വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

Spread the love

ദിനംപ്രതി വാഹനാപകടങ്ങൾ വർധിച്ചു വരുന്നതിനാൽ സംസ്ഥാന സർക്കാർ ഫെബ്രുവരി മാസം വരെ എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ സ്ക്രീൻ എന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു.എന്തെല്ലാമാണ് ഓപ്പറേഷൻ സ്ക്രീൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു നോക്കാം.

ഓപ്പറേഷൻ സ്ക്രീൻ പ്രകാരം കേരളത്തിലെ നിരത്തുകളിൽ ഓടുന്ന എല്ലാ വാഹനങ്ങളും കർശനമായ പരിശോധനകൾക്ക് വിധേയമാക്കുന്നതാണ്. സെലിബ്രിറ്റികൾ മുതൽ സർക്കാർ വാഹനങ്ങൾ വരെ ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമാക്ക പെടുന്നതാണ്.വാഹനങ്ങളിൽ കൂളിംഗ് ഫിലിം,കർട്ടൻ എന്നിവ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്ന രീതിയിൽ ഉള്ള എല്ലാ വാഹനങ്ങൾക്ക് എതിരെയും നടപടി സ്വീകരിക്കുന്നതാണ്.

Also Read  KSEB കേരളത്തിലേ വീടുകളിലേക്ക് ബള്‍ബുകള്‍ വിതരണം ചെയ്യുന്നു | ജനുവരി മുതൽ

ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഫോട്ടോയെടുത്ത് ഈ ചലാൻ രീതിയിൽ കുറ്റപത്രം തയ്യാറാക്കപ്പെട്ട് വേഗത്തിൽ സമർപ്പിക്കപ്പെടുന്നതാണ്. മോട്ടോർ വാഹന നിയമപ്രകാരം ഏതു വാഹനം ആണെങ്കിലും മുൻപിലും പിന്നിലും വരുന്ന ഗ്ലാസുകളിൽ 70 ശതമാനത്തോളം സുതാര്യമായി കാഴ്ച ലഭിക്കുന്ന രീതിയിലും. സൈഡ് ഗ്ലാസുകളിൽ 50 ശതമാനത്തിൽ കുറയാതെയും കാഴ്ച ലഭിക്കുന്ന രീതിയിലാണ് വേണ്ടത്.

വാഹനങ്ങൾ കമ്പനി എപ്രകാരമാണോ നൽകുന്നത് അതേ രീതിയിൽ ഉപയോഗിക്കേണ്ടതാണ്. ഗ്ലാസുകളിൽ ഒട്ടിക്കുന്ന സൺ ഫിലിമുകൾ മുൻപ് തന്നെ മാറ്റേണ്ടതായിഹൈ കോടതി സുപ്രീം കോടതി ഉത്തരവ് വന്നിട്ടുണ്ട്. ഇത്തരത്തിൽ ഗ്ലാസ് ഒട്ടിക്കുന്നത് മൂലം ആക്സിഡന്റ് പറ്റുമ്പോൾ പൊടിയായി പൊട്ടുന്നതിന് പകരം വലിയ രീതിയിൽ പൊട്ടി അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നതാണ്.

Also Read  9മാസം പ്രായമുള്ള കുട്ടിക്കും ഇനി ഹെൽമെറ്റ് നിർബന്ധം

കർട്ടനുകൾ കൂളിംഗ് ഫിലിം എന്നിവ ഒട്ടിക്കുന്നവർക്കെതിരെ പതിനേഴാം തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ആണ് ഓപ്പറേഷൻ സ്ക്രീൻ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.കാഴ്ച മറയ്ക്കുന്ന രീതിയിൽ ഉപയോഗിക്കുന്ന കർട്ടൻ കൂളിംഗ് ഫിലിം എന്നിവ ഒഴിവാക്കാത്ത പക്ഷം മോട്ടോർ വാഹന നിയമപ്രകാരം പിഴ ചുമത്തുന്നതാണ്.സ്വകാര്യ വാഹനങ്ങളിൽ മാത്രമല്ല മറ്റ് സർക്കാർ വാഹനങ്ങളിലും ഇത്തരത്തിൽ കൂളിംഗ് ഫിലിമുകൾ, കർട്ടനുകൾ ഉപയോഗിക്കുന്ന പക്ഷം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്. അതുകൊണ്ട് നിങ്ങൾ നിലവിൽ ഈ രീതിയിൽ ഏതെങ്കിലും പിന്തുടരുന്നുണ്ട് എങ്കിൽ തീർച്ചയായും അത് ഒഴിവാക്കുക. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.

Also Read  ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം എടുത്ത ലോൺ എങ്ങനെ പെട്ടന്ന് തീർക്കാം

Spread the love

Leave a Comment