വെറും 3000 രൂപയ്‌ക്ക് വീട്ടിൽ ഒരു സിനിമ തീയേറ്റർ നിർമിക്കാം

Spread the love

കൊറോണയുടെ പശ്ചാതലത്തിൽ തീയേറ്ററിലും മറ്റും പോയി സിനിമ കാണുന്നതിന് എല്ലാവർക്കും പേടിയാണ്. എന്നാൽ വീട്ടിലൊരു ബിഗ് സ്ക്രീൻ ഫെസിലിറ്റി ഒരുക്കണം എങ്കിൽ അതിനായി ഒരുപാട് തുക ചെലവഴിക്കേണ്ടതായി വരും. ഇത്തരം ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു ബിഗ് സ്ക്രീൻ എങ്ങനെ നിർമ്മിക്കാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

2615 രൂപ ചിലവഴിച്ചു കൊണ്ട് YG 300 പോർട്ടബിൾ പ്രൊജക്ടർ ഉപയോഗിച്ചു കൊണ്ട് ഇനി നിങ്ങളുടെ വീട്ടിലും ബിഗ്സ്ക്രീൻ നിർമ്മിക്കാവുന്നതാണ്.ഈ പോർട്ടബിൾ പ്രൊജക്ടറി നോടൊപ്പം,ഒരു റിമോട്ട്,കണക്ട് ചെയ്യുന്നതിനുള്ള കേബിൾ,ചാർജിങ് adaptor എന്നിവ സഹിതം ആണ് ലഭിക്കുക.12walt 1.5 ആമ്പിയറിൽ ആണ് പവർ അഡാപ്റ്റർ വരുന്നത്.

Also Read  ഫാസ്റ്റാഗ് എങ്ങനെ ഉപയോഗിക്കാം | ഫാസ്റ്റാഗ് റീചാർജ് ചെയ്യുന്നതെങ്ങനെ | ഫാസ്റ്റാഗ് ഇൻസ്റ്റാളേഷൻ | വീഡിയോ കാണാം

ഈ പ്രൊജക്ടർ എങ്ങിനെ ഉപയോഗിക്കണം എന്നതും മറ്റ് വിവരങ്ങളും ഇതിനോടൊപ്പം നൽകിയിട്ടുള്ള യൂസർ മാനുവൽ ഉപയോഗിച്ച് മനസ്സിലാക്കാവുന്നതാണ്.പ്രൊജക്ടർ കണ്ട്രോൾ ചെയ്യാൻ ഉള്ള റിമോട്ടിനു പുറമേ പ്രൊജക്ടറിനു മുകളിലായി സോഴ്സ് ബട്ടൻ, സ്റ്റാൻഡ്ബൈ എന്നീ മറ്റു ബട്ടണുകളും നൽകിയിട്ടുണ്ട്.

പ്രൊജക്ടറിന്റെ സൈഡിലായി ഹെഡ്ഫോൺ, SD കാർഡ് ഇടുന്നതിനുള്ള ഒരു പോർട്ട്, ഓഡിയോ വീഡിയോ, ഇൻപുട്ടിനുള്ള് പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.കൂടാതെ പ്രോജക്ടറിനു മറു വശത്തായി ഡിസി,പവർ adaptor കണക്ട് ചെയ്യുന്നതിനുള്ള ഒരു പോർട്ട്,HDMI എന്നിവയും നൽകിയിട്ടുണ്ട്. ലെൻസ് നോട് ചേർന്ന് പ്രൊജക്ടർ അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള ഒരു ബട്ടനും നൽകിയിട്ടുണ്ട്.ഈ കീ ഉപയോഗിച്ചുകൊണ്ട് പ്രൊജക്ടറിൽ കാണുന്ന ചിത്രങ്ങളുടെ വ്യക്തത കൂട്ടാവുന്നതാണ്.

Also Read  ഫോണിൽ നെറ്റ് ഇല്ലങ്കിലും ഏത് അകൗണ്ടിലേക്കും പണം അയക്കാം

ട്രൈപോഡ് ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലാണ് പ്രൊജക്ടർ നിർമ്മിച്ചിട്ടുള്ളത്.600 ലൂമിനസ് പവറിൽ 320*240 പിച്ചർ റെസല്യൂഷനിൽ വീഡിയോ കാണാവുന്നതാണ്.30000 മണിക്കൂർ LED കപ്പാസിറ്റിയും പ്രൊവൈഡ് ചെയ്യുന്നുണ്ട്.ഇതിനോടൊപ്പം തന്നെ ഒരു ഇന്റെർണൽ സ്പീക്കർ ഉള്ളതുകൊണ്ട് അത് ഉപയോഗിച്ചു തന്നെ അത്യാവശ്യം നല്ല സൗണ്ടിൽ വീഡിയോ കാണാവുന്നതാണ്. അതല്ല എങ്കിൽ ഓഡിയോ പോർട്ട് വഴിയും കണക്ട് ചെയ്യാവുന്നതാണ്.വീട്ടിൽ ഒരു ബിഗ് സ്ക്രീൻ ഒരുക്കുന്നതിന് തീർച്ചയായും ഉപയോഗപ്പെടുന്ന രീതിയിലാണ് പ്രൊജക്ടർ നിർമ്മിച്ചിട്ടുള്ളത്.

ഇത്തരമൊരു പ്രൊജക്ടർ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ സൈറ്റ് ആയ banggood.com വഴി ഓഡർ ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Also Read  വോട്ടർ പട്ടികയിൽ പേരുണ്ടോ ഇപ്പോൾ തന്നെ പരിശോധിക്കു , ഓൺലൈനിലേടെ

Spread the love

Leave a Comment