വീട്പണി ചിലവ് 40 % കുറയും ഇങ്ങനെ ചെയ്താൽ | വീഡിയോ കാണാം

Spread the love

സ്വന്തമായി ഒരു വീടു വയ്ക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ള സാധനങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്നതായിരിക്കും.കുറഞ്ഞ ബഡ്ജറ്റിൽ നല്ല ക്വാളിറ്റിയിലുള്ള ബ്ലോക്ക് കട്ടകളായ AAC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോക്ലവേഡ് എറേറ്ററ്റഡ് കോൺക്രീറ്റ് ഉപയോഗിച്ചുകൊണ്ട് വീടുപണി എങ്ങിനെ പൂർത്തിയാക്കാം എന്നാണ് നമ്മൾ നോക്കുന്നത്. വീഡിയോ താഴെ കാണാം 

AAC കട്ടകൾ നിർമ്മിക്കുന്നത് തെർമൽ പ്ലാന്റ് അവശിഷ്ടമായ ഫ്ലൈ ആഷ്, വെള്ളാരം കല്ലിന്റെ പൊടി,സിമന്റ്, ചുണ്ണാമ്പുകല്ല്,കുമ്മായം എന്നിവ ഒരു നിശ്ചിത അളവിൽ മിക്സ് ചെയ്താണ്.വളരെ ലൈറ്റ് വെയിറ്റ് ആണ് എന്നതും കെട്ടിട നിർമ്മാണത്തിൽ AAC ബ്ലോക്ക് കൾക്ക് പ്രിയമേറുന്നു. 80% എയർ, 20% സോളിഡ് എന്ന കണക്കിലാണ് ഒരു ഒരു കട്ട നിർമ്മിച്ചിരിക്കുന്നത്.

Also Read  വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം ഇങ്ങനെ ഒരു വീട്

നിങ്ങൾ പുതിയതായി ഒരു വീട് നിർമ്മിക്കുകയാണെങ്കിലോ അതല്ല നിലവിലുള്ള വീടിന് മുകളിലത്തെ നില കെട്ടാൻ ഉദ്ദേശിക്കുകയാണെങ്കിലോ തീർച്ചയായും AAC ബ്ലോക്കുകൾ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് കെട്ടിട നിർമ്മാണം നടത്താവുന്നതാണ്.2 ഇഞ്ച് മുതൽ 12 ഇഞ്ച് വരെ വ്യത്യസ്ത സൈസുകളിൽ ബ്ലോക്കുകൾ ലഭിക്കുന്നതാണ്.

മിനിമം 8 ഇഞ്ച് കട്ടയിലാണ് ചുമരുകൾ എല്ലാം നിർമ്മിക്കുന്നത്.ഇത്തരം കട്ടകൾക്ക് 75 രൂപയാണ് വിലയായി വരുന്നത്. ലോഡ് ബയറിങ് കട്ട കൾക്ക് 130 രൂപ നിരക്കിലാണ് ചിലവ് വരിക.ബാത് റൂം പോലുള്ള ഭാഗങ്ങൾ പാർട്ടീഷൻ ചെയ്യുന്നതിനായി നാലഞ്ചു കട്ടകളാണ് ആവശ്യമായി വരുന്നത്.എന്നാൽ റൂമുകളെ പാർട്ടീഷൻ ചെയ്യുന്നതിന് ആറിഞ്ച് കട്ടകളാണ് ഉപയോഗിക്കുന്നത്.

Also Read  പകുതി വിലയിൽ വീട് പണിക്കുള്ള ഇലക്ട്രിക് സ്വിച് , വയർ , മോട്ടോർ എന്നിവ ഓൺലൈനിൽ നിന്നും വാങ്ങാം

ഓരോ സ്ഥലത്തിന്റെയും ആവശ്യത്തിനനുസരിച്ച് കട്ടകൾ തിരഞ്ഞെടുക്കാവുന്നതാണ്.വീടിന്റെ ചൂട് കുറയ്ക്കുന്നതിനും,സൗണ്ട് പ്രൂഫ് എന്ന രീതിയിലും സാധാരണ കട്ടകളേക്കാൾ ഉയർന്ന നിലവാരം ഇത്തരം കട്ടകൾ പുലർത്തുന്നു.AAC കട്ടകൾക്ക് ലേബർ ചാർജ് ഉളപ്പടെ ഏകദേശം 25 രൂപ മാത്രമാണ് ചിലവായി വരുന്നുള്ളൂ.ഇതേസമയം ഇഷ്ടിക ആണെങ്കിൽ രണ്ട് കട്ടകളാണ് ഒരു ബ്ലോക്കിന്റെ സ്ഥാനത്തു വെക്കേണ്ടത് ആയി വരിക. ഒരു പേസ്റ്റ് ഉപയോഗിച്ചാണ് കട്ടകൾ ഒട്ടിക്കുന്നത് അതുകൊണ്ട് സാധാരണ കട്ടകളെ പോലെ നനക്കേണ്ടതായും വരുന്നില്ല.വെറും 45 മിനിറ്റിനുള്ളിൽ കട്ടകൾ സെറ്റ് ആകുന്നതാണ്.

Also Read  ഇനി വീട് തേക്കാൻ സിമന്റും മണലും വേണ്ട സമയവും പണവും ലാഭിക്കാം

നിർമ്മാണ രീതിയിലെ വ്യത്യസ്തത കൊണ്ടും, ചൂട് കുറയ്ക്കുന്നത് കൊണ്ടും, സാധാരണ കട്ടകളെ അപേക്ഷിച്ച് ലേബർ ചാർജ് കുറവാണ് എന്നതുകൊണ്ടും ഒരു വീട് വെക്കുമ്പോൾ തീർച്ചയായും നിങ്ങൾക്ക് AAC കട്ടകൾ ഉപയോഗപ്പെടുത്തി 40% വരെ വീടു പണിക്കുള്ള ചിലവ് കുറയ്ക്കാവുന്നതാണ്. ഇത്തരം ACC കട്ടകൾ ലഭിക്കുന്നതിന് രശ്മി അസോസിയേറ്റ് എന്ന സ്ഥാപനവുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment