കോവിഡ് വ്യാപനം ആരോഗ്യപരമായും സാമ്പത്തികമായും എല്ലാവരെയും തളർത്തി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മൾ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാരണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന കൊറോണ രോഗികളുടെ എണ്ണം കൂടിയതുകൊണ്ട് തന്നെ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ പോലുള്ള കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് താഴെതട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പല ആളുകളേയും വളരെയധികം സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സാമ്പത്തിക മേഖല കൂടുതൽ ഉത്തേജിപ്പിക്കുന്ന തിനുവേണ്ടി ആർബിഐ പുറത്തിറക്കിയിട്ടുള്ള ചില പോളിസികളെ പറ്റി മനസ്സിലാക്കാം.
മെയ് 5, 2021 ന് ആർബിഐ പുതിയ ഒരു നയം പുറത്തിറക്കി.ഈ ഒരു നയം കൊണ്ടുവരുന്നതിലൂടെ നിലവിലുള്ള 25 കോടി രൂപയുടെ വായ്പകൾക്ക് ഒരു റീസ്ട്രക്ചർ നൽകുന്നതാണ്. 2021 സെപ്റ്റംബർ 30 വരെയാണ് റീ സ്ട്രെക്ർ ഉള്ള സമയം ആയി നൽകിയിട്ടുള്ളത്. ഇതുവഴി മാർച്ച് 31 വരെ അടച്ചു പോയിക്കൊണ്ടിരുന്ന ലോണുകൾ ക്ക് തുക, പലിശ എന്നിവ അടക്കുന്നത് നീട്ടി വെക്കുന്നതിനായി സാധിക്കുന്നതാണ്. മൊറട്ടോറിയത്തിന് തത്തുല്യമായ ഒരു രീതി തന്നെയാണ് ഈ റീസ്‌ട്രക്ചറിങ് വഴി ഉദ്ദേശിക്കുന്നത്.ഇത് വഴി നിങ്ങളുടെ ലോൺ പെനാൽറ്റി യിലേക്ക് പോകാതെ മുന്നോട്ട് പോവാൻ സാധിക്കുന്നതാണ്.
കൂടാതെ ലോൺ എക്സ്ടെൻഡ് ചെയ്ത് രണ്ടു വർഷത്തേക്ക് കൂടി കൊണ്ടുപോകാൻ സാധിക്കുന്നതാണ്. അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം സാധാരണക്കാർക്ക് കയ്യിൽ കരുതാൻ ആയി സാധിക്കുന്നതാണ്. അതായത് ലോൺ തിരിച്ചടയ്ക്കാനായി ഉപയോഗിക്കുന്ന തുക തൽക്കാലത്തേക്ക് ആവശ്യ കാര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താം. എന്നാൽ കൃത്യമായി ലോൺ അടച്ചു പോകാൻ സാധിക്കുന്ന വരാണ് എങ്കിൽ അതേ രീതിയിൽ തന്നെ മുന്നോട്ടു പോവാൻ ആയി ശ്രദ്ധിക്കുക. കൊറോണ യുടെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാത്രമാണ് ഈ ഒരു അവസരം കൂടുതൽ പ്രയോജനപ്പെടുക.
RBI സംസ്ഥാന സർക്കാരിന് നൽകിക്കൊണ്ടിരുന്ന ഓവർ ഡ്രാഫ്റ്റ് പരിധി മൂന്ന് മാസത്തിൽ ഒരിക്കൽ 36 ദിവസത്തേക്കാണ് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ പുതുക്കിയ ആർബിഐ പോളിസി പ്രകാരം ഇത് 51 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇത് സർക്കാറിന് ആർ ബി ഐ യിൽ നിന്നും ഓവർ ഡ്രാഫ്റ്റ് കൂടുതൽ എടുക്കുന്നതിന് സഹായിക്കും. കൂടാതെ കൂടുതൽ പണലഭ്യത യ്ക്കും സഹായിക്കും. സാധാരണക്കാർക്കും സർക്കാറിനും ഒരേ രീതിയിൽ പണലഭ്യത ഉറപ്പാക്കുക എന്നതാണ് ആർബിഐ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആരോഗ്യ മേഖലയിലെ ചെറുകിട സംരംഭങ്ങൾക്കായി 50,000 കോടി രൂപയുടെ താൽക്കാലിക സാമ്പത്തികസഹായവും ആർബിഐ മാറ്റിവെച്ചിട്ടുണ്ട്. ഇതുവഴി വളരെ ലളിതമായ വ്യവസ്ഥയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ലബോറട്ടറികൾ, ഓക്സിജൻ പ്ലാന്റുകൾ, ഹോസ്പിറ്റലുകൾ എന്നിവയ്ക്കെല്ലാം ലോൺ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ രണ്ടു കാര്യങ്ങളും ആണ് പണലഭ്യത യുമായി ബന്ധപ്പെട്ട് ആർബിഐ പുറത്തിറക്കിയിട്ടുള്ള പ്രസ്താവനകൾ.
കൊറോണയുടെ വ്യാപനം അതിരൂക്ഷമായ ഈ ഒരു സമയത്ത് ചെറുകിട സംരംഭങ്ങൾക്ക് GST റിട്ടേൺ ഫയലിങ്, ടാക്സ് പെയ്മെന്റ് എന്നീ കാര്യങ്ങൾ കുറച്ച് ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇവർക്ക് ഒരു സഹായം എന്നോണം 2021 ഏപ്രിലിൽ നടത്തേണ്ട GSTR1 റിട്ടേൺ പരിധി 2021 മെയ് 26 വരെ നീട്ടിയിട്ടുണ്ട്. ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റി മെയ് 28 വരെയും നീട്ടിയിട്ടുണ്ട്.
GSTR 3ബി റിട്ടേൺ ഫയലിങ് പെനാൽറ്റി സാധാരണ അഞ്ചു കോടിക്ക് മുകളിൽ ടേൺ ഓവർ ഉള്ളവർക്ക് ആദ്യത്തെ 15 ദിവസത്തേക്ക് ലൈറ്റ് ഫയലിംഗ് ഫീയും, അഞ്ചു കോടിക്ക് താഴെ ടേണോവർ ഉള്ളവർക്ക് ആദ്യത്തെ 30 ദിവസത്തേക്കും, ലൈറ്റ് ഫയലിംഗ് ഫീ നൽകേണ്ടതില്ല. അഞ്ചു കോടിക്ക് മുകളിൽ ടേൺ ഓവർ ഉള്ള കമ്പനികൾക്ക് ഇൻടെറസ്റ് ഓൺ ഡിലേഡ് പേയ്‌മെന്റ് ഓഫ് ടാക്സ് ആദ്യത്തെ 15 ദിവസത്തേക്ക് 9 ശതമാനം എന്ന കണക്കിലും, പിന്നീട് 18 ശതമാനവും ആയിരിക്കും. അഞ്ചു കോടിക്ക് താഴെ ടേണോവർ ഉള്ള കമ്പനികൾക്ക് ആദ്യത്തെ 15 ദിവസത്തേക്ക് ഡീലേയഡ് പെയ്മെന്റ് ടാക്സ് നൽകേണ്ടതില്ല. തുടർന്നുള്ള 15 ദിവസങ്ങൾക്ക് 9 ശതമാനം, പിന്നീടുള്ള 15 ദിവസത്തിന് 18% എന്ന കണക്കിൽ ആയിരിക്കും ഈടാക്കുക.
ടാക്സ് സംബന്ധമായ റിപ്ലൈ, ഡോക്യുമെന്റ്സ്, അപ്പീലുകൾ ഏപ്രിൽ 15 നും മെയ് 30 നും ഇടയിൽ ഫയൽ ചെയ്യേണ്ടവർക്കുള്ള സമയപരിധി മെയ് 31 വരെ നീട്ടിയിട്ടുണ്ട്. 2019- 20 സാമ്പത്തിക വർഷത്തെ ബിലേറ്റഡ് , അതുപോലെ റിവൈസ് ചെയ്യേണ്ട ടാക്സ് ഫയലുകൾ എന്നിവക്ക് മേയ് 31 വരെ സമയപരിധി ഉപയോഗിക്കാവുന്നതാണ്. അത് കൊണ്ട് തന്നെ ഇത് വരെ ഈ സാമ്പത്തിക വർഷത്തെ ടാക്സ് ഫയൽ ചെയ്യാത്തവർക്ക് ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇൻകം ടാക്സ് ലിമിറ്റേഷൻ അപ്പീലുകൾ, റെസ്പോൺസ് ടു 148 എന്നിവയ്ക്കുള്ള സമയം 2021 മേയ് 31 വരെ നീട്ടിയിട്ടുണ്ട്. രാജ്യം വളരെയധികം ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ തീർച്ചയായും ഉപകാരപ്പെടുന്നത് തന്നെയാണ് ഇത്തരം അറിയിപ്പുകൾ. ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക ..