മാതൃ ജ്യോതി പദ്ധതി – കേരളത്തിലെ അമ്മമാർക്ക് മാസം 2000 രൂപ വീതം

Spread the love

സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള പെൻഷൻ പദ്ധതികൾ , സാമ്പത്തിക സഹായ പദ്ധതികൾ, വീട് നിർമ്മാണ പദ്ധതികൾ എന്നിങ്ങനെ സാധാരണക്കാരെ കൈ പിടിച്ച് ഉയർത്തുക എന്നതാണ് സർക്കാർ ഇത്തരം പദ്ധതികൾ വഴി ഉദ്ദേശിക്കുന്നത് .

സാമൂഹ്യ സുരക്ഷ കണക്കിലെടുത്ത് പുതിയതായി പ്രഖ്യാപിച്ച ഒരു സംസ്ഥാന സർക്കാർ പദ്ധതിയായ’ മാതൃ ജ്യോതി’ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ, ആർക്കെല്ലാം ആനുകൂല്യം നേടാൻ സാധിക്കും എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

എപിഎൽ, ബിപിഎൽ കാർഡ് വ്യത്യാസമില്ലാതെ നടപ്പിലാക്കുന്ന മാതൃ ജ്യോതി പദ്ധതിവഴി സംസ്ഥാനത്തെ വ്യത്യസ്ത അംഗ പരിമിതി കൾ നേരിടുന്ന കുട്ടികളുടെ അമ്മമാർക്ക് ആണ് ഒരു വർഷം 24000 രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുക. അതായത് ഒരു മാസം 2000 രൂപ എന്ന കണക്കിൽ 12 മാസം കൊണ്ടാണ് ഈ ഒരു തുക ലഭിക്കുന്നത്. ഇത്തരത്തിൽ രണ്ടുവർഷംകൊണ്ട് 48000 രൂപയുടെ സാമ്പത്തിക സഹായം ആണ് അമ്മമാർക്ക് ലഭിക്കുക.

Also Read  കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി | 50,000 രൂപ ധന സഹായം , വിശദമായ വിവരങ്ങൾ അറിയാം
Kerala Matru Jyothi Scheme
മാതൃ ജ്യോതി പദ്ധതി – കേരളത്തിലെ അമ്മമാർക്ക് മാസം 2000 രൂപ വീതം

അംഗപരിമിതർ ആയ കുട്ടികളുടെ അമ്മമാർക്കുവേണ്ടി പ്രത്യേകമായി ആവിഷ്കരിച്ച ഈയൊരു പദ്ധതിപ്രകാരം ഗർഭധാരണ സമയത്തും, പ്രസവിച്ച ശേഷവും അംഗവൈകല്യങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. തുടക്കത്തിൽ കാഴ്ച പരിമിതിയുള്ള കുട്ടികളുടെ അമ്മമാർക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത് എങ്കിൽ, മറ്റ് അംഗവൈകല്യങ്ങൾ ഉള്ള കുട്ടികളെ ഗർഭധാരണം നടത്തുന്ന അമ്മമാർക്കും പുതുക്കിയ പദ്ധതി വഴി ആനുകൂല്യം നേടാവുന്നതാണ്.

ഇത്തരത്തിൽ എല്ലാ അമ്മമാരെയും ഉൾപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു അതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ എല്ലാവർക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർക്കുവേണ്ടി ചിലവഴിക്കാനുള്ള തീരുമാനമെടുത്തത്.

എല്ലാ ജില്ലകളിലെയും സാമൂഹ്യ ക്ഷേമ സുരക്ഷാ വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷിക്കാൻ അർഹരായ അമ്മമാർക്ക് മാതൃ ജോതി വെബ്സൈറ്റ് മുഖേന അപേക്ഷകൾ നൽകാവുന്നതാണ്. അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Also Read  ടോയ്‌ലെറ്റ് പുനഃനിർമാണ സഹായം | APL , BPL വ്യത്യാസമില്ലാതെ പഞ്ചയത്ത് വഴി ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

അപേക്ഷിക്കാൻ അർഹതയുള്ള അമ്മമാർ ആരൊക്കെയാണെന്ന് പരിശോധിക്കാം.80% അന്ധത യുള്ള കുട്ടികളുടെ അമ്മമാർ,60% intellectual ഡിസബിലിറ്റി, 60% സെറിബ്രൽ പാൾസി, ചലന വൈകല്യം 80%, മസ്കലാർ ഡിസ്ട്രോഫി, മാനസികരോഗം 60%, ഒന്നിലധികം വൈകല്യങ്ങൾ ബധിരരും, അന്ധരും ആയവർക്ക് ഒന്നാമത്തെ മുൻഗണന ലഭിക്കുന്നതാണ്.

രണ്ടാമത്തെ മുൻഗണന ലഭിക്കുന്നത് വിവിധ തരം ബൗദ്ധിക വൈകല്യങ്ങൾ ഉള്ള കുട്ടികളുടെ അമ്മമാർക്ക് ആണ്. മറ്റ് ഒന്നിലധികം വൈകല്യമുള്ള കുട്ടികളുടെ അമ്മമാർക്ക് മൂന്നാം മുൻഗണന, ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് 80 ശതമാനം,ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 50%, ലോ വിഷൻ 70% , ബധിരരും കേൾക്കൻ ബുദ്ധിമുട്ടുള്ള 80 ശതമാനം ഉള്ളവർ, ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻ 70%, കുഷ്ഠ രോഗം ഭേദമായവർ 80%, മൾട്ടിപ്പിൾ സിറോസിസ് 60%, പാർക്കിൻസൺസ് രോഗം 60%, ഹീമോഫീലിയ 70%, തലസീമിയ 70%, അരിവാൾ രോഗം 70%, സംസാരഭാഷ വൈകല്യം 80%, 70 ശതമാനത്തിന് മുകളിൽ ഉയരക്കുറവുള്ള വർക്ക്, നിർദിഷ്ട പഠനവൈകല്യമുള്ള വർക്ക് 100% എന്നിങ്ങനെ വ്യത്യസ്ത വൈകല്യങ്ങളുള്ള കുട്ടികളുടെ അമ്മമാർക്ക് മാതൃ ജോതി പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  ആരോഗ്യ ഇൻഷുറൻസ് കാർഡ് : 5 ലക്ഷം രൂപ വരെ സഹായം ലഭിക്കും

ഇത്തരത്തിൽ 21 വ്യത്യസ്ത വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാവുന്നതാണ്. കുഞ്ഞ് ജനിച്ച് മൂന്നുമാസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിച്ചാൽ രണ്ടു വർഷത്തേക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. 3 മാസത്തിനുശേഷവും ഒരു വർഷത്തിന് മുൻപും അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് കുട്ടിക്ക് 2 വയസ്സ് തികയുന്നതുവരെ 2000 രൂപ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുമ്പോൾ അതോടൊപ്പം നൽകേണ്ട രേഖകൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് പകർപ്പ്, ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്ബുക്ക് പേജിന്റെ കോപ്പി എന്നിവ സഹിതം ഓൺലൈനായി അപേക്ഷകൾ നൽകാവുന്നതാണ്.

മുകളിൽ പറഞ്ഞ അംഗവൈകല്യങ്ങൾ ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് മാതൃ ജോതി. അർഹരായവർ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക.


Spread the love

Leave a Comment