മിൽമയിൽ വീണ്ടും അവസരം യോഗ്യത പത്താം ക്ലാസ് ശമ്പളം 20000 മുതൽ 46000 വരെ ഇപ്പോൾ അപേക്ഷിക്കാം

Spread the love

ഒരു സ്ഥിര ജോലിക്കായി കഷ്ടപ്പെടുന്നവർ ആണ് നമ്മളിൽ പലരും.അതു കൊണ്ട് തന്നെ പഠിച്ച യോഗ്യതക്ക് അനുസരിച്ചുള്ള ജോലിക്ക് വേണ്ടി മാത്രമല്ല പലരും ട്രൈ ചെയ്യുന്നത്.പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് തീർച്ചയായും ഉപയോഗ പെടുത്താവുന്ന ഒരു അവസരത്തെ പറ്റിയാണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്.

മലബാർ റീജണൽ മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് പത്താം ക്ലാസ് യോഗ്യതയിൽ ജോലി നേടാം. വേക്കൻസി കൾ ഏതെല്ലാം ആണെന്ന് നോക്കാം.

പ്ലാൻ അസിസ്റ്റന്റ് ഗ്രേഡ് 3 ആകെ ഒഴിവുകൾ വന്നിട്ടുള്ളത് 55 ആണ്. ജനറലിൽ 47, എസ് സി എസ് ടി 5, ഫിസിക്കലി ഹാൻഡികാപ്പ്ഡ് 3 എന്നിങ്ങനെയാണ് ഒഴിവുകൾ. എസ്എസ്എൽസി യോ തത്തുല്യ യോഗ്യതയോ ആണ് ആവശ്യമായിട്ടുള്ളത്. മാത്രമല്ല ഗ്രാജുവേഷൻ ഉണ്ടാവാൻ പാടുള്ളതല്ല. 16500 രൂപ മുതൽ 38,650 രൂപ വരെയാണ്.

Also Read  കേരള പോലീസിൽ ഡ്രൈവർ വിഞ്ജാപനം

ടെക്നീഷ്യൻ ഗ്രേഡ് ടു തസ്തികയിൽ ആറ് ഒഴിവുകൾ ആണ് നിലവിലുള്ളത്.NCVT സർട്ടിഫിക്കേഷൻ ഇൻ ITI (MRAC)ആണ് യോഗ്യത. 20180 രൂപ മുതൽ 46990 രൂപവരെയാണ് ശമ്പളം. ഒരു വർഷത്തെ NCVT ITI സർട്ടിഫിക്കറ്റും, രണ്ടു വർഷത്തെ പ്രവൃത്തി മേഖലയിലുള്ള പരിചയവും ആണ് ആവശ്യം.MRAC ട്രേഡിൽ ഉള്ളവർക്ക് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.

ടെക്നീഷ്യൻ ഗ്രേഡ് ടൂ തസ്തികയിൽ ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. എൻ സി വി ടി സർട്ടിഫിക്കറ്റ് ഐടിഐ ആണ് യോഗ്യത. ഒരുവർഷത്തെ അപ്പ്രെന്റിഷിപ് RIC ഫീൽഡിലും, മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. മൂന്നുവർഷത്തെ എൻ സി ടി ഇലക്ട്രോണിക്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും യോഗ്യത നേടാവുന്നതാണ്. 20,180 രൂപ മുതൽ 46 990 രൂപവരെയാണ് ശമ്പളം.

Also Read  കേരള സർവകലാശാലയിൽ ഓഫീസ് ജോലി നേടാം

ടെക്നീഷ്യൻ ഗ്രേഡ് ടൂ തസ്തികയിൽ ജനറൽ വിഭാഗത്തിൽ 5, SCST വിഭാഗത്തിൽ 1 എന്നിങ്ങനെ ആകെ 6 ഒഴിവുകളാണ് ഉള്ളത്. എസ്എസ്എൽസി, ഇലക്ട്രീഷ്യൻ ട്രേഡിൽ ഉള്ള ഐടിഐ സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായിട്ടുള്ളത്. ഇലക്ട്രീഷ്യൻ ട്രെയിഡിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. 20180 രൂപ മുതൽ 46990 രൂപ വരെയാണ് ശമ്പളം

ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 29 ഒഴിവുകളാണ് വന്നിട്ടുള്ളത്. ജനറൽ 23, എസ് സി എസ് ടി 3, ഫിസിക്കലി ഹാൻഡികാപ്പ്ഡ് 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ബികോമിൽ ഉള്ള ഫസ്റ്റ്ക്ലാസ് ഡിഗ്രിയും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അക്കൗണ്ടിംഗ് അല്ലെങ്കിൽ ക്ലറിക്കൽ ജോലിയിൽ,APCOS എംപ്ലോയി ക്ക് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ recognized യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി എന്നിവയാണ് യോഗ്യത. 20180 രൂപ മുതൽ 46990 രൂപവരെയാണ് ശമ്പളം.

Also Read  കൊച്ചിയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം | ഫ്രീ ഫുഡ് , സൗജന്യ താമസം

ആർക്കെല്ലാമാണ് അപ്ലൈ ചെയ്യുന്നതിനുള്ള യോഗ്യത?

18 വയസ്സിനും 40 വയസ്സിനും ഇടയിൽ (01-01-2021) അടിസ്ഥാനമാക്കിയാണ്‌ പ്രായം നിശ്ചയിക്കുക. എക്സ് സർവീസ് മെൻ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷവും, എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചുവർഷവും, ഒബിസി മൂന്ന് വർഷം, മറ്റ് പിന്നോക്ക ഗവൺമെന്റ് അംഗീകൃത വിഭാഗങ്ങൾക്ക് ഗവൺമെന്റ് നൽകിയിട്ടുള്ള വയസ്സിളവ് എന്നിവ ലഭിക്കുന്നതാണ്.

റിട്ടൺ ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ആയി www.milma.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനറൽ, ഒബിസി,എക്സ് സർവീസ് മാൻ എന്നിവർക്ക് 500 രൂപയും,SCST, APCOS വിഭാഗത്തിൽപ്പെട്ടവർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി -25-03-2021, അഞ്ചുമണി വരെ ആണ്.


Spread the love

1 thought on “മിൽമയിൽ വീണ്ടും അവസരം യോഗ്യത പത്താം ക്ലാസ് ശമ്പളം 20000 മുതൽ 46000 വരെ ഇപ്പോൾ അപേക്ഷിക്കാം”

Leave a Comment