വീട് പണിയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

Spread the love

നിങ്ങൾ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഉറപ്പായും കേരള ബിൽഡിങ് നിയമങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്. 2019ൽ നിലവിൽ വന്ന ഈ നിയമങ്ങളിൽ ചെറിയ ഭേദഗതികൾ 2020ൽ വരുത്തിയിട്ടുണ്ട്. ഈ നിയമഭേദഗതികൾ എന്തെല്ലാമാണെന്ന് അറിഞ്ഞതിനു ശേഷം മാത്രം വീടുനിർമാണം ആരംഭിക്കുക. അല്ലായെങ്കിൽ ഭാവിയിൽ അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. ചിലപ്പോൾ നിങ്ങളുടെ വീട് തന്നെ നഷ്ടമായേക്കാം.

നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് മുൻസിപ്പാലിറ്റി കോർപറേഷനിൽ പെടുന്ന സ്ഥലത്താണ് എങ്കിൽ റോഡിന്റെ അതിരി ൽനിന്നും വീടിന്റെ തറയുടെ അതിർ വരെ പാലിക്കേണ്ട അകലം 3 മീറ്റർ ആണ്.

അതുപോലെ ഇരുവശങ്ങളിലായി ഒരു മീറ്റർ 1.20 മീറ്റർ എന്നീ കണക്കിലും അതിരുകൾ നിശ്ചയിക്കേണ്ടതാണ്.വീടിന്റെ പുറകു വശത്തായി വിടേണ്ട സ്ഥലം 1.50 മീറ്റർ ആണ്.മുൻസിപ്പൽ കോർപ്പറേഷന് അകത്ത് 3 സെന്റ്ൽ താഴെ ഉള്ള സ്ഥലത്ത് ആണ് വീടു വയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മുൻ ഭാഗത്തുനിന്നും രണ്ട് മീറ്റർ അകലവും പിൻ ഭാഗത്തോട് ചേർന്ന് ഒരു മീറ്ററും രണ്ടു സൈഡ്കളിൽ ആയി ഒരു മീറ്റർ 90 സെന്റീമീറ്റർ എന്നീ അളവുകളിലും സ്ഥലം വിടേണ്ടതാണ്.

ഈ കണക്കിൽ പറയുന്ന ഒരു മീറ്റർ വീടിന്റെ വലതുവശത്ത് അല്ലെങ്കിൽ ഇടതുവശത്ത് എവിടെ വേണമെങ്കിലും സൗകര്യാർത്ഥം വിടാവുന്നതാണ്.എന്നാൽ നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന റോഡിനോട് ചേർന്ന് പിഡബ്ല്യുഡി റോഡുകളോ അതല്ലെങ്കിൽ NH റോഡുകളോ കടന്നു പോകുന്നുണ്ടെങ്കിൽ ഈ ഒരു മീറ്റർ എന്ന കണക്ക് മൂന്ന് മീറ്റർ എന്ന അളവിൽ വിടേണ്ടതാണ്.

Also Read  ഇനി സ്റ്റീൽ വിൻഡോയുടെ കാലം അതും മരത്തിനെക്കാളും പകുതി ചിലവും , സ്‌ ട്രോങും

നിങ്ങൾ ഒരു മതിൽ പണിയുമ്പോൾ അത് നിങ്ങളുടെ തൊട്ടടുത്ത വീടിന്റെ സ്ഥലത്തോട് ചേർന്നാണ് വരുന്നത് എങ്കിൽ അവരുടെ കയ്യിൽ നിന്നും എൻ ഒ സി സർട്ടിഫിക്കറ്റ് കൈ പറ്റിയാൽ മതിലിനോട് ചേർന്ന് തന്നെ വീട് നിർമ്മിക്കാവുന്നതാണ്.ഇത്തരത്തിലാണ് വീട് പണിയുന്നത് എങ്കിൽ 7 മീറ്റർ ഉയരത്തിൽ വെൻ ന്റിലേഷൻ നൽകാവുന്നതാണ്.

അതല്ല ഒരു പഞ്ചായത്തിനകത്താണ് നിങ്ങൾ ഒരു പ്ലോട്ട് വാങ്ങി വീടു നിർമിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 3 സെന്റ്ന് മുകളിലാണ് വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം എങ്കിൽ മുൻഭാഗത്തായി മൂന്ന് മീറ്റർ അതുപോലെ പിൻഭാഗത്തായി രണ്ട് മീറ്റർ എന്നീ കണക്കിലും രണ്ടു വശങ്ങളിലായി ഒരു മീറ്റർ 1.20 എന്നീ കണക്കുകളിലും സ്ഥലം വിടേണ്ടതുണ്ട്.

3 സെന്റിൽ കുറവ് സ്ഥലത്താണ് വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മുൻ ഭാഗത്തുനിന്നും രണ്ട് മീറ്ററും പിൻവശത്ത് ഒരുമീറ്റർ എന്ന കണക്കിലും രണ്ടു വശങ്ങളിലായി ഒരു മീറ്റർ 90 സെന്റീമീറ്റർ എന്നീ കണക്കിലും സ്ഥലം വിടേണ്ടതാണ്.

നേരത്തെ പറഞ്ഞതുപോലെ പിഡബ്ല്യുഡി എൻഎച്ച് എന്നീ റോഡുകൾ മുന്നിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ 3 മീറ്റർ അകലത്തിലാണ് സ്ഥലം വിടേണ്ടത്. അയൽപക്ക കാരുടെ noc സർട്ടിഫിക്കറ്റ് കൂടി മതിൽ മതിൽ പണിയുന്നതിന് ആവശ്യമാണ്.

പ്രധാനമായും എന്തെല്ലാം നിയമ ഭേദഗതികൾ ആണ് 2019 കെട്ടിട നിയമത്തിൽ വന്നിട്ടുള്ളത്?

കാർ പോർച്ച്, സിറ്റൗട്ട് ബിൽഡപ്പ് എന്നീ ഏരിയകൾ എന്നിവ ബിൽഡിങ്ങിന്റെ ഭാഗമായി കൂട്ടിയിരുന്നു. എന്നാൽ ഇതിൽ നിന്നും കാർപോർച്ചിനെ ഒഴിവാക്കുകയും സിറ്റൗട്ട് ന്റെ 50 ശതമാനം മാത്രം കൂട്ടിയാൽ മതിയെന്ന് നിയമവും വന്നിട്ടുണ്ട്.

Also Read  കുറഞ്ഞ വിലക്ക് വീട് സ്ഥലവും വില്പനക്ക്

നിങ്ങളുടെ നിലത്തിന്റെ ഏരിയ മാത്രമാണ് കണക്കാക്കേണ്ടത് ആയി വരുന്നുള്ളൂ.അതുപോലെ ഒരു നിശ്ചിത എണ്ണം കോഴി താറാവ് എന്നിവയ്ക്കായി പണിയുന്ന കൂടുകൾക്ക് പ്രത്യേക അപേക്ഷ നൽകേണ്ടതായി വരുന്നില്ല.എന്നാൽ ബയോഗ്യാസ് പ്ലാന്റുകൾ നിർബന്ധമായും പണിയേണ്ടത് ഉണ്ട്.

300 മീറ്ററിനു താഴെയുള്ള പ്ലാന്റ് ഉള്ള സ്ഥലങ്ങൾക്കും 5 സെന്റ്ന് താഴെ വരുന്ന പ്ലോട്ടുകൾക്കും നിർബന്ധമായ ഡ്രൈനേജ് സൗകര്യം ഉൾപ്പെടുത്തേണ്ടി വരുന്നില്ല.എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വെള്ളം ഒരു കിണറിലേക്കോ മറ്റൊ സഹായതിൽ ശേഖക്കേണ്ടതാണ്.എന്നാൽ മേൽക്കൂരയ്ക്ക് ആയി ഷീറ്റ് അടിക്കുന്നതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല രണ്ടു മീറ്റർ വരെ ഉയരത്തിൽ അടി ക്കാവുന്നതാണ്.

ബിൽഡിംഗ് പെർമിറ്റിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?

നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഒറിജിനൽ ആധാരം കാണിച്ച് അത് വെരിഫൈ ചെയ്യേണ്ടതാണ്.അതുപോലെ സ്ഥലത്തിന്റെ കരമടച്ച രസീത്,പൊസഷൻ സർട്ടിഫിക്കറ്റ്, ഉദ്ദേശിക്കുന്ന ബിൽഡിംഗ് സ്കെച്ച്,നിങ്ങൾ വീട് പണി കൊടുക്കാൻ ഉദ്ദേശിക്കുന്ന എൻജിനീയറുടെ സർട്ടിഫിക്കറ്റ് കോപ്പി, സ്ഥലമുടമ ഒപ്പിട്ട അപ്ലിക്കേഷൻ,J1, J2 എന്നിവയുടെ കോപ്പി ഇതോടൊപ്പം എൻജിനീയറുടെ ഒപ്പ്,സീൽ എന്നിവയും ആവശ്യമാണ്.

വീടിന്റെ മുഴുവൻ പണിയും തീർന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്.ഇതിനായി പണിതീർന്ന വീടിന്റെ 3 പ്ലാനിന്റെ കോപ്പി,പെർമിറ്റ് ലഭിച്ചതിന്റെ കോപ്പി, അപ്ലിക്കേഷൻ ഫോം എന്നിവയെല്ലാം തന്നെ സമർപ്പിക്കേണ്ടതാണ്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചാൽ aeo അല്ലെങ്കിൽ ഓവർസിയർ വന്ന് നിങ്ങളുടെ കെട്ടിടം പരിശോധിക്കുകയും എല്ലാവിധ നിയമങ്ങളും അനുസരിച്ചു കൊണ്ടാണോ കെട്ടിടം നിലനിൽക്കുന്നത് എന്ന് ചെക്ക് ചെയ്തശേഷം ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.

ഇനി നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം എയർപോർട്ടിന്റെ 2400 മീറ്റർ പരിധിയിലാണ് ഉൾപ്പെടുന്നത് എങ്കിൽ എയർപോർട്ട് അതോറിറ്റിയുടെ എൻ ഒ സി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അതല്ല റെയിൽവേ ട്രാക്കിനോട് ചേർന്നാണ് വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നത് അതായത് 30 മീറ്ററിന് അടുത്തായാണ് വരുന്നതെങ്കിൽ റെയിൽവേ അതോറിറ്റിയുടെ noc സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. പുഴയുടെ തീരത്ത് ആയാണ് വീട് വയ്ക്കുന്നത് എങ്കിൽ പുഴയുടെ വീതി അനുസരിച്ച് അതുമായി ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും എൻ ഒ സി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

വീട് വയ്ക്കുന്നതിന് മുൻപായി ബിടിആർ തീർച്ചയായും പരിശോധിക്കുക. ഇതിൽ നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലം എന്നാണ് കാണിച്ചിട്ടുള്ളത് എങ്കിൽ അത് വീടുവയ്ക്കാൻ അനുയോജ്യമല്ല. എന്നാൽ പുരയിടം എന്നാണ് കാണുന്നത് എങ്കിൽ അവിടെ വീട് വയ്ക്കാവുന്നതാണ്.ഇത്തരത്തിലുള്ള BTR വില്ലേജ് ഓഫീസറിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

അപ്പോൾ തീർച്ചയായും ഒരു വീട് വെക്കുന്നതിനു മുൻപ് പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ ഭേദഗതി വരുത്തിയ കെട്ടിട നിയമങ്ങൾ തീർച്ചയായും മനസ്സിലാക്കിയതിനു ശേഷം മാത്രം വീട് വയ്ക്കുക.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക


Spread the love

1 thought on “വീട് പണിയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ”

  1. പഞ്ചായത്ത്‌ ill road nte edje muthal aano atho nammud vasthuvinte അതിർ muthal veedinte തറ vare aano 3 മീറ്റർ vendathe??

    Reply

Leave a Comment