എലെക്ട്രിഷ്യൻ തന്നിട്ടുള്ള ലോഡ് സർട്ടിഫിക്കറ്റ്.
  • .name, address and ആധാർ നമ്പർ.
  • permanent address അത് സെയിം അല്ലെങ്കിൽ.
  • Scanned copy അഡ്രസ് പ്രൂഫ് and ഓണർഷിപ് പ്രൂഫ്
  • നെയിം and ലൈസൻസ് പ്രൂഫ് ഓഫ് എലെക്ട്രിക്കൽ കോൺട്രാക്ടർ.

എന്തെല്ലാം ആണ് ഡോക്യുമെന്റ് പ്രൂഫ് ആയി വക്കേണ്ടത്???

അഡ്രസ് പ്രൂഫ്,ഓണർഷിപ്പ് പ്രൂഫ്,വയർമാൻ തന്നെ സ്കെച്ച്, വർക്ക് രജിസ്റ്റർ കോപ്പി, പിന്നെ ഇലക്ട്രിഷ്യൻ തരുന്ന കംപ്ലീഷൻ സർട്ടിഫിക്കറ്റ്, അതുപോലെ ഇ എൽ സി ബി യുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്.

Also Read  വാഹനത്തിന്റെ ടയർ മുതൽ എൻജിൻ വരെ ഇവിടുന്ന് കിട്ടും അതും പകുതി വിലയിൽ

അപ്ലൈ ചെയ്യേണ്ട രീതി

ആദ്യം നാല് സ്റ്റെപ്പുകളും വായിച്ചു നോക്കിയ ശേഷം ക്ലിക്ക് to കണ്ടിന്യൂ എന്ന് കൊടുക്കുക.

ഇപ്പോൾ കാണുന്ന പേജിൽ phone നമ്പർ, ഇമെയിൽ id എന്നിവ കൊടുക്കുക.ഈ നമ്പറിൽ ആയിരിക്കും അവർ എല്ലാ വിവരങ്ങളും നൽകുന്നത്.ശേഷം create account കൊടുക്കുമ്പോൾ ഒരു OTP വരും.അത് എന്റർ ചെയ്ത് കൊടുക്കുക.

ഇപ്പോൾ വരുന്ന പേജിൽ ഡിസ്ട്രിക്ട്, കണക്ഷൻ office,ആവശ്യമായ ലോഡ് മുൻപ് എഴുതി വച്ചത്,അപ്ലിക്കേഷൻ കാറ്റഗറി ഏതാണോ അത്, സബ് കാറ്റഗറി, കാസ്റ്റ് കാറ്റഗറി എന്നിവ സെലക്ട്‌ ചെയ്ത ശേഷം, പേർസണൽ ഡീറ്റെയിൽസ് ക്ലിക്ക് ചെയ്യുക.ഇതിൽ * കാണുന്ന ഭാഗം ഉറപ്പായും ഫിൽ ചെയ്യേണ്ടതാണ്.

ഇവിടെ തന്നെ ബിൽഡിംഗ്‌ ഡീറ്റെയിൽസ് മുഴുവൻ കൊടുക്കേണ്ടതാണ്.അത് ഇല്ലെങ്കിൽ സർവ്വേ നമ്പർ കൊടുക്കുക.ഇവിടെ അഡ്രസ് add ചെയ്യണം എങ്കിൽ ചെയ്യാവുന്നതാണ്.
ഇത്രയും ചെയ്ത ശേഷം അദർ അഡ്രസ് സെലക്ട്‌ ചെയ്യുക.ഇവിടെ പ്രോപ്പർട്ടി and പവർ ഡീറ്റെയിൽസ് എല്ലാം നോക്കി ഫിൽ ചെയ്യാവുന്നതാണ്.

അത് പോലെ നിങ്ങൾ മീറ്റർ വാങ്ങിയിട്ടുണ്ട് എങ്കിൽ അത് രേഖ പെടുത്തുക.ഇനി ബിൽ പാക്കേജ് ആയി വേണോ അല്ലയോ എന്ന് കൊടുക്കുക.ഇവിടെ തന്നെ വയർ മാൻ ഡീറ്റെയിൽസ് കൊടുക്കുക.ഇനി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നമ്പർ കൊടുക്കുക എന്നാൽ മാത്രമേ മുൻപോട്ട് പോവാൻ സാധിക്കു.

Also Read  ഇന്റർ നെറ്റ് ഇല്ലാതെ എങ്ങനെ ഗൂഗിൾ മാപ്പ് ഉപയോഗിക്കാം

ഇനി നെക്സ്റ്റ് കൊടുത്താൽ അവിടെ അഡ്രസ് പ്രൂഫ് ഓണർഷിപ് പ്രൂഫ് അപ്‌ലോഡ് ചെയ്യാവുന്നതാണ്.ഇനി ഇത് ഇല്ലാ എങ്കിൽ ഇൻസ്‌പെക്ഷൻ സമയത്ത് ഒർജിനൽ കോപ്പി കാണിക്കുക. ശേഷം proceed to final submission സെലക്ട്‌ ചെയ്യുക.

ഇപ്പോൾ നിങ്ങൾ വെരിഫിക്കേഷൻ പേജിൽ എത്തുന്നതാണ് എല്ലാം ചെക്ക് ചെയ്ത് okay ആണെങ്കിൽ മാത്രം submit ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ വരുന്ന നമ്പർ നോട്ട് ചെയ്യുക. അപ്ലിക്കേഷൻ successful മെസ്സേജ് കാനാവുന്നതാണ്.ഇനി submit അപ്ലിക്കേഷൻ കൊടുത്താൽ വരുന്ന പേജ് പ്രിന്റ് അല്ലെങ്കിൽ ഡൌൺലോഡ് ചെയ്യാവുന്നന്നതാണ്.

ഇനി ഈ കോപ്പിയിൽ ഫോട്ടോ, സൈൻ, പിന്നെ നേരത്തെ ഡോക്യുമെന്റ് കൂടെ പറഞ്ഞ കോപ്പി എടുത്ത് ഫയൽ ചെയ്തു വക്കുക ഇൻസ്‌പെക്ഷൻ സമയത്ത് കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് ഒരു ഡിമാൻഡ് നോട്ട് കിട്ടും.അത് ഓൺലൈൻ ആയി pay ചെയ്യാവുന്നതാണ്.ഇതിൽ ഒട്ടിക്കേണ്ട സ്പെഷ്യൽ സ്റ്റാമ്പ്‌ KSEB ഓഫീസിൽ മുൻപിൽ ചെറിയ സ്റ്റോറുകളിൽ ലഭ്യമാണ്.

അപ്പോൾ ഇനി ഓൺലൈൻ ആയി മാത്രം ആവശ്യ സമയത്ത് apply ചെയ്യാവുന്നതാണ്.


Spread the love

Leave a Comment