സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചിലർക്കത് ബൈക്ക് ആണെങ്കിൽ മറ്റു ചിലർക്ക് ഒരു കാർ വേണം എന്നതായിരിക്കും ആഗ്രഹം.
എന്നിരുന്നാൽ തന്നെയും സാമ്പത്തികമായി ചിലപ്പോൾ നമുക്ക് അതിന് സാധിച്ചില്ലെന്നു വരാം. എന്നാൽ നിങ്ങൾ ഇനി അതോർത്തു വിഷമിക്കേണ്ട. കേരള സർക്കാർ തന്നെ നിങ്ങൾക്ക് ഇതിനായി ഒരു ലോൺ തരുന്നു. അപ്പോൾ ഈ സുവർണാവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.
എന്തെല്ലാമാണ് ഈ ലോണിന്റെ പ്രത്യേകതകൾ??
ഈ ലോൺ നിങ്ങൾക്കായി തരുന്നത് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന KFC എന്ന സ്ഥാപനമാണ്.
ഇതിൽ നിന്നും നിങ്ങൾക്ക് മാക്സിമം ലഭിക്കുന്ന ലോൺ തുക 50 ലക്ഷം രൂപ വരെയാണ്. അഞ്ചുവർഷത്തിനുള്ളിൽ ആണ് നിങ്ങൾ ഈ തുക തിരിച്ചടയ്ക്കേണ്ടത്.
ഇനി ഇതിനായി നിങ്ങൾ അടയ്ക്കേണ്ട പലിശ എന്നുപറയുന്നത് ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ അടയ്ക്കാവുന്നതാണ്.
അതായത് കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് 7% വരെയാണ് പലിശ അടയ്ക്കേണ്ടതായി വരിക. ഇനി നിങ്ങൾ ഒരു പ്രവാസി ആണെങ്കിലും പ്രശ്നമില്ല.നിങ്ങൾക്ക് 4% പലിശയിൽ ഈ ലോൺ സ്വന്തമാക്കാം.
എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നുപറയുന്നത് പെട്രോൾ, ഡീസൽ എന്നിവയിൽ ഓടുന്ന വണ്ടികൾക്ക് അല്ല ഈ ആനുകൂല്യം ലഭിക്കുക എന്നതാണ്.
ഇന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് നിരത്തിൽ ഒരുപാട് ഇലക്ട്രിക് കാറുകളും ബൈക്കുകളും അതുപോലെ ഓട്ടോറിക്ഷകളും ഓടുന്നുണ്ട്.
ഇത്തരത്തിലുള്ള വാഹനങ്ങൾക്കാണ് ഈ ലോൺ അനുവദിക്കുക. റോഡുകളിൽ കൂടുതൽ ഇലക്ട്രിക്കൽ വാഹനങ്ങൾ ഇറക്കുക എന്ന പദ്ധതിയിലൂടെയാണ് ഈ വായ്പാ സൗകര്യം ലഭ്യമാകുന്നത്.
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിൻറെ ഓൺറോഡ് പ്രൈസ് ആയ 88% വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കുന്നതാണ്.
ഇതിൻറെ മറ്റ് സവിശേഷതകൾ നോക്കിയാൽ കേരളത്തിൽ തന്നെ KFC യുടെ കീഴിൽ ഇപ്പോൾ 5 ജില്ലകളിൽ ആയി ഇലക്ട്രിക് പോയിന്റ്കൾ നിലവിലുണ്ട്. ഭാവിയിൽ കൂടുതൽ ഇലക്ട്രിക് പോയ്ന്റ്സ് എല്ലാ ജില്ലകളിലും വരികയും ചെയ്യുന്നതാണ്.
അതുകൊണ്ട് എല്ലാവരിലേക്കും ഇത് മാക്സിമം ഷെയർ ചെയ്യുക.കാരണം വായുമലിനീകരണം ഒഴിവാക്കുന്നതിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു പ്രധാന പങ്കു തന്നെയുണ്ട്. എന്നുമാത്രമല്ല നിങ്ങൾക്ക് സ്വന്തമായി ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് KFC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
This loan is for the vehicles which are used for commercial purpose…