ലോക്ക് ഡൗൺ സഹായം വിശദമായി അറിയാം

Spread the love

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിൽ നൽകിവരുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് സഹായമായ പിഎം കിസാൻ സമ്മാൻ നിധി 2021 -22 വർഷത്തെ ആദ്യഗഡുവായ 2000 രൂപ മേയ് 14ന് കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നു. ഇത്തരത്തിൽ ഗവൺമെന്റ്ൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

കർഷകർക്കു വേണ്ടിയുള്ള പ്രധാനമന്ത്രി കിസാൻ സമ്മാന നിധി യുടെ ഈ വർഷത്തെ ആദ്യഗഡുവായ 2000 രൂപ ലഭിക്കാത്ത കർഷകർക്ക് പിഎം കിസാൻ എന്ന വെബ്സൈറ്റ് വഴി സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. സംസ്ഥാന സർക്കാർ റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ളവർക്ക് 1000 രൂപ ധനസഹായമായി ലഭിക്കുന്നതാണ്. ക്ഷേമനിധിയിൽ അംഗമല്ല എങ്കിലും ബിപിഎൽ കാർഡുടമകൾക്കും ഈ ഒരു 1000 രൂപയുടെ സഹായം ലഭിക്കുന്നതാണ്.

Also Read  കേരള സർക്കാർ വാഹന വായ്പ | യുവാക്കൾക്ക് സുവർണ്ണാവസരം

ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവരുടെ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിച്ചിരുന്നു. ഇതുവഴി സർക്കാർ സഹായം ആയ ആയിരം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് ഉണ്ടാവുക.എന്നാൽ ക്ഷേമനിധിയിൽ അംഗമല്ലാത്ത BPL കാർഡ് ഉടമകൾക്ക് തുക സഹകരണസംഘങ്ങൾ വഴി വീടുകളിൽ എത്തിച്ചു നൽകുകയാണ് കഴിഞ്ഞ ലോക്കഡൗണിൽ ചെയ്തിരുന്നത്, ഒരു സത്യപ്രസ്താവന നല്കിയാണ് ഇത്തരത്തിൽ പണം കൈപ്പറ്റി ഇരുന്നത്. ഈ ഒരു സത്യപ്രസ്താവന യിൽ ക്ഷേമനിധി ബോർഡിൽ അംഗമല്ല എന്നും മറ്റ് സർക്കാർ ആനുകൂല്യങ്ങൾ ഒന്നും കൈ പറ്റുന്നില്ല എന്നും തെളിയിക്കേണ്ടത് ആയി ഉണ്ട്. എന്നാൽ പുതിയതായി വന്നിട്ടുള്ള അറിയിപ്പിൽ ഈ വർഷത്തെ തുക വിതരണത്തെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല.ഇതേ രീതിതന്നെ തുടരുകയാണെങ്കിൽ അതിനായി രേഖകളോ മറ്റോ ആവശ്യമായി വരുന്നതല്ല.

Also Read  ഇനി എല്ലാ വീട്ടിലേക്കും പുതിയ ചോട്ടു ഇന്ധനം | വിശദമായ വിവരങ്ങൾ അറിയാം

 

എല്ലാ മാസവും ഇരുപത്തിയഞ്ചാം തീയതിക്കും മുപ്പതാം തീയതിക്കും ഇടയിൽ ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർക്ക് മെയ് മാസത്തിലെ പെൻഷൻ വരും ദിവസങ്ങളിൽ ആയി തന്നെ ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ നേരത്തെ ഉള്ള രീതികളിൽ നിന്നും വ്യത്യസ്തമായി ഇരുപതാം തീയതിക്കുള്ളിൽ തന്നെ തുക ബാങ്ക് അക്കൗണ്ടുകളിലേക്കോ നിങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നതായിരിക്കും. മെയ്മാസ പെൻഷനായ 1600 രൂപ ഉടൻതന്നെ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതായിരിക്കും.

തമിഴ്നാട്ടിൽ ഇലക്ഷൻ സമയത്ത് ഓരോ റേഷൻ കാർഡിനും 4000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഗഡു 2000 രൂപ മെയ്മാസത്തിൽ എല്ലാവർക്കും ലഭിച്ചിട്ടുണ്ട്. ബാക്കി 2000 രൂപ തുടർന്നുള്ള ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും. എന്നാൽ കേരളത്തിൽ 1000 രൂപയാണ് ഇതേരീതിയിൽ റേഷൻ കാർഡിന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന ആനുകൂല്യങ്ങൾ ഓരോ സാധാരണക്കാർക്കും തീർച്ചയായും വളരെയധികം ഉപകാരപ്രദം തന്നെയാണ്.

Also Read  സ്ത്രീകൾക്ക് 6000 രൂപ ഒറ്റതവണ-മാതൃവന്ദന യോജന- ജനനി സുരക്ഷാ കാര്യക്രമം

Spread the love

Leave a Comment