നിങ്ങൾക്കും തുടങ്ങാം അക്ഷയ കേന്ദ്രം വിശദമായി അറിയാം | വീഡിയോ കാണാം

Spread the love

ഇന്ന് ഗവൺമെന്റിന്റെ പല സർട്ടിഫിക്കറ്റുകളും രേഖകളും അപേക്ഷിക്കുന്നത് ജനസേവന കേന്ദ്രങ്ങളായ അക്ഷയ പോലുള്ള സെന്ററുകൾ വഴിയാണ്. എന്നാൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആണ് ഇത്തരം ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാനമായും ഒരു കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും മാത്രം ചിലവിൽ തുടങ്ങാവുന്ന ബിസിനസുകൾ ആണ് ഇത്തരം ജനസേവന കേന്ദ്രങ്ങൾ. എങ്ങിനെ ഒരു ജനസേവനകേന്ദ്രം തുടങ്ങാം എന്നും അതിന് ആവശ്യമായിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്നും പരിചയപ്പെടാം.

ഒരു ജനസേവനകേന്ദ്രം ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?

ഓൺലൈനായി ആധാർ,പാൻകാർഡ്, വൈദ്യുത ബില്ലുകൾ എന്നിങ്ങനെ ഇന്റർനെറ്റ് സഹായത്തോടെ ചെയ്തെടുക്കുന്ന എല്ലാവിധ സർവീസുകളെയും നൽകുന്ന ഇത്തരം സെന്ററുകൾ കോമൺ സർവീസ് സെന്ററുകൾ അല്ലെങ്കിൽ CSN എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

പ്രധാനമായും കമ്മീഷനുകളുടെ അടിസ്ഥാനത്തിലാണ് ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.ഇത്തരം ജനസേവന കേന്ദ്രങ്ങൾ വഴി എന്തെല്ലാം തരത്തിലുള്ള സർവീസുകൾ ജനങ്ങളിലേക്ക് എത്തിക്കാം എന്നറിയുന്നതിന് നിങ്ങൾക്ക് ഒരു വെബ്സൈറ്റ് സഹായം തേടാം.

Also Read  ലോക്ക് ഡൌൺ ഇ - പാസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

www.cscashraya.com എന്ന സൈറ്റ് വഴി വളരെ കൃത്യമായി എന്തെല്ലാം സർവീസുകളാണ് ജനസേവന കേന്ദ്രങ്ങൾ വഴി നൽകപ്പെടുന്നത് എന്ന് വിവരിച്ചിട്ടുണ്ട്. ജിഎസ്ടി, ആധാർ പാൻ കാർഡ് എന്നിങ്ങനെ എസ് ബി ടിയുടെ ചെറിയ ബാങ്കിംഗ് ഫെസിലിറ്റി ആയ kisok
ബാങ്കിംഗ് വരെ ഇതിൽ നിങ്ങൾക്ക് ലഭ്യമാണ്.

Kisok ബാങ്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പല നാഷണലൈസ്ഡ് ബാങ്കുകളുടെയും കീഴിൽ വരുന്ന ചെറിയ ട്രാൻസാക്ഷൻ കളും അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുന്നതിനുള്ള സർവീസുകളുമാ ണ്.

ഇത്തരം kisok ബാങ്കിംഗ് സംവിധാനവും കമ്മീഷനുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. 1000 രൂപ മുതൽ പത്തായിരം രൂപ വരെ കമ്മീഷൻ തുകയായി ലഭിക്കുന്നതാണ്.അതുപോലെ കെഎസ്ഇബി ബില്ലിംഗ് മണി ട്രാൻസ്ഫർ എന്നിവയെല്ലാം തന്നെ ജനസേവന കേന്ദ്രങ്ങളുടെ കീഴിൽ ചെയ്യാവുന്നതാണ്.ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ് എന്നിവയെല്ലാം രജിസ്റ്റർ ചെയ്യുമ്പോൾ നല്ലൊരു തുക  കമ്മീഷൻ ലഭിക്കുന്നതാണ്.

Also Read  വോട്ടർ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ ? ഓൺലൈനിലൂടെ ചെക്ക് ചെയ്യാം

ആർക്കെല്ലാമാണ് ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിക്കുക?

ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു പ്രധാനമായും ആവശ്യമായി വരുന്ന കാര്യങ്ങളാണ് ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു ലാപ്ടോപ്പ് ഇതിന് ഏകദേശം ഇരുപതിനായിരം രൂപയുടെ അടുത്ത് ചിലവ് പ്രതീക്ഷിക്കാം. അതുപോലെ 5000 രൂപ മുതൽ 10,000 രൂപയുടെ ഇടയിൽ വരുന്ന ഒരു പ്രിന്റർ.ഏകദേശം 3000 രൂപ ചിലവ് വരുന്ന ഒരു ഇന്റർനെറ്റ് കണക്ഷൻ,ഒരു ചെറിയ ഷോപ്പ്,ഷോപ്പിന് വാടകയിനത്തിൽ 1500 മുതൽ 2000 രൂപ വരെ കണക്കാക്കാം.

കട തുടങ്ങുന്നതിന് മുന്നോടിയായി പരസ്യത്തിനായി ഏകദേശം ഒരു പത്തായിരം രൂപ എന്ന നിരക്കിൽ കണക്കാക്കാം. ഇത്രയുമാണ് മുതൽമുടക്ക് ആയി വരുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ള ആർക്കും തന്നെ ഇത്തരമൊരു ജനസേവന കേന്ദ്രത്തിനായി അപേക്ഷിക്കാവുന്നതാണ്.

Also Read  പിവിസി ആധാർ കാർഡ് ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നത് എങ്ങനെ?

എന്നാൽ മുകളിൽ പറഞ്ഞ എല്ലാ വിധ സാമഗ്രികളും നിർബന്ധമായും കൈവശം ഉണ്ടായിരിക്കണം.ഒരു ജനസേവനകേന്ദ്രം ആരംഭിക്കുന്നതിനു വേണ്ടി ആശ്രയ സെന്ററുകളിക്ക് ആണ് നിങ്ങൾ പണം അടക്കേണ്ടത്. 5000 രൂപ മുതൽ 10,000 രൂപ വരെയാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്.നിങ്ങൾ തിരഞ്ഞെടുക്കുന്ന സർവീസുകളെ ആശ്രയിച്ചാണ് ഈ തുക വരിക.

അപ്പോൾ നിങ്ങൾക്കും ഒരു ജനസേവനകേന്ദ്രം നിങ്ങളുടെ സ്ഥലത്ത് ആരംഭിക്കണം എങ്കിൽ ആശ്രയ സർവീസുമായി ബന്ധപ്പെടാവുന്നതാണ്. ഇത്തരത്തിൽ നല്ലൊരു തുക തന്നെ എല്ലാമാസവും വരുമാനമായി നിങ്ങൾക്കും നേടാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment