വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം ഇങ്ങനെ ഒരു വീട്

Spread the love

കുറഞ്ഞ ചിലവിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് സ്വന്തമാക്കുക എന്നതായിരിക്കും നമ്മളിൽ പലരും ആഗ്രഹിക്കുന്നത്. എന്നാൽ മനസ്സിന് ഇണങ്ങുന്ന പ്ലാനിങ്ങോ ടെ ഒരു വീട് പൂർത്തീകരിച്ചു വരുമ്പോഴേക്കും അതിന്റെ ചിലവ് ബഡ്ജറ്റിൽ ഒതുങ്ങുക എന്നത് പലപ്പോഴും സാധിക്കാറില്ല.ഇതിനുള്ള ഒരു ഉത്തരമാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് നിർമ്മിച്ചിട്ടുള്ള ഒരു വീട്. എന്തെല്ലാമാണ് ഈ വീടിന്റെ സവിശേഷതകൾ എന്നും, വീട് നിർമ്മിച്ച രീതി നിർമ്മാണ ചിലവ് എന്നിവയെപ്പറ്റിയും കൂടുതൽ മനസിലാക്കാം.

മഞ്ചേരിയിൽ ഉള്ള ഗ്രാഡ് ആർക്കിടെക് എന്ന സ്ഥാപനമാണ് ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും ഫ്ലൈ ആഷ് ഇന്റർലോക്ക് ബ്രിക്സ് ആണ് വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.ഇന്റർലോക്കിങ് ബ്രിക്ക് ഉപയോഗിച്ചതു കൊണ്ട് തന്നെ പ്ലാസ്റ്ററിങ് ഒഴിവാക്കാൻ സാധിച്ചു എന്നത് മാത്രമല്ല അത് കൂടുതൽ ഭംഗി നൽകുകയും ചെയ്തു. ജനലുകളുടെ ബോർഡർ മാത്രമാണ് പ്ലാസ്റ്ററിങ് നൽകിയിട്ടുള്ളത്.8 ഇഞ്ച് വലിപ്പമുള്ള ബ്രിക്കുകൾ ആണ് ഗ്രൗണ്ട് ഫ്ലോറിൽ ഉപയോഗിച്ചിട്ടുള്ളത്.ഫസ്റ്റ് ഫ്ലോറിൽ ഹോളോബ്രിക്സ് ആണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ സൈഡ് ഭാഗത്തായി ഒരു ബേ വിൻഡോ നൽകിയിട്ടുള്ളത് കൂടുതൽ ഭംഗി നൽകുന്നു.

Also Read  ലോൺ എടുത്ത് വീട് വെക്കുന്നതിനേക്കാൾ നല്ലത് ഇത് പോലെയുള്ള കൊച്ചുവീടുകൾ ആണ് | വീഡിയോ കാണാം

ഈ ഒരു ഇരുനില വീടിന്റെ താഴെ ഭാഗത്ത് ഏകദേശം 800 സ്ക്വയർഫീറ്റ് സ്ഥലമാണ് ഉപയോഗിച്ചിട്ടുള്ളത്. വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഒരു സിറ്റൗട്ട് നൽകിയിട്ടുണ്ട്. എവറസ്റ്റ് എന്ന കമ്പനിയുടെ എച്ച് ഡി ബോർഡ് ആണ് ഇവിടെ മേൽക്കൂരയ്ക്ക് നൽകിയിട്ടുള്ളത്. ഇതും ചിലവ് കുറയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. അതോടൊപ്പം ജി ഐ പൈപ്പ് കൂടി ഉപയോഗിക്കുന്നതിലൂടെ വാട്ടർപ്രൂഫ് സുരക്ഷ ലഭിക്കുന്നു . വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഫ്രണ്ട് ഡോർ റെഡിമെയ്ഡ് ആയാണ് നൽകിയിട്ടുള്ളത്.

അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു ഡൈനിങ് ഹാൾ നൽകിയിട്ടുണ്ട്. അതോടൊപ്പം ചേർന്നുതന്നെ ഒരു ചെറിയ ലിവിങ് ഏരിയ കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെനിന്നും മുകളിലോട്ട് ഒരു സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്. ഡൈനിങ് ഹാളിൽ അത്യാവശ്യം വലിപ്പത്തിൽ ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. ഇതിനോട് ചേർന്നാണ് ബേ വിൻഡോ വരുന്നത്. ഡൈനിംഗ് ഏരിയയിൽ നിന്നും കുറച്ച് വിട്ട് സ്റ്റെയർകെയ്സിന് താഴെയായി കൈ കഴുകുന്നതിനുള്ള വാഷ്ബേസിൻ ഒരു ടോയ്ലറ്റ് എന്നിവ നൽകിയിട്ടുണ്ട്.

Also Read  പലിശ ഇല്ലാതെ ഭവന വായ്പ്പ എങ്ങിനെ എടുക്കാം ? പുതിയ ടെക്നിക്

ബെഡ്റൂമിലേക്ക് പ്രവേശിക്കുകയാണ് എങ്കിൽ 9*11 സൈസിൽ ആണ് ആദ്യത്തെ ബെഡ്റൂം നൽകിയിട്ടുള്ളത്. 5 അടി വലിപ്പത്തിൽ ഒരു ബെഡ് ഇവിടെ നൽകിയിട്ടുണ്ട്.9*12 സൈസിൽ മറ്റൊരു ബെഡ്റൂം നൽകിയിട്ടുണ്ട്. രണ്ട് സൈഡിലായി രണ്ടു കള്ളി ജനലകൾ നൽകിയിട്ടുണ്ട്. ഇവിടെ അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റി നൽകിയിട്ടുണ്ട്. ഏകദേശം 20 രൂപ വിലവരുന്ന ടൈൽ ആണ് ബാത്റൂമിൽ ഉപയോഗിച്ചിട്ടുള്ളത്.

കിച്ചണിലേക്ക് പ്രവേശിക്കുകയാണ് ആണെങ്കിൽ സാധാരണ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കിച്ചണിനോട് ചേർന്ന് തന്നെ ഫ്രിഡ്ജ് വയ്ക്കുന്നതിനുള്ള സ്ഥലവും, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഷെൽഫ് വന്നിവ നൽകിയിട്ടുണ്ട്.

GI പൈപ്പ് ഉപയോഗിച്ചാണ് സ്റ്റെയർകേസ് നൽകിയിട്ടുള്ളത്. ഇവിടെ നിന്നും കേറി വരുന്ന ഭാഗത്തായി ഒരു ചെറിയ സ്റ്റഡി ഏരിയ നൽകിയിട്ടുണ്ട്. മുകളിലോട്ട് പ്രവേശിച്ചാൽ ഒരു ചെറിയ ബെഡ്റൂം രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

Also Read  വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമിച്ച ഒരു മോഡേൺ ഹൗസ്

വെറും 8 ലക്ഷം രൂപയിൽ നിർമിച്ചിട്ടുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ ഒരു വീട് നിർമ്മിക്കുന്നതിന് സിറ്റൗട്ടിൽ ഫൗണ്ടേഷൻ നൽകിയിട്ടില്ല. ഒറ്റക്കല്ലിൽ നൽകിയിട്ടുള്ള ബേസ്‌മെന്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ചിലവ് കുറയ്ക്കുന്നതിന് സഹായിച്ചു. കൂടാതെ ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ചത് പ്ലാസ്റ്ററിങ് കുറയ്ക്കാൻ സഹായിച്ചു. ആവശ്യമുള്ള സ്വിച്ചുകൾ വയറിങ് എന്നിവ മാത്രമാണ് എല്ലായിടത്തും ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഏതെല്ലാം രീതിയിൽ ചിലവ് കുറയ്ക്കാൻ പറ്റുമോ അത്രയും ചിലവ് കുറച്ചു കൊണ്ടാണ് വീടിന്റെ മുഴുവൻ നിർമ്മാണവും നടത്തിയിട്ടുള്ളത്.

കൃത്യമായ പ്ലാനിങ്ങോട് കൂടി വീട് നിർമ്മാണം ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്കും ഇത്തരത്തിൽ മനസ്സിൽ ഇണങ്ങുന്ന രീതിയിൽ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് നിർമ്മിക്കാവുന്നതാണ്.


Spread the love

1 thought on “വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം ഇങ്ങനെ ഒരു വീട്”

Leave a Comment