ബ്ലഡ് ഷുഗർ തുടക്കത്തിലേ പൂർണമായും മാറ്റാൻ ആഹാര രീതി

Spread the love

മലയാളികളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാം പൂർണ്ണമായും മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ഉണ്ടാക്കിയിരുന്ന ഭക്ഷണസാധനങ്ങളാണ് കൂടുതൽപേരും ഇഷ്ടപ്പെട്ടിരുന്നത് എങ്കിൽ, ഇന്ന് പുറത്തു നിന്നും ലഭിക്കുന്ന ജംഗ്ഫുഡ്, മധുര പാനീയങ്ങൾ എന്നിവ യോടാണ് എല്ലാവർക്കും പ്രിയം കൂടുതൽ. അതുകൊണ്ടുതന്നെ പ്രമേഹം പോലുള്ള അസുഖങ്ങൾ പ്രായഭേദമന്യേ എല്ലാവരിലും വരുന്നതിനുള്ള സാഹചര്യവും കൂടുതലാണ്. സാധാരണഗതിയിൽ പ്രമേഹം വന്നാൽ അത് പൂർണമായും മാറ്റാൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ പ്രമേഹം വന്നാൽ തുടക്കത്തിൽ തന്നെ അവ പൂർണ്ണമായും ഇല്ലാതാക്കി ജീവിക്കാൻ സാധിക്കുന്ന ഒരു ആഹാര രീതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

2011 മുതൽ വളരെയധികം പ്രാബല്യത്തിലുള്ള ഈ ഒരു ഡയറ്റ് പ്ലാൻ ഉപയോഗിച്ച് പ്രമേഹത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ 5 മുതൽ 10 ശതമാനം പേർക്ക് പ്രമേഹം ഉണ്ട് എന്നതാണ്. കൂടാതെ നിരവധി പേരാണ് പ്രമേഹം ഉള്ളത് തിരിച്ചറിയാത്ത അവസ്ഥയിൽ ജീവിക്കുന്നത്. എന്നാൽ കൃത്യമായ ഈ ഒരു ആഹാരരീതി കൊണ്ട് ആർക്കുവേണമെങ്കിലും പ്രമേഹം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

പ്രമേഹത്തെ തന്നെ ടൈപ്പ് വൺ ഡയബറ്റിക്സ് ടു എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ തരംതിരിച്ചിട്ടുണ്ട്. ടൈപ്പ് വൺ ഡയബറ്റിക്സ് ഉള്ളവർക്ക് പൂർണമായും ഇൻസുലിൻ ശരീരത്തിൽ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇൻസുലിൻ കൃത്യമായി നൽകേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളത്. ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവർക്ക് പ്രധാനമായും അത് ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. അതായത് പൊണ്ണത്തടി പോലുള്ള കാരണങ്ങൾ ഇതിന് ഇടയാക്കുന്നു. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ കൂടുതൽ പേരും അനുഭവിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് ആണ്.ഇത്തരക്കാർക്ക് തീർച്ചയായും പിന്തുടരാവുന്ന ഒരു ആഹാര രീതിയാണ് ഇവിടെ പറയുന്നത്. പ്രമേഹ ത്തോടൊപ്പം തന്നെ രക്തസമ്മർദ്ദം കൊളസ്ട്രോൾ ഫാറ്റി ലിവർ എന്നിവയും ഇന്ന് ആളുകളിൽ കൂടുതലായി കാണപ്പെടുന്നു.

Also Read  കോളസ്ട്രോൾ അല്ല ഹാർട്ട് അറ്റാക്കിനു കാരണം വില്ലൻ ഇവനാണ്

ഫുഡ് പ്ലേറ്റ് മെത്തേഡ് ആണ് ഇവിടെ പിന്തുടരുന്ന രീതി . അതായത് ഈ രീതിയിൽ ആവശ്യമായിട്ടുള്ളത് 10 മുതൽ 12 ഇഞ്ച് വലിപ്പത്തിലുള്ള ഒരു പ്ലേറ്റ് ആണ്. നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ശരീരത്തിലേക്ക് കേറുന്ന കാലറി എത്രയാണ് എന്നും പുറന്തള്ളപ്പെടുന്നത് എത്രയാണ് എന്നതും ആണ്. നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ഊർജ്ജത്തെ അളക്കുന്ന ഒരു യൂണിറ്റ് ആണ് കാലറി. ശരീരത്തിലേക്ക് കയറാവുന്ന കാലറിയുടെ അളവ് 20 കാലറി/ കിലോഗ്രാംഎന്ന കണക്കിലാണ് വേണ്ടത്. അതിൽ കൂടുതൽ ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് എങ്കിൽ അമിതമായ വ്യായാമം ചെയ്തതിന് പുറന്തല്ലേണ്ടത് ആവശ്യകതയാണ്. എന്നാൽ മാത്രമാണ് ഊർജ്ജത്തിന്റെ അളവിനെ റിവേഴ്സ് ചെയ്യാനായി സാധിക്കുകയുള്ളൂ.

സാധാരണയായി നമ്മൾ ചെയ്യുന്നത് ഒരു പ്ലേറ്റ് എടുത്ത് അതിന്റെ ഒരു മുക്കാൽ ഭാഗം ചോറ്,അതോടൊപ്പംതോരൻ,പപ്പടം, അച്ചാർ, മത്സ്യ-മാംസ വിഭവങ്ങൾ എന്നിവ സൈഡിലായി വെക്കുകയും ആണ്.എന്നാൽ ഇവിടെ സംഭവിക്കുന്നത് അരി ഗോതമ്പ് എന്നിവ കൂടുതൽ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ കാലറി വർദ്ധിക്കുകയാണ്‌ ചെയ്യുന്നത്.

100 ഗ്രാം വെജിറ്റബിൾ കഴിക്കുമ്പോൾ വെറും ഇരുപത് കാലറി ഊർജം മാത്രമാണ് ശരീരത്തിലേക്ക് ലഭിക്കുന്നത്.100ഗ്രാം പഴങ്ങൾ കഴിക്കുമ്പോൾ 50 കാലറി മാത്രമാണ് ശരീരത്തിൽ ലഭിക്കുക. എന്നാൽ 100 ഗ്രാം ചോറ് കഴിക്കുമ്പോൾ 200 കാലറിയാണ് ശരീരത്തിലേക്ക് ലഭിക്കുന്നത്. ഓരോ ഭക്ഷണവും കഴിക്കുന്നതിൽ നിന്നുള്ള വ്യത്യാസം ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ഇവിടെ പറയുന്ന ഒരു ആഹാരരീതി പിന്തുടരുന്നതിനായി ആദ്യം ചെയ്യേണ്ടത് പ്ലേറ്റ് എടുത്തു ഒരേ അളവിൽ നാലായി വരയ്ക്കുക. ഇതിന്റെ ഒരു ഭാഗത്ത് അന്നജം, മറുവശത്ത് പ്രോട്ടീൻ, ബാക്കി വരുന്ന രണ്ട് ഭാഗത്ത് വെജിറ്റബിൾ ഫ്രൂട്ട് എന്നിവ എടുക്കുക.ഈ ഒരു രീതി പിന്തുടരുന്നത് വഴി തീർച്ചയായും നിങ്ങൾക്ക് പ്രമേഹത്തെ റിവേഴ്സ് ചെയ്യിക്കാവുന്നതാണ്.

Also Read  എത്ര കടുത്ത മാറാത്ത നടുവേദനയും മാറും ഇങ്ങനെ ചെയ്താൽ

https://youtu.be/LDaqL0yqA3M

ഈയൊരു ഭക്ഷണരീതിയും മറ്റു ചില കാര്യങ്ങളും കൂടി പിന്തുടരുന്നതിലൂടെ പ്രമേഹ രോഗികളിൽ മരുന്നു വരെ ഒഴിവാക്കാൻ സാധിച്ചു എന്നതാണ് ചില പഠനങ്ങൾ പറയുന്നത്. ഇത്തരം രീതി പിന്തുടരുമ്പോൾ നിർബന്ധമായും 12 ഗ്ലാസ് വെള്ളം കുടിക്കണം, ഭക്ഷണത്തിന് 30 മുതൽ 45 മിനിറ്റ് മുൻപായി ആണ് ചെയ്യേണ്ടത്. കൂടാതെ നല്ല രീതിയിൽ വ്യായാമം ചെയ്യേണ്ടതുണ്ട്.

നേരത്തെ പറഞ്ഞ നാല് വിഭാഗങ്ങളിൽ നാല് കളറുകൾ ഉപയോഗിച്ച് ആണ് കാണിക്കുന്നത്. അതായത് വെജിറ്റബിൾ ഫ്രൂട്സ് എന്നിവയ്ക്കെല്ലാം ഓരോ കളറുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവ നാലും മിക്സ് ചെയ്തു കഴിക്കാൻ സാധിക്കുകയാണെങ്കിൽ അവയാണ് ഏറ്റവും ഉചിതമായ രീതി. ഓരോ കളറുകൾ ക്കും അനുസൃതമായ ഭക്ഷണം തിരഞ്ഞെടുക്കാൻ സാധിച്ചാൽ അവ കൂടുതൽ നല്ലതാണ്. അതായത് ഗ്രീൻ കളറിൽ ബ്രോക്കോളി, ലെറ്റ്യൂസ് കേബേജ് കുക്കുംബർ എന്നിവയിലേതെങ്കിലുമൊന്ന്, റെഡ് കളറിൽ ടൊമാറ്റോ,റാഡിഷ് പർപ്പിൾ കളറിൽ എഗ്ഗ് പ്ലാന്റ്, പർപ്പിൾ ക്യാബേജ്, ക്യാരറ്റ് എന്നിവയിലേതെങ്കിലുമൊന്ന് ഓറഞ്ച് കളറിൽ ക്യാരറ്റ്, കോൺ എന്നിവയിലേതെങ്കിലുമൊന്ന് എന്നിങ്ങനെ എല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാൽ പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാൻ പാടുണ്ടോ എന്നുള്ള കാര്യത്തിൽ പലർക്കും സംശയമുണ്ട്. ആപ്പിൾ പോലുള്ള പഴങ്ങളിൽ മധുരം കുറവായതുകൊണ്ട് തന്നെ അവ ഉപയോഗിക്കാവുന്നതാണ്.എന്നാൽ അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികൾ തോരൻ രൂപത്തിലേക്ക് മാറ്റുമ്പോൾ അതിന്റെ ഫൈബർ ഗുണങ്ങൾ നഷ്ടപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ അവ അധികം എണ്ണ ഉപയോഗിക്കാതെ വേവിച്ച് കഴിക്കാൻ സാധിക്കുമെങ്കിൽ അതാണ് നല്ലത്. അരിയാഹാരം തിരഞ്ഞെടുക്കുമ്പോൾ തവിട് കൂടിയ രീതിയിലുള്ള വ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. വെള്ള നിറത്തിൽ വരുന്ന അരി അതിന്റെ ഫൈബർ തവിട് എന്നിവയെല്ലാം എടുത്തു മാറ്റിയ ശേഷമാണ് ലഭിക്കുന്നത്.

Also Read  ക്യാൻസർ രോഗികളായ കുട്ടികൾക്ക് സൗജന്യ ചികത്സയും താമസവും

അതുകൊണ്ടുതന്നെ കാര്യമായ ഗുണം ലഭിക്കില്ല. പ്രോട്ടീൻ വിഭാഗത്തിൽ മുട്ടയുടെ വെള്ള, നട്സ്, സോയാബീൻ എന്നിവ പോലുള്ളത് ഉപയോഗിക്കാം. മീൻ ഉപയോഗിക്കുന്നവർക്ക് മീൻകറി ആയും, ചിക്കൻ ഉപയോഗിക്കുന്നവർക്ക് ചിക്കൻ കറി എന്നിവ കഴിക്കാവുന്നതാണ്. പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ നാലായി തരംതിരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ആദ്യം പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇത് ദഹനരസം ഉണ്ടാകുന്നതിന് സഹായിക്കും. ഇതോടൊപ്പം തന്നെ ഒരു കപ്പ് പാൽ അല്ലെങ്കിൽ തൈര് ഉപയോഗിക്കാവുന്നതാണ്. ദിവസത്തിൽ മൂന്നുനേരം വരെ ഡയറി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്.

റിഫൈൻഡ് ഓയിലുകൾ റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ എന്നിവ പൂർണമായും ഒഴിവാക്കണം. അതായത് മൈദ പോലുള്ള സാധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ അമിത മധുരപാനീയങ്ങൾ കുടിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ ലഭിക്കുന്ന കാലറി ഇൻ അളവ് ക്രമീകരിച്ചുകൊണ്ട് പൊണ്ണത്തടി, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇല്ലാതാവുന്നതാണ്.

പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെ തന്നെ നിങ്ങൾക്ക് ഭക്ഷണം മതി എന്ന ഒരു ഫീൽ അനുഭവപ്പെടുന്നതാണ്. ഇവിടെ വച്ച് തന്നെ വേണമെങ്കിൽ ഭക്ഷണം കഴിക്കുന്നത് നിർത്താവുന്നതാണ്. കാരണം ഫ്രൂട്സ് വെജിറ്റബിൾസ് എന്നിവയിലെല്ലാം തന്നെ ആവശ്യത്തിന് അന്നജം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ അതിനായി പ്രത്യേകം ഒരു ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല.

ഇത്തരത്തിൽ ഫുഡ് പ്ലേറ്റ്, വ്യായാമം എന്ന് മുകളിൽ പറഞ്ഞ രീതികൾ ഫോളോ ചെയ്യുന്നതിലൂടെ പ്രമേഹരോഗികൾക്ക് പ്രമേഹം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment