7 രൂപ മാറ്റി മാറ്റി വെക്കാനുണ്ടോ ജീവിതകാലം മുഴുവൻ 5000 രൂപ പെൻഷൻ വാങ്ങാം

Spread the love

അടൽ പെൻഷൻ യോജന ( Atal Pension Yojana ) അല്ലെങ്കിൽ എ.പി.വൈ ഗവൺമെന്റിന്റെ കീഴിലുള്ള വളരെയധികം പ്രയോജനപ്പെട്ട ഒരു പദ്ധതിയാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ്‌ ഇത്തരമൊരു സ്കീമിന് രൂപം നൽകിയിട്ടുള്ളത്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അല്ലെങ്കിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുവേണ്ടി ആണ് പ്രധാനമായും ഈ ഒരു സ്കീം രൂപീകരിച്ചിട്ടുള്ളത്. പെൻഷനുമായി സംബന്ധിച്ച എല്ലാ വിധ സഹായങ്ങളും ഗവൺമെന്റ്ൽ നിന്നും ലഭിക്കുന്നതാണ്.

നിങ്ങൾക്കും ഒരു പെൻഷൻ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒന്നുതന്നെയാണ് അതൽ പെൻഷൻ യോജന. ഇതുവഴി എല്ലാമാസവും 5000 രൂപ പെൻഷൻ തുകയായി നിങ്ങൾക്ക് നേടാവുന്നതാണ്. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് സ്കീമിന്റെ ഭാഗമാവാൻ സാധിക്കുക. എന്നാൽ തുടർച്ചയായി 20 വർഷം തുക അടച്ചാൽ മാത്രമാണ് നിങ്ങൾക്ക് ഇത്തരമൊരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആധാർ കാർഡുമായി ബന്ധപ്പെടുത്തിയ ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമായും പദ്ധതിയുടെ ഭാഗമാ വുന്നതിന് ആവശ്യമാണ്. നിലവിൽ എസ് ബി ഐ, റീജിയണൽ ബാങ്കുകൾ വഴിയെല്ലാം പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്.

Also Read  കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ സർക്കാർ സഹായം

സാധാരണയായി സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ തീർച്ചയായും ഇത്തരക്കാർക്ക് APY പദ്ധതി വളരെയധികം ഉപകാരപ്രദമാണ്. ഇൻകം ടാക്സ് സ്ലാബിനു പുറത്തുള്ളവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് APY സ്കീം. ഇതുവഴി 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ തുകയായി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

18 വയസ്സിന് മുകളിലുള്ളവർക്ക് സ്കീമിൽ ഭാഗമാകാൻ സാധിക്കുമെങ്കിലും പ്രായത്തിനനുസരിച്ച് ഇൻവെസ്റ്റ് മെന്റ് ലും വിത്യാസങ്ങൾ വരുന്നതാണ്. കുറഞ്ഞ പ്രായത്തിൽ ഇൻവെസ്റ്റ്മെന്റ് ആരംഭിക്കുന്നവർക്ക് കുറഞ്ഞ എമൗണ്ട് ഇൻവെസ്റ്റ് ചെയ്താൽ മതിയാകും. അതായത് നിങ്ങൾ 18വയസ്സിൽ 5000 രൂപ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി ഇൻവെസ്റ്റ് ചെയ്യേണ്ടത് ഒരു മാസം 210 രൂപ നിരക്കിലാണ്.

Also Read  ഭവന വായ്പാക്ക് അപേക്ഷ ക്ഷണിച്ചു, മാർച്ച്‌ 10 വരെ അപേക്ഷ സമർപ്പിക്കാം | ആർക്കൊക്കെ ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

നിങ്ങൾ ഒരു ദിവസം 7 രൂപ സേവ് ചെയ്താൽ മതി. എന്നാൽ 30 വയസ്സിൽ ആണ് നിങ്ങൾ 5000 രൂപ പെൻഷൻ ലഭിക്കുന്ന സ്കീം തിരഞ്ഞെടുക്കുന്നതെങ്കിൽ 577 രൂപ നിരക്കിൽ മാസം ഇൻവെസ്റ്റ്‌ ചെയ്യേണ്ടതുണ്ട്. എന്നാൽ 39 വയസ്സിലാണ് സ്കീം ആരംഭിക്കുന്നത് എങ്കിൽ ഒരുമാസം ഇൻവെസ്റ്റ് ചെയ്യേണ്ട തുക 1318 രൂപ എന്ന നിരക്കിലാണ്. അൺ ഓർഗനൈസഡ് സെക്ടറുകളിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികൾക്ക് തീർച്ചയായും വളരെയധികം ഉപകാരപ്രദം തന്നെയാണ് അടൽ പെൻഷൻ യോജന ( Atal Pension Yojana ) സ്കീം. ഷെയർ ചെയ്യൂ ഒരുപാട് പേർക്ക് ഉപകാരപ്പെടും


Spread the love

Leave a Comment