കുറച്ച് ഭൂമി സ്വന്തമായി ഉള്ളത് ഒരു അസറ്റ് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം എല്ലാകാലത്തും ഭൂമിക്ക് വില ലഭിക്കും എന്നതുതന്നെയാണ് ആളുകളെ സ്ഥലം വാങ്ങുന്നതിലേക്ക് പ്രേരിപ്പിക്കുന്ന ഘടകം.വീട് വെക്കാനും കൃഷി നടത്താനും എല്ലാം അനുയോജ്യമായ സ്ഥലങ്ങൾ അന്വേഷിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. കാസർഗോഡ് ജില്ലയിൽ ഒരു പ്ലോട്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു സ്ഥലത്തെ പറ്റിയുള്ള വിശദാംശങ്ങളാണ് ഇവിടെ പറയുന്നത്.
കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ മാറി കുടുപ്പം കുഴി എന്ന സ്ഥലത്താണ് വിൽക്കാനുള്ള 20 സെന്റ് പ്ലോട്ട് ഉള്ളത്. ടാറിട്ട റോഡിൽ നിന്നും നേരെ പ്രവേശിക്കുന്നത് ഈ പ്ലോട്ടിലേക്ക് ആണ്. 20 സെന്റ് സ്ഥലം നിരപ്പാക്കിയ രീതിയിലാണ് ഉള്ളത്. കറണ്ട്, വെള്ളം എന്നീ സൗകര്യങ്ങൾ ലഭ്യമായ ഒരു പ്ലോട്ട് ആണ് വിൽക്കാനായി വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പിന്നീട് കറണ്ട് കണക്ഷൻ വെള്ളത്തിന് ആവശ്യമായ കിണർ കുഴിക്കേണ്ട ആവശ്യം എന്നിവ വരുന്നില്ല .
വീട്, കോർട്ടേഴ്‌സ് എന്നിവ നിർമിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് പ്ലോട്ട് നൽകിയിട്ടുള്ളത്. പ്ലോട്ടിന്റെ സൈഡ് വശങ്ങളിലായി വാഴകൃഷിയാണ് ഉള്ളത്. കൂടാതെ കവുങ്ങ്, തെങ്ങ് എന്നിവയ്ക്കുള്ള കുഴിയും എടുത്ത് നൽകിയിട്ടുണ്ട്. കറണ്ട് സംബന്ധമായ കാര്യങ്ങൾക്കായി സൈഡിലായി ഒരു ചെറിയ ഷെഡ് നൽകിയിട്ടുണ്ട്. വെള്ളത്തിനായി കുഴൽക്കിണർ സംവിധാനമാണ് നൽകിയിട്ടുള്ളത്. വളരെയധികം വിശാലമായി കിടക്കുന്ന ഈ ഒരു പ്ലോട്ടിന് ഉടമസ്ഥൻ ചോദിക്കുന്ന വില 10 ലക്ഷം രൂപയാണ്.
സ്ഥലത്തിനോട് ചേർന്നുതന്നെ പള്ളി, നാല് കിലോമീറ്റർ അകലെയായി മെഡിക്കൽ കോളേജ്, മദ്രസ,അമ്പലം, കോളേജ്, ഗവൺമെന്റ് സ്കൂൾ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. കാസർഗോഡ് ജില്ലയിൽ സ്വന്തമായി ഒരു പ്ലോട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബദിയടുക്ക ടൗണിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം ദൂരെയുള്ള ഈ ഒരു 20 സെന്റ് പ്ലോട്ട് 10 ലക്ഷം രൂപയ്ക്ക് വാങ്ങാവുന്നതാണ്.
Contact -9946408765