മാർബിളും ടൈലും മാറിനിൽക്കും വെറും 390 രൂപയ്ക്ക് നിങ്ങളുടെ ഫ്ലോർ വെട്ടിത്തിളങ്ങും

Spread the love

ഒരു വീടു നിർമ്മിച്ചു കഴിഞ്ഞാൽ എങ്ങനെയെല്ലാം ആ വീടിനെ ഭംഗിയാക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനായി വിവിധതരത്തിലുള്ള ആഡംബര വസ്തുക്കളും, ഇന്റീരിയർ ഐറ്റംസ് എന്നിവയെല്ലാം വലിയ വില കൊടുത്ത് നമ്മൾ പർച്ചേസ് ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും ആ കൊടുത്ത വിലയ്ക്കുള്ള ഒരു ക്വാളിറ്റി അവക്ക് ഉണ്ടാകണമെന്നില്ല. വീട്ടിൽ ഏറ്റവും അട്രാക്ഷൻ നൽകുന്ന ഒരു ഭാഗം തന്നെയാണ് ഫ്ലോറിങ്. ഇന്ന് വ്യത്യസ്ത രീതിയിലുള്ള മെത്തേഡ്സ് ഫ്ലോറിങ് ഭംഗി ആക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒരു ഫ്ലോറിങ് മെത്തേഡിനെ പറ്റിയാണ് ഇവിടെ പറയുന്നത്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

ഇതിനായി ഉപയോഗിക്കുന്നത് പെയിന്റ് കടകളിൽ നിന്നും ലഭിക്കുന്ന EPOXY ഫ്ലോർ പെയിന്റ, ഇതോടൊപ്പം ആഡ് ചെയ്യേണ്ട തിന്നർ, പെയിന്റ് ചെയ്യാൻ ആവശ്യമായ ഒരു ബ്രഷ് ഇത്രയുമാണ്. ഒരു ലിറ്റർ പെയിന്റ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന് ഏകദേശം 20 ശതമാനത്തിൽ താഴെ മാത്രമാണ് തിന്നർ ആവശ്യമായി വരുന്നുള്ളൂ.

കുറച്ചായി എടുക്കുന്നതായിരിക്കും നല്ലത്. പെയിന്റ് എടുക്കുമ്പോൾ നല്ലപോലെ ഇളക്കി എടുക്കുന്നതിനായി ശ്രദ്ധിക്കണം. ആദ്യം പെയിന്റ് ഒരു ബക്കറ്റ് അല്ലെങ്കിൽ ട്രേ എടുത്തു അതിലേക്ക് ഒഴിക്കുക. അതിലേക്ക് ആവശ്യമായ അളവിൽ തിന്നർ ഒഴിച്ചു നൽകുക. അതായത് ബ്രഷ് ഉപയോഗിച്ച് എങ്ങിനെ സ്മൂത്തായി പെയിന്റ് ചെയ്യാൻ പറ്റും എന്നത് അനുസരിച്ചാണ് തിന്നർ ഒഴിച്ചു നൽകേണ്ടത്.

Also Read  വെറും 2 ലക്ഷം രൂപ അടച്ചാൽ സ്വാന്തമാക്കാം ഈ വീട്

അതിനുശേഷം തിന്നർ പെയിന്റ് എന്നിവ നല്ല രീതിയിൽ മിക്സ് ചെയ്ത് നൽകുക. പെയിന്റ് ചെയ്യുന്നതിന് മുൻപായി ഫ്ലോർ വാട്ടർ പേപ്പർ ഉപയോഗിച്ച് നല്ലപോലെ ഉരച്ചു നൽകേണ്ടതാണ്. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് നല്ല രീതിയിൽ വൃത്തിയാക്കുക. എന്നാൽ വെള്ളത്തിന്റെ അംശം ഒട്ടും വരാത്ത രീതിയിലാണ് ഇത് ചെയ്യേണ്ടത്. അതിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഓരോ വശങ്ങളിലായി പെയിന്റ് ചെയ്ത തുടങ്ങാവുന്നതാണ്.

നല്ല ഫിനിഷിങ് ലഭിക്കുന്ന രീതിയിൽ പെയിന്റ് ചെയ്യാനായി ശ്രദ്ധിക്കുക. ഇത്തരത്തിൽ ഒന്നോരണ്ടോ കോട്ട് അടിയ്ക്കാവുന്നതാണ്. രണ്ടു കോട്ട് അടിക്കുക യാണെങ്കിൽ നല്ല ഫിനിഷിങ് ലഭിക്കുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ നിലം ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ ഒരു രീതി. ഇതിനായി നിങ്ങൾക്ക് എപ്പോക്സി പെയിന്റിന് ഏകദേശം 390 രൂപ മാത്രമാണ് ചിലവഴിക്കേണ്ടി വരുന്നുള്ളൂ. ഇത്തരത്തിൽ ഇനി നിങ്ങളുടെ വീട്ടിലെ ഫ്ളോറും കൂടുതൽ ഭംഗിയാക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Also Read  പകുതി വിലയിൽ ടൈലുകൾ വീട് പണിക്ക് ആവശ്യമായ എല്ലാ മികച്ച ബ്രാൻഡഡ് ടൈലുകൾ ലഭിക്കുന്ന സ്ഥലം


Spread the love

Leave a Comment