KSEB കേരളത്തിലേ വീടുകളിലേക്ക് ബള്‍ബുകള്‍ വിതരണം ചെയ്യുന്നു | ജനുവരി മുതൽ

Spread the love

കേരളത്തെ ഫിലമെന്റ് രഹിത മാക്കുക എന്ന ഉദ്ദേശത്തോടുകൂടി 2020 ഡിസംബർ 27 ന് കെഎസ്ഇബി പുതിയൊരു അറിയിപ്പു കൂടി പുറത്തുവിട്ടിരിക്കുന്നു. സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായ കേരളത്തിൽ ഏകദേശം 13 ലക്ഷം വീടുകളിലായി ഒരു കോടി LED ബൾബുകൾ ആണ് കെഎസ്ഇബി നൽകാൻ ഉദ്ദേശിക്കുന്നത്. ജനുവരി മാസത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നു നോക്കാം.

കെഎസ്ഇബിയുടെ കീഴിലുള്ള ഊർജ്ജ കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ വീടുകളും ഫിലമെന്റ് രഹിത മാക്കുക എന്ന ഉദ്ദേശത്തോടെ വീടുകളിലെ CFL, ഫിലമെന്റ് ബൾബുകൾ മാറ്റുന്നതോടെ കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരമായതും ഊർജ്ജ സംരക്ഷണം നൽകുന്നതുമായ എൽഇഡി ബൾബുകൾ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.

Also Read  തിങ്കൾ മുതൽ ലോക്ക് ഡൗൺ. 6 ജില്ലകൾ അടയ്ക്കാൻ സാധ്യത . വായ്പ്പ എടുത്തവർക്ക് സന്തോഷവാർത്ത

കെഎസ്ഇബിയുടെ ഈ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഷോപ്പുകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ എൽഇഡി ബൾബുകൾ ലഭിക്കുന്നതായിരിക്കും.നിലവിൽ അപേക്ഷ നൽകിയിട്ടുള്ള 13 ലക്ഷം പേർക്കായി ഒരുകോടി LED ബൾബുകളാണ് കെഎസ്ഇബി ജനുവരി രണ്ടാം വാരത്തോടു കൂടി കൊടുക്കാൻ ആരംഭിക്കുന്നത്.

നിങ്ങൾക്കും എൽഇഡി ബൾബ് ലഭിക്കണമെന്ന് ഉണ്ടെങ്കിൽ കെഎസ്ഇബി അടുത്ത തവണ അപേക്ഷ വിളിക്കുമ്പോൾ തന്നെ അപ്ലൈ ചെയ്യുക. ഇത്തരത്തിൽ അല്ലാതെ തന്നെ കേരളത്തിന്റെ പലഭാഗത്തും എൽഇഡി ബൾബുകളുടെ പേരിൽ തട്ടിപ്പു നടക്കുന്നതായും കെഎസ്ഇബി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Also Read  സ്വന്തമായി വീടും ഭൂമിയും ഉള്ളവർ ശ്രദ്ധിക്കുക സർക്കാരിന്റെ പുതിയ നിയമം വരുന്നു ആരും അറിയാതെ പോകരുത്

ഇതുപ്രകാരം കേരളത്തിലെ പല സ്ഥലങ്ങളിലും ചില ആളുകൾ കെഎസ്ഇബിയുടെ ഭാഗമാണ് എന്ന് പറഞ്ഞു 75 രൂപ നിരക്കിൽ ഗുണനിലവാരമില്ലാത്ത ബൾബുകൾ വിതരണം ചെയ്യുന്നതായും അറിയപ്പെടുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ചതികളിൽ പെടാതെ കെഎസ്ഇബി വഴി ഇതിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിച്ചതിനു ശേഷം മാത്രംഅപേക്ഷ നൽകുക.ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു എത്തിക്കുക .


Spread the love

Leave a Comment